രോഗബാധിതനെന്ന് സംശയിക്കുന്നയാള്‍ ആംബുലന്‍സില്‍ നിന്ന് ചാടിയിറങ്ങി ഓടി; പിന്നാലെ ആരോഗ്യപ്രവര്‍ത്തകരും ഓടുന്ന വീഡിയോ വൈറല്‍

 



മോസ്‌കോ: (www.kvartha.com 10.04.2020) കോവിഡ്-19 രോഗബാധിതനെന്ന് സംശയിക്കുന്നയാള്‍ ആംബുലന്‍സില്‍ നിന്ന് ചാടിയിറങ്ങി ഓടി. ഇയാളെ പിന്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും പിന്നാലെ ഓടി. സിനിമാ ചിത്രീകരണം പോലെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വെളുത്ത സ്വയം സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ പിന്തുടര്‍ന്നത്. റഷ്യന്‍ നഗരമായ അര്‍സമാസിലാണ് രസകരവും ഭീതി പടര്‍ത്തിയതുമായ സംഭവം നടന്നത്.

രോഗബാധിതനെന്ന് സംശയിക്കുന്നയാള്‍ ആംബുലന്‍സില്‍ നിന്ന് ചാടിയിറങ്ങി ഓടി; പിന്നാലെ ആരോഗ്യപ്രവര്‍ത്തകരും ഓടുന്ന വീഡിയോ വൈറല്‍

കോവിഡ് 19 സംശയത്തില്‍ ഇയാളെ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴിയാണ് സംഭവം. ഇയാളെ പിന്നീട് പിടികൂടി പരിശോധനക്ക് വിധേയനാക്കി. പരിശോധമാഫലം ഞായറാഴ്ചയാണ് അറിയാന്‍ കഴിയുക. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ആംബുലന്‍സില്‍ നിന്ന് ഇറങ്ങി ഓടിയതെന്ന് അര്‍സാമസ് മേയര്‍ അറിയിച്ചു.
Keywords:  News, World, Mosco, COVID19, Ambulance, Patient, Health, WATCH Corona Virus suspect FLEE Medics in Russia
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia