Rohit Sharma | ഏഷ്യാ കപ് വിജയം ആഘോഷിച്ചശേഷം ഇന്‍ഡ്യയിലേക്ക് തിരിക്കാനായി ബസില്‍ കയറാനെത്തിയ രോഹിത്ത് പാസ്പോര്‍ട് ഹോടെലില്‍ മറന്നുവെച്ചു; കളിയാക്കി ടീം അംഗങ്ങള്‍, വീഡിയോ

 


കൊളംബോ: (www.kvartha.com) പാസ്‌പോര്‍ട് മറന്നുവെച്ച് ബസില്‍ കയറാനെത്തിയ രോഹിത്തിനെ കളിയാക്കി ഇന്‍ഡ്യന്‍ ടീം അംഗങ്ങള്‍. ഏഷ്യാ കപ് വിജയം ആഘോഷിച്ചശേഷം കൊളംബോയിലെ ഹോടെലില്‍ നിന്ന് ചെക് ഔട് ചെയ്ത് ടീം ബസില്‍ കയിറയശേഷമാണ് രോഹിത് ശര്‍മ പാസ്‌പോര്‍ട് മറന്നുവെച്ച കാര്യം ഓര്‍ത്തത്. ഇന്‍ഡ്യയിലേക്ക് തിരിക്കാനായി വിമാനത്താവളത്തിലേക്ക് ടീം ബസില്‍ പോവാനിരുന്ന താരങ്ങളെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കാത്തു നിര്‍ത്തിക്കുകയായിരുന്നു.

ക്യാപ്റ്റന്റെ മറവിയെ മറ്റുതാരങ്ങള്‍ രസകരമായാണ് നോക്കി കണ്ടത്. ടീം അംഗങ്ങള്‍ ബസിലിരുന്ന് ആര്‍ത്തുവിളിക്കുകയും രോഹിത്തിനെ കളിയാക്കുകയും ചെയ്തു. ഒടുവില്‍ ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സപോര്‍ട് സ്റ്റാഫംഗമാണ് റൂമിലെത്തി വീണ്ടും പാസ്‌പോര്‍ട് എടുത്തുകൊണ്ടുവന്ന് ക്യാപ്റ്റന് കൊടുത്തത്.

ഞായറാഴ്ച (17.09.2023) നടന്ന ഏഷ്യാ കപ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തശേഷം ഇത്രയും വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സമ്മാനദാനച്ചടങ്ങില്‍ രോഹിത് പറഞ്ഞിരുന്നു. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും പേസര്‍മാര്‍ക്കാണെന്നും വ്യക്തമായ ധാരണയോടെയാണ് അവര്‍ പന്തെറിയുന്നതെന്നും രോഹിത് പറഞ്ഞു.

ടൂര്‍ണമെന്റില്‍ ഓരോ മത്സരങ്ങളിലും വ്യത്യസ്തരായ താരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നുവെന്നും രോഹിത് വ്യക്തമാക്കി. ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ മുന്‍നിര തകര്‍ന്നപ്പോള്‍ ഹര്‍ദിക്കും കിഷനും അവസരത്തിനൊത്തുയര്‍ന്നു.

പാകിസ്താനെതിരായ സൂപര്‍ ഫോര്‍ പോരാട്ടത്തില്‍ കോലിയും രാഹുലുമായിരുന്നു തിളങ്ങിയത്. അതുപോലെ ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഗില്ലും മികവ് കാട്ടി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയും അതിനുശേഷം നടക്കുന്ന ഏകദിന ലോകകപുമാണ് ഇനി ലക്ഷ്യമെന്നും രോഹിത് പറഞ്ഞു.


Rohit Sharma | ഏഷ്യാ കപ് വിജയം ആഘോഷിച്ചശേഷം ഇന്‍ഡ്യയിലേക്ക് തിരിക്കാനായി ബസില്‍ കയറാനെത്തിയ രോഹിത്ത് പാസ്പോര്‍ട് ഹോടെലില്‍ മറന്നുവെച്ചു; കളിയാക്കി ടീം അംഗങ്ങള്‍, വീഡിയോ


Keywords: News, World, World-News, Sports, Sports-News, Teammates, Team India, Captain, Rohit Sharma, Passport, Hotel, Asia Cup, Colombo News, WATCH: Team India Captain Rohit Sharma Hilariously Forgets His Passport In Hotel, Here’s What Happens Next.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia