Catches Fire | പറക്കുന്നതിനിടെ എന്‍ജിനുകളില്‍ ഒന്നിന് തീപ്പിടിച്ചു; മയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി അറ്റ് ലസ് എയറിന്റെ വിമാനം

 


മയാമി: (KVARTHA) പറക്കുന്നതിനിടെ എന്‍ജിനുകളില്‍ ഒന്നിന് തീപ്പിടിച്ചതിനെ തുടര്‍ന്ന് മയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി അറ്റ് ലസ് എയറിന്റെ വിമാനം. ബോയിങ് 747-8 വിമാനമാണ് അപകടത്തില്‍ പെട്ടത്.

വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ എല്ലാവിധ സുരക്ഷാ നടപടികളും സ്വീകരിച്ചതിനാല്‍ ആര്‍ക്കും തന്നെ പരുക്കേറ്റിട്ടില്ലെന്ന് അറ്റ്ലസ് എയര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് സംഭവം. തകരാറിനെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് കംപനി അധികൃതര്‍ അറിയിച്ചു.

Catches Fire | പറക്കുന്നതിനിടെ എന്‍ജിനുകളില്‍ ഒന്നിന് തീപ്പിടിച്ചു; മയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി അറ്റ് ലസ് എയറിന്റെ വിമാനം

എന്‍ജിന് തീപ്പിടിച്ച നിലയില്‍ നിലത്തിറങ്ങാന്‍ ശ്രമിക്കുന്ന അറ്റ്ലസ് എയര്‍ വിമാനത്തിന്റേതെന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിമാനത്തിന്റെ ഇടതുവശത്തെ ചിറകില്‍നിന്ന് തീജ്വാലകള്‍ പുറത്തേക്ക് വമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ ഈ ദൃശ്യങ്ങളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Keywords: Watch video: Boeing cargo plane makes emergency landing in Miami after engine catches fire, Miami, News, Boeing Cargo Plane, Fire, Video, Social Media, Flight, Injury, Employees, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia