Conflict | ഇസ്രാഈലിന് തിരിച്ചടി; 300 ലധികം ഡ്രോണുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല; രാജ്യത്ത് 48 മണിക്കൂർ അടിയന്തരാവസ്ഥ; പശ്ചിമേഷ്യയിൽ സ്ഥിതി രൂക്ഷം
ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്റാഈലും വ്യോമാക്രമണം നടത്തി
ടെൽ അവീവ്: (KVARTHA) ഇസ്രാഈലും ലബനനിലെ ഹിസ്ബുല്ലയും തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ പശ്ചിമേഷ്യൽ സ്ഥിതി വഷളായി. ഇസ്രാഈലിന്റെ നിര്‍ണായക സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ സ്‌ഫോടകശേഷിയുള്ള നിരവധി ഡ്രോണുകള്‍ തൊടുത്തുവിട്ടതായി ഹിസ്ബുല്ല അവകാശപ്പെട്ടു. 300 ലധികം ഡ്രോണുകൾ തൊടുത്തുവിട്ടുവെന്നാണ് ഹിസ്ബുല്ല വ്യക്തമാക്കിയത്.
അതേസമയം അക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രാഈലിൽ അടുത്ത 48 മണിക്കൂർ സമയത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിരോധമന്ത്രി യോആവ് ഗാലന്റ് ആണ് പ്രഖ്യാപനം നടത്തിയത്. പ്രധാന കമാന്‍ഡര്‍ ഫോദ് ഷുക്കര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രാഈലിനെതിരെ ഡ്രോണ്‍, റോക്കറ്റ് ആക്രമണം നടത്തുമെന്ന പ്രഖ്യാപനം ഹിസ്ബുല്ലയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു.
ജൂലൈയിൽ ലെബനൻ്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുതിർന്ന സൈനിക കമാൻഡർ കൊല്ലപ്പെട്ടത്. ടെൽ അവീവിലെ ഐഡിഎഫ് സൈനിക താവളത്തിൽ നിന്ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രി യോആവ് ഗാലൻ്റും സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതായി നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു.
#BREAKING Video of a dozen Iron Dome interceptors being fired to counter rockets and drones from Hezbollah.pic.twitter.com/I6jQanshey
— Fast News Network (@fastnewsnet) August 25, 2024
ഡ്രോൺ ആക്രമണത്തിൽ ഇതുവരെ ആളപായമോ സ്വത്ത് നഷ്‌ടമോ ഉണ്ടായതായി വിവരമില്ല. അതേസമയം ഞായറാഴ്ച പുലര്‍ച്ചെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്റാഈലും വ്യോമാക്രമണം നടത്തി. കഴിഞ്ഞ ഒക്ടോബറിൽ ഇസ്രാഈലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ തുടർന്ന് ഗസ്സയിൽ യുദ്ധം ആരംഭിച്ചത് മുതൽ ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുല്ല ഇസ്രാഈലിനെതിരെ രംഗത്തുണ്ട്.
#Hezbollah, #Israel, #Drones, #MiddleEastConflict, #Emergency, #WesternAsia