20 അടി അപ്പുറത്തുള്ള കാഴ്ച പോലും മറച്ചുകൊണ്ട് 300 അടി ഉയരത്തില്‍ വന്‍മതില്‍ പോലെ മണല്‍ക്കാറ്റ്; ചൈനീസ് നഗരത്തിലെ റോഡുകള്‍ അടച്ചു, വിഡിയോ

 



ബീജിങ്: (www.kvartha.com 27.07.2021) വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് കരകയറുന്ന ചൈനയില്‍ മണല്‍ക്കാറ്റ് വീശി. 300 അടി വീതിയില്‍ വന്‍മതില്‍ പോലെയാണ് മണല്‍ക്കാറ്റ് ദൃശ്യമായത്. ചെനയിലെ ഡന്‍ഹുവാങ്ങ് നഗരത്തിലാണ് സംഭവം. 

മണല്‍കൊടുങ്കാറ്റില്‍ ജനജീവിതം തടസപ്പെട്ടു. മണല്‍ക്കാറ്റ് വീശിയതിനെ തുടര്‍ന്ന് അപകടസാധ്യത വര്‍ധിപ്പിച്ചതിനാല്‍ പ്രമുഖ റോഡുകള്‍ അടച്ചു. കാഴ്ച മറഞ്ഞതിനെ തുടര്‍ന്നാണ് ഗതാഗതം നിര്‍ത്തിവെച്ചത്. 20 അടി അപ്പുറത്തുള്ള കാഴ്ച പോലും മറച്ചുകൊണ്ടായിരുന്നു മണല്‍ക്കാറ്റ് വീശിയത്.

20 അടി അപ്പുറത്തുള്ള കാഴ്ച പോലും മറച്ചുകൊണ്ട് 300 അടി ഉയരത്തില്‍ വന്‍മതില്‍ പോലെ മണല്‍ക്കാറ്റ്; ചൈനീസ് നഗരത്തിലെ റോഡുകള്‍ അടച്ചു, വിഡിയോ


തൊട്ടടുത്തുള്ള ഗോബി മരുഭൂമിയില്‍ നിന്നാണ് മണല്‍ക്കാറ്റ് ഉത്ഭവിച്ച് നഗരത്തിലേക്ക് വീശിയടിച്ചത്. ഡ്രൈവിങ് ദുഷ്‌കരമായതോടെ ഗതാഗതം നിര്‍ത്തിവെച്ചെന്ന് പൊലീസും അറിയിച്ചു. മണല്‍ക്കാറ്റ് വീശിയത് നഗരത്തില്‍ ഗുരുതരമായ പ്രശ്നം സൃഷ്ടിച്ചെന്ന് എന്‍ ബി സി ന്യൂസ് റിപോര്‍ട് ചെയ്തു. മണല്‍ക്കാറ്റ് അടിക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പ്രചരിച്ചു.

Keywords:  News, World, International, China, Beijing, Road, Sand Storm, Video, Social Media, Twitter, Watch: In This China City, 300-Foot Wall Of Sand, Roads Close
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia