UK MP | 'നമ്മള്‍ ഖാലിസ്ഥാനി ഭീകരര്‍ക്ക് അഭയം നല്‍കുന്നു'; ലണ്ടനില്‍ ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണം ബ്രിട്ടീഷ് പാര്‍ലമെന്റിലും ചര്‍ച്ചയായി; നടപടിയെടുക്കണമെന്ന് യുകെ എംപി

 


ലണ്ടന്‍: (www.kvartha.com) യുകെയില്‍ ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണം ബ്രിട്ടീഷ് പാര്‍ലമെന്റിലും പ്രതിധ്വനിക്കുന്നു. ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് ഇപ്പോഴും ഈ രാജ്യത്ത് അഭയം നല്‍കുന്നുണ്ടെന്നും അവരെ പൂര്‍ണമായി നിരോധിക്കാന്‍ എന്ത് നടപടിയെടുക്കുമെന്നും ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാന്‍ ഹൗസ് ഓഫ് കോമണ്‍സില്‍ ആരാഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ഖാലിസ്ഥാന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ എംബസി ആക്രമിക്കുകയും ത്രിവര്‍ണ പതാക താഴെയിടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു.
                
UK MP | 'നമ്മള്‍ ഖാലിസ്ഥാനി ഭീകരര്‍ക്ക് അഭയം നല്‍കുന്നു'; ലണ്ടനില്‍ ഇന്ത്യന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണം ബ്രിട്ടീഷ് പാര്‍ലമെന്റിലും ചര്‍ച്ചയായി; നടപടിയെടുക്കണമെന്ന് യുകെ എംപി

ഇന്ത്യന്‍ ഹൈക്കമ്മീഷനിനു പുറത്ത് ഖാലിസ്ഥാനി ഗുണ്ടകള്‍ നടത്തിയ ഗുണ്ടായിസം ഈ രാജ്യത്തിന് തികച്ചും നാണക്കേടാണെന്ന് ഹൗസ് ഓഫ് കോമണ്‍സ് നേതാവ് പെന്നി മോര്‍ഡൗണ്ടിനെ അഭിസംബോധന ചെയ്ത് ബോബ് ബ്ലാക്ക്മാന്‍ പറഞ്ഞു. ഇത്രയും വര്‍ഷത്തിനിടെ ഇത് ആറാം തവണയാണ് ഹൈക്കമ്മീഷന്‍ ആക്രമിക്കപ്പെടുന്നത്. കാനഡയിലും യുഎസിലും ഓസ്ട്രേലിയയിലും സമാനമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. നമ്മള്‍ ഇപ്പോള്‍ രാജ്യത്ത് ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് അഭയം നല്‍കുന്നു. ഈ തീവ്രവാദികളെ ഈ രാജ്യത്ത് നിന്ന് നിരോധിക്കാന്‍ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്നതിനെക്കുറിച്ച് നമുക്ക് ചര്‍ച്ച നടത്താമോയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലണ്ടനിലെ ഇന്ത്യന്‍ എംബസിയുടെ സുരക്ഷയെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് ഹൗസ് ലീഡര്‍ പെന്നി മൊര്‍ഡോണ്ട് മറുപടിയായി പറഞ്ഞു. വിഷയത്തില്‍ ഇന്ത്യാ ഗവണ്‍മെന്റുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഹൗസ് ലീഡര്‍ വ്യക്തമാക്കി.

Keywords:  News, World, Top-Headlines, London, Embassy, England, Terror Attack, Terrorism, Terrorists, Government, We're Harbouring Khalistani Terrorists': UK MP Blackman Urges Sunak Govt to Take Action.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia