Bat soup | വവ്വാലിനെ സൂപുവച്ച് കുടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു; പിന്നാലെ യുവതിയെ അറസ്റ്റുചെയ്ത് പൊലീസ്
Nov 11, 2022, 20:51 IST
ബാങ്കോക്: (www.kvartha.com) വവ്വാലിനെ സൂപുവച്ച് കുടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച യുവതിയെ അറസ്റ്റുചെയ്ത് പൊലീസ്. തായ്ലന്‍ഡ് സ്വദേശിയും വ് ളോഗറുമായ ഫോണ്‍ചാനോക് എന്നുപേരുള്ള യുവതിക്കാണ് പണി കിട്ടിയത്. വവ്വാലിനെ സൂപ്പുവച്ച് കുടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതാണ് ഇവര്‍ക്ക് വിനയായത്.
സൂപില്‍ കിടന്ന ഒരു വവ്വാലിനെ അപ്പാടെ ഉയര്‍ത്തി ക്യാമറയിലേക്ക് കാണിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് അതിന്റെ എല്ലുകളും ഭക്ഷിച്ചു. ഭക്ഷണ സാധനങ്ങള്‍ പരിചയപ്പെടുത്തുന്ന തന്റെ യൂട്യൂബ് ചാനലിന് വേണ്ടിയാണ് യുവതി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതിനായി ലെസ്സര്‍ ഏഷ്യാടിക് യെലോ വവ്വാലുകളെ വടക്കന്‍ തായ്ലന്‍ഡിലെ ലാവോസ് അതിര്‍ത്തിക്കു സമീപമുള്ള മാര്‍കറ്റില്‍ നിന്നും വാങ്ങുകയായിരുന്നു.
കൊറോണ മഹാമാരി പടര്‍ത്തിയ സാര്‍സ് - കോവ് 2 വൈറസുമായി അടുത്ത ബന്ധമുള്ള വൈറസുകള്‍ ബാധിച്ച വവ്വാലുകള്‍ ധാരാളമുള്ള മേഖലയില്‍ നിന്നുമാണ് യുവതി ഇവയെ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ ഇതിനെതിരെ വളരെ രൂക്ഷമായാണ് ജനങ്ങള്‍ പ്രതികരിച്ചത്. ഇത്തരം പ്രവൃത്തി കൊണ്ട് പുതിയ ഒരു മഹാമാരി തന്നെ പൊട്ടിപ്പുറപ്പെട്ടാല്‍പോലും അദ്ഭുതപ്പെടാനില്ലെന്നായിരുന്നു ജനങ്ങളുടെ പ്രതികരണം. ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ കടുത്തതോടെ യുവതി വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
വവ്വാലുകളെ വില്‍പന നടത്തുന്ന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ ജനങ്ങളുടെ ജീവനു തന്നെ ആപത്ത് സൃഷ്ടിച്ചേക്കാവുന്ന ഇത്തരം സാഹസങ്ങള്‍ക്ക് ആരും മുതിരരുത് എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്തായാലും വീഡിയോ വൈറലായതോടെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച കുറ്റം ചുമത്തി ഫോണ്‍ചാനോകിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷം തടവും 11 ലക്ഷം രൂപ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ വവ്വാലുകളെ വില്‍പന ചെയ്യുന്നവരും വാങ്ങുന്നവരും ധാരാളമുണ്ടെന്നാണ് റിപോര്‍ടുകള്‍.
കടയില്‍ നിന്നും വവ്വാലുകളെ വാങ്ങി അവയെ സൂപ്പുവച്ച് ഏറെ സ്വാദിഷ്ടമായ ഭക്ഷണം എന്നരീതിയില്‍ തന്റെ യുട്യൂബ് ചാനലിലൂടെ അവതരിപ്പിക്കുകയായിരുന്നു അധ്യാപിക കൂടിയായ യുവതി. ഒരു ബൗളിനുള്ളില്‍ സോസില്‍ മുങ്ങിയ നിലയില്‍ വവ്വാലുകള്‍ കിടക്കുന്നത് വീഡിയോയില്‍ കാണാം. വവ്വാലിന്റെ ശരീരഭാഗങ്ങള്‍ കയ്യിലെടുത്ത് രണ്ടായി മുറിച്ച ശേഷം രുചിയെക്കുറിച്ച് വര്‍ണിച്ചുകൊണ്ട് അത് കഴിക്കുന്നതും ഇടയ്ക്ക് സോസില്‍ മുക്കുന്നതും വീഡിയോയില്‍ കാണാം.
സൂപില്‍ കിടന്ന ഒരു വവ്വാലിനെ അപ്പാടെ ഉയര്‍ത്തി ക്യാമറയിലേക്ക് കാണിക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് അതിന്റെ എല്ലുകളും ഭക്ഷിച്ചു. ഭക്ഷണ സാധനങ്ങള്‍ പരിചയപ്പെടുത്തുന്ന തന്റെ യൂട്യൂബ് ചാനലിന് വേണ്ടിയാണ് യുവതി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇതിനായി ലെസ്സര്‍ ഏഷ്യാടിക് യെലോ വവ്വാലുകളെ വടക്കന്‍ തായ്ലന്‍ഡിലെ ലാവോസ് അതിര്‍ത്തിക്കു സമീപമുള്ള മാര്‍കറ്റില്‍ നിന്നും വാങ്ങുകയായിരുന്നു.
കൊറോണ മഹാമാരി പടര്‍ത്തിയ സാര്‍സ് - കോവ് 2 വൈറസുമായി അടുത്ത ബന്ധമുള്ള വൈറസുകള്‍ ബാധിച്ച വവ്വാലുകള്‍ ധാരാളമുള്ള മേഖലയില്‍ നിന്നുമാണ് യുവതി ഇവയെ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ ഇതിനെതിരെ വളരെ രൂക്ഷമായാണ് ജനങ്ങള്‍ പ്രതികരിച്ചത്. ഇത്തരം പ്രവൃത്തി കൊണ്ട് പുതിയ ഒരു മഹാമാരി തന്നെ പൊട്ടിപ്പുറപ്പെട്ടാല്‍പോലും അദ്ഭുതപ്പെടാനില്ലെന്നായിരുന്നു ജനങ്ങളുടെ പ്രതികരണം. ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ കടുത്തതോടെ യുവതി വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
വവ്വാലുകളെ വില്‍പന നടത്തുന്ന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനിടെ ജനങ്ങളുടെ ജീവനു തന്നെ ആപത്ത് സൃഷ്ടിച്ചേക്കാവുന്ന ഇത്തരം സാഹസങ്ങള്‍ക്ക് ആരും മുതിരരുത് എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്തായാലും വീഡിയോ വൈറലായതോടെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച കുറ്റം ചുമത്തി ഫോണ്‍ചാനോകിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷം തടവും 11 ലക്ഷം രൂപ പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണിത്. എന്നാല്‍ ഈ പ്രദേശങ്ങളില്‍ വവ്വാലുകളെ വില്‍പന ചെയ്യുന്നവരും വാങ്ങുന്നവരും ധാരാളമുണ്ടെന്നാണ് റിപോര്‍ടുകള്‍.
Keywords: Watch: Woman eats bat soup before being arrested, Thailand, News, Food, Social Media, Video, Arrested, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.