Smartwatch | വ്യായാമശാലയില്‍ വര്‍കൗട് ചെയ്യുന്നതിനിടെ ഇന്‍വേര്‍ഷന്‍ ടേബിളില്‍ കുടുങ്ങി യുവതി; രക്ഷയായത് സ്മാര്‍ട് വാച്

 


ഒഹിയോ :(www.kvartha.com) മനുഷ്യര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കുന്നത് പതിവുള്ള കാര്യമാണ്. ഓരോ ദിവസവും ഇത്തരത്തില്‍ പല അബദ്ധങ്ങളും സംഭവിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. ടിക് ടോകില്‍ ക്രിസ്റ്റിന്‍ ഫോള്‍ഡ്‌സ് എന്ന ഉപയോക്താവ് അപ് ലോഡ് ചെയ്ത വീഡിയോയാണ് ഇത്.

Smartwatch | വ്യായാമശാലയില്‍ വര്‍കൗട് ചെയ്യുന്നതിനിടെ ഇന്‍വേര്‍ഷന്‍ ടേബിളില്‍ കുടുങ്ങി യുവതി; രക്ഷയായത് സ്മാര്‍ട് വാച്

ഒഹിയോയില്‍ നിന്നുള്ള ഒരു സ്ത്രീ വ്യായാമശാലയില്‍
വര്‍കൗട് ചെയ്യുന്നതിനിടെ ഇന്‍വേര്‍ഷന്‍ ടേബിളില്‍ കുടുങ്ങി പോകുന്നതാണ് സംഭവം. അവിടെ നിന്നും രക്ഷപ്പെടാന്‍ അവര്‍ പല പരാക്രമങ്ങളും കാട്ടുന്നുണ്ട്. അതാണ് വീഡിയോയില്‍ കാണുന്നത്. ആ നിമിഷത്തില്‍ ആ സ്ത്രീ അനുഭവിച്ച ടെന്‍ഷന്‍ എത്രയായിരിക്കുമെന്ന് വീഡിയോ കാണുന്ന ഓരോരുത്തര്‍ക്കും അറിയാന്‍ കഴിയും.

വീഡിയോ ടിക് ടോകിലൂടെ പങ്കിട്ട ക്രിസ്റ്റിന്‍ ഫോള്‍ഡ്‌സ് തന്നെയാണ് ആ ദൗര്‍ഭാഗ്യകരമായ സംഭവത്തിലൂടെ കടന്നു പോകേണ്ടി വന്ന സ്ത്രീ. പുലര്‍ചെ മൂന്നു മണിക്കാണ് ക്രിസ്റ്റിന്‍ വ്യായാമശാലയില്‍
വ്യായാമം ചെയ്യാനെത്തിയത്. ഈ സമയം വ്യായാമശാലയില്‍
ക്രിസ്റ്റിനെ കൂടാതെ മറ്റൊരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്രിസ്റ്റിന്‍ വ്യായാമം ആരംഭിച്ചു.

ശരീരത്തെ തലകീഴായി നിര്‍ത്തുകയും നട്ടെല്ല് നീട്ടാനും നടുവേദന ഒഴിവാക്കാനും സഹായിക്കുന്ന ഇന്‍വേര്‍ഷന്‍ ടേബിളിലാണ് അവള്‍ വ്യായാമം ആരംഭിച്ചത്. പക്ഷെ, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ വ്യായാമം ആരംഭിച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ അതില്‍ കുടുങ്ങി പോയി.

തലകീഴായി തൂങ്ങിക്കിടന്ന ക്രിസ്റ്റിന് തന്റെ ശരീരം ചലിപ്പിക്കാന്‍ സാധിക്കാതെ വന്നു. അവള്‍ ഉടന്‍ തന്നെ സഹായത്തിനായി ജിമില്‍ ഉണ്ടായിരുന്ന മറ്റെ വ്യക്തിയെ വിളിച്ചെങ്കിലും ഉച്ചത്തില്‍ പാട്ട് വെച്ചിരുന്നതിനാല്‍ നിരവധി തവണ വിളിച്ചിട്ടും ശ്രദ്ധിച്ചില്ല.

അങ്ങനെ ആറു മിനിറ്റോളം അനങ്ങാനാകാതെ തലകീഴായ് കിടന്ന ക്രിസ്റ്റിന്‍ ഒടുവില്‍ രണ്ടും കല്‍പിച്ച് തന്റെ സ്മാര്‍ട് വാച് ഉപയോഗിച്ച് 911 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി ക്രിസ്റ്റിനെ രക്ഷിച്ചു. ആ വാച് കൈവശമില്ലായിരുന്നുവെങ്കില്‍ യുവതിയുടെ അവസ്ഥ എന്താകുമായിരുന്നു.

Keywords: Watch: Woman gets stuck upside down in gym, uses smartwatch to calls 911, America, News, Social Media, Video, Woman, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia