കിയാര കൊടുങ്കാറ്റ്; റണ്‍വെയില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ലാന്‍ഡിങ്ങ് സാധ്യമാകാതെ ആടിയുലഞ്ഞ് വിമാനം, അതിനാടകീയമായ നിമിഷങ്ങളുടെ വീഡിയോ പുറത്ത്

 



ലണ്ടന്‍: (www.kvartha.com 14.02.2020) റണ്‍വെയില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ലാന്‍ഡിങ്ങ് സാധ്യമാകാതെ ആടിയുലഞ്ഞ് വിമാനം. ബിര്‍മിംഗ്ഹാം വിമാനത്താവളത്തില്‍ ഞാറാഴ്ചയാണ് സംഭവം. കിയാര കൊടുങ്കാറ്റിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചിട്ടും നടക്കാതെ മടങ്ങാന്‍ സ്റ്റോബാര്‍ട്ട് വിമാനത്തിന്റെ ക്യാപ്റ്റന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ബെല്‍ഫാസ്റ്റില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.

വിമാനത്താവളത്തിലുണ്ടായ അതിനാടകീയമായ നിമിഷങ്ങളുടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. റണ്‍വെയില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലാന്‍ഡിങ്ങ് സാധ്യമാകാതെ വിമാനവുമായി പൈലറ്റ് മടങ്ങുന്നതും വീഡിയോയില്‍ കാണാം.

കിയാര കൊടുങ്കാറ്റ്; റണ്‍വെയില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ലാന്‍ഡിങ്ങ് സാധ്യമാകാതെ ആടിയുലഞ്ഞ് വിമാനം, അതിനാടകീയമായ നിമിഷങ്ങളുടെ വീഡിയോ പുറത്ത്

യുകെയിലും വടക്കന്‍ യൂറോപ്പിലുമാണ് കിയാര ആഞ്ഞടിച്ചത്. മണിക്കൂറില്‍ 129 കിലോമീറ്ററില്‍ വീശുന്ന കാറ്റ് കനത്ത നാശമാണ് ഈ പ്രദേശങ്ങളില്‍ ഉണ്ടാക്കിയിരിക്കുന്നത്.



Keywords:  London, News, World, Flight, Airport, Pilot, Storm, Storm Ciara, Plane, Watch the dramatic moment a plane is blown sideways by Storm Ciara
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia