Europe Visa | ഒരൊറ്റ വിസയിൽ 27 യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാം! എന്താണ് ഷെങ്കൻ വിസ? അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (KVARTHA) യൂറോപ്പിലെ മനോഹരമായ രാജ്യങ്ങളും നഗരങ്ങളും ചുറ്റിക്കറങ്ങാൻ ഇഷ്ടപ്പെടാത്തവർ ആരുണ്ട്? യൂറോപ്പ് യാത്ര ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുത്താവുന്ന ഒരു വിസയാണ് ഷെങ്കൻ വിസ. ഒരൊറ്റ വിസയിൽ 27 യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
    
Europe Visa | ഒരൊറ്റ വിസയിൽ 27 യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാം! എന്താണ് ഷെങ്കൻ വിസ? അറിയേണ്ടതെല്ലാം

എന്താണ് ഷെങ്കൻ വിസ?

'ഷെങ്കൻ വിസ' എന്നത് വിനോദസഞ്ചാരത്തിനോ ബിസിനസ് ആവശ്യങ്ങൾക്കോ ​​വേണ്ടി യൂറോപ്പിലെ ഷെങ്കൻ പ്രദേശത്തെ 27 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്ന ഹ്രസ്വകാല വിസയാണ്. ഷെങ്കൻ മേഖലയിൽ അതിർത്തി നിയന്ത്രണവും ഇല്ല. അതായത് അതിർത്തിയിൽ യാതൊരു ഐഡൻ്റിറ്റി പരിശോധനയും കൂടാതെ യാത്രക്കാർക്ക് സ്വതന്ത്രമായി ഷെഞ്ചൻ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാം.

ഈ വിസ ലഭിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അവധി ദിനങ്ങൾ ആഘോഷിക്കുന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഷെങ്കൻ പ്രദേശം. 1985 ൽ യൂറോപ്പിലെ ഏഴുരാജ്യങ്ങളാണ് ഷെങ്കൻ വിസ ഉടമ്പടിയിൽ ഒപ്പുവെച്ചിരുന്നത്. ഇന്ന് രാജ്യങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. 90 ദിവസങ്ങൾ ഈ വിസയിൽ ഷെങ്കൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്യാം.

ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ ഇതര അംഗരാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഷെഞ്ചൻ പ്രദേശത്തേക്ക് യാത്ര ചെയ്യുന്നതിന് ഷെഞ്ചൻ വിസ ആവശ്യമാണ്. കൂടാതെ, ബ്രിട്ടൻ, കാനഡ, അമേരിക്കൻ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പൗരന്മാർക്ക് ഷെഞ്ചൻ വിസയ്ക്ക് അപേക്ഷിക്കേണ്ടതില്ല.

നാല് തരം ഷെങ്കൻ വിസകളുണ്ട്

* ടൈപ്പ് എ: ഏത് ഷെങ്കൻ രാജ്യത്തെയും ഏത് എയർപോർട്ടിലും ഇറങ്ങാൻ ഇത് നിങ്ങളെ അനുവദിക്കുന്നു എന്നാൽ മറ്റേതെങ്കിലും ഷെങ്കൻ രാജ്യത്ത് പ്രവേശിക്കാൻ കഴിയില്ല

* ടൈപ്പ് ബി: ഷെങ്കൻ ഏരിയയിൽ അഞ്ച് ദിവസത്തിൽ താഴെ താമസിക്കാൻ അനുവാദം

* ടൈപ്പ് സി: 90 ദിവസങ്ങൾ ഷെങ്കൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്യാം. ഏറ്റവും ജനപ്രിയമായ ഹ്രസ്വകാല വിസയാണിത്.

* ടൈപ്പ് ഡി: ഇതൊരു ദീർഘകാല വിസയാണ്. ജോലി, പഠനം അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ഒരു വർഷത്തിൽ കൂടുതൽ ഷെങ്കൻ രാജ്യങ്ങളിൽ തുടരണമെങ്കിൽ ഈ വിസയ്ക്ക് അപേക്ഷിക്കുക.

അപേക്ഷിക്കേണ്ട വിധം

സാധാരണയായി എംബസിയിലോ കോൺസുലേറ്റിലോ വിസ സെന്ററിലോ ഒക്കെയാണ് ഷെങ്കൺ വിസ നൽകുന്നത്. എല്ലാ ഷെഞ്ചൻ രാജ്യങ്ങളും സന്ദർശിക്കാനുള്ള വിവരങ്ങളും ഇവിടെ നിങ്ങൾക്ക് ലഭിക്കും. വിസ അപേക്ഷിക്കുമ്പോൾ, ആദ്യം ഏതു രാജ്യതാണോ ഇറങ്ങുന്നത്, ആ രാജ്യത്തിന്റെ എംബസിയിലായിരിക്കണം അപേക്ഷിക്കേണ്ടത്. ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ, ഏത് രാജ്യത്താണോ കൂടുതൽ ദിവസം യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നത് ആ രാജ്യത്തിൻറെ എംബസിയിൽ അപേക്ഷിക്കാൻ ശ്രദ്ധിക്കുക.

ഷെങ്കൻ വിസയുടെ നിരക്ക്


സാധാരണയായി മുതിർന്നവർക്ക് 80 യൂറോയും കുട്ടികൾക്ക് 40 യൂറോയുമാണ് നിരക്ക്. അപേക്ഷകന്റെ വയസ്, രാജ്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ചില സാഹചര്യങ്ങളിൽ ഇളവും ലഭിച്ചേക്കാം.

ഷെങ്കൻ രാജ്യങ്ങൾ

ഓസ്ട്രിയ
ഹംഗറി
പോളണ്ട്
ബെൽജിയം
ഐസ്ലാൻഡ്
പോർച്ചുഗൽ
ചെക്ക് റിപ്പബ്ലിക്
ഇറ്റലി
സ്ലൊവാക്യ
ഡെൻമാർക്ക്
ലാത്വിയ
സ്ലോവേനിയ
എസ്റ്റോണിയ
ലിത്വാനിയ
സ്പെയിൻ
ഫിൻലാൻഡ്
ലക്സംബർഗ്
സ്വീഡൻ
ഫ്രാൻസ്
മാൾട്ട
സ്വിറ്റ്സർലൻഡ്
ജർമ്മനി
നെതർലാൻഡ്സ്
ലിച്ചെൻസ്റ്റീൻ
ഗ്രീസ്
നോർവേ

Keywords: Schengen visa, Europe, Visa, Travel, Countries, Cities, Business, Identity, India, South Africa, Sri Lanka, China, Pakistan, Type A, Airport, Job, Study, Embassy, Austria, What is a Schengen visa ? Detailed guide on visa for Europe.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia