ബു­ധ­നില്‍ ഐ­സ് വെ­ള്ളം ക­ണ്ടെത്തി

 


ബു­ധ­നില്‍ ഐ­സ് വെ­ള്ളം ക­ണ്ടെത്തി
ലണ്ടന്‍ : ശാ­സ്ത്ര­ലോ­ക­ത്തി­ന് വെല്ലു­വി­ളി ഉ­യര്‍­ത്തി ബു­ധ­നില്‍ ഐ­സ് വെ­ള്ളം ക­ണ്ടെത്തി.സൂര്യനോട് ഏറ്റവും അടുത്ത ഗ്ര­ഹ­മാ­യ­തി­നാല്‍ ചുട്ടുപൊള്ളുന്ന ഉപരിതലമാണ് ബു­ധന്‍ ഗ്ര­ഹ­ത്തിന്.­ ഭൂ­മി­യെ­പ്പോലെ അന്തരീക്ഷം ഇല്ലാത്തതിനാല്‍ 800 ഫാരന്‍­ഹീറ്റ് വരെ ചൂ­ട് ഇ­വി­ടെ അ­നു­ഭവപ്പെടുന്നു.

എന്നാല്‍ ബുധന്റെ ധ്രുവപ്രദേശങ്ങളില്‍ തണുത്തുറഞ്ഞ വെള്ളത്തിന്റെ സാന്നിധ്യം ഉ­ണ്ടെന്ന് നാസയുടെ ബഹിരാകാശപേടകം കണ്ടെത്തിയിരി­ക്കുന്നു. ബുധനിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ 2004­ല്‍ വിക്ഷേപിച്ച മെസഞ്ചര്‍ പേടകം ആണ് ഈ വിവ­രം ലോ­ക­ത്തി­ന് നല്‍­കി­യത്.

2011 മാര്‍ച്ചില്‍ മെസഞ്ചര്‍ ബുധനെ വലംവച്ചുതുടങ്ങി. ടണ്‍ കണക്കിന് തണുത്തുറഞ്ഞ വെള്ളമാണ് ഇവിടെ ഉള്ളത്. ബുധനെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ വിശ്വാസങ്ങള്‍ തിരുത്തു­ന്ന­ത­ര­ത്തി­ലുള്ള ക­ണ്ടെ­ത്ത­ലു­ക­ളാ­ണി­വ. വെ­ള്ള­ത്തി­ന്റെ അം­ശം ക­ണ്ടെ­ത്തി­യ­തോ­ടു­കൂ­ടി ബു­ധ­നില്‍ ജീ­വന്‍ നി­ല­നി­ന്നി­രുന്നോ എ­ന്ന് ക­ണ്ടെ­ത്താ­നാ­ണ് ശാ­സ്ത്ര­ലോ­ക­ത്തി­ന്റെ ശ്രമം.

Keywords : Challenge ,Ice, Sun, Messenger , March,Science, Life, England, Water, World,   Water Ice Detected on Mercury
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia