കയാക്കിംഗ് ബോട്ടിനുമുകളിലൂടെ തിമിംഗലം കുതിച്ചുചാടി; പിന്നീട് സംഭവിച്ചത്

 


കാലിഫോര്‍ണിയ:(www.kvartha.com 16.09.2015) ശാന്തമായി ഓളം തല്ലുന്ന കടല്‍. പരന്നു കിടക്കുന്ന നിശബ്ദതയിലൂടെ ഒഴുകി നീങ്ങുന്ന കയാക്കിങ് ബോട്ട്. പെട്ടെന്നാണ് ആ നിശബ്ദതയെ ഖണ്ഡിച്ച് കടലിനടിയില്‍ നിന്ന് ഭീമന്‍ തിമിംഗലം ഉയര്‍ന്നുപൊങ്ങിയത്. അതും കയാക്കിംഗ് നടത്തുകയായിരുന്ന ദമ്പതികളുടെ ബോട്ടിന് മുകളിലൂടെയായിരുന്നു ചാട്ടം. കൃത്യം ബോട്ടില്‍ തന്നെ തിമിംഗലം വന്നു വീഴുകയും ചെയ്തു. ബോട്ട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയെങ്കിലും ഭാഗ്യം കൊണ്ട് ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് കാഴ്ചക്കാരെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സമീപത്തുണ്ടായിരുന്ന ഒരു ക്രൂയിസ് കപ്പലിലെ ജീവനക്കാര്‍ പകര്‍ത്തിയ ഭീകര ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തിമിംഗലത്തിന്റെ അപ്രതീക്ഷിത വരവില്‍ വെള്ളത്തിലായ ദമ്പതികളെ സമീപത്തുണ്ടായിരുന്നു മറ്റ് കയാക്കര്‍മാരാണ് രക്ഷപ്പെടുത്തിയത്. സാധാരണഗതിയില്‍ 40 മുതല്‍ 50 ടണ്‍ വരെഭാരമുണ്ടാകും ഒരു തിമിംഗലത്തിന്. ഇത്രയും ഭാരമുള്ള തിമിംഗലത്തിനടിയിലായിട്ടും ദമ്പതികള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത് അത്ഭുതമാണെന്നാണ് വീഡിയോ പകര്‍ത്തിയ ക്രൂയിസ് കപ്പലിന്റെ ക്യാപ്റ്റനായ മൈക്കല്‍ സാക് പറയുന്നത്.

കയാക്കിംഗ് ബോട്ടിനുമുകളിലൂടെ തിമിംഗലം കുതിച്ചുചാടി; പിന്നീട് സംഭവിച്ചത്


SUMMARY: It would qualify as a lucky day. A couple in a kayak have survived after a humpback whale shot straight up from the water and landed on them in California.

The entire incident was filmed by a cruise company, whose ship was in the area for a whale-watching tour. "The kayak! Where's the kayak?" a woman on the ship says "He knocked it over!" another passenger says, according to The Huffington Post.


watch-if-you-dare-humpback-whale-lands
കയാക്കിംഗ് ബോട്ടിനുമുകളിലൂടെ തിമിംഗലം കുതിച്ചുചാടി; പിന്നീട് സംഭവിച്ചത്Read: http://goo.gl/Mbt61n
Posted by Kvartha World News on Tuesday, September 15, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia