Video | അങ്കാറയിലുണ്ടായ കൊടുങ്കാറ്റില്‍ വീട്ടില്‍ നിന്ന് സോഫ തെറിച്ച് ആകാശത്ത് പാറി നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

 


അങ്കാറ : (www.kvartha.com) തുര്‍കിയിലെ രാജ്യതലസ്ഥാനമായ അങ്കാറയിലുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ ഉണ്ടായ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. കൊടുങ്കാറ്റില്‍ വീട്ടില്‍ നിന്ന് സോഫ വായുവിലേക്ക് തെറിച്ച് ആകാശത്ത് പാറി നടക്കുന്ന വീഡിയോയാണ് തരംഗമാകുന്നത്. 

മറ്റൊരു കെട്ടിടത്തില്‍ നിന്ന ഒരു വ്യക്തി പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ചയായത്. 'ഗുരു ഓഫ് നതിംഗ്' എന്നറിയപ്പെടുന്ന ട്വിറ്റര്‍ പേജാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

ഹ്രസ്വ വീഡിയോയുടെ തുടക്കത്തില്‍ ഒരു വസ്തു ആകാശത്ത് പറക്കുന്നത് കാണാം. ഒറ്റ നോട്ടത്തില്‍ ഒരു പേപര്‍ കഷ്ണമെന്ന് തോന്നിക്കുമെങ്കിലും കാമറ സൂം ചെയ്യുന്നതോടെ ആകാശത്ത് പറന്നത് അത് യഥാര്‍ഥത്തില്‍ സോഫയാണെന്ന് മനസിലാകും. നിമിഷങ്ങള്‍ക്കുള്ളില്‍, ശക്തമായ കാറ്റ് സോഫയെ മറ്റൊരു കെട്ടിടത്തില്‍ ഇടിക്കാനായി പോകുന്നതും കാണാം. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

മെയ് 17നാണ് അങ്കാറയെ നടുക്കി കൊടുങ്കാറ്റ് വരുന്നത്. മണിക്കൂറില്‍ 78 കി.മി വേഗത്തിലായിരുന്നു കൊടുങ്കാറ്റ്. ജനങ്ങളോട് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അങ്കാറ മെട്രോപൊളിറ്റന്‍ മുനിസിപാലിറ്റി മേയര്‍ മന്‍സൂര്‍ യവാസ് അറിയിച്ചിരുന്നു.

അങ്കാറയിലെ കൊടുങ്കാറ്റിന്റേയും കനത്ത മഴയുടേയും വിവിധ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തേയും പ്രദേശവാസികള്‍ പങ്കുവച്ചിരുന്നു.

Video | അങ്കാറയിലുണ്ടായ കൊടുങ്കാറ്റില്‍ വീട്ടില്‍ നിന്ന് സോഫ തെറിച്ച് ആകാശത്ത് പാറി നടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍



Keywords:  News, World-News, World, Video ,Social-Meida-News, Viral, Rain, Storm, Watch: Violent Storm Causes Sofa To Fly In Sky In Turkey's Ankara.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia