WhatsApp | വാട്സ്ആപില് പുതുതായി 21 ഇമോജികള്‍ കൂടി; എട്ടെണ്ണം മാറ്റം വരുത്തി; ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്
Dec 4, 2022, 19:09 IST
കാലിഫോര്‍ണിയ: (www.kvartha.com) വാട്സ്ആപ് ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകളും അപ്ഡേറ്റുകളും കൊണ്ടുവരുന്നത് തുടരുന്നു. 21 പുതിയ ഇമോജികള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. വാട്സ്ആപിന്റെ പുതിയ സവിശേഷതകളും അപ്ഡേറ്റുകളും ട്രാക്കുചെയ്യുന്ന പോര്‍ട്ടലായ WABetaInfo റിപ്പോര്‍ട്ട് അനുസരിച്ച്, വാട്ട്സ്ആപ് എട്ട് ഇമോജികള്‍ അപ്ഡേറ്റ് ചെയ്തു, 21 പുതിയ ഇമോജികള്‍ പുതുതായി ചേര്‍ത്തു.
ബീറ്റ പതിപ്പിലാണ് നിലവില്‍ ഇത് ലഭ്യമായിട്ടുള്ളത്. പരിശോധനയ്ക്ക് ശേഷം, ഉപയോക്താക്കള്‍ക്ക് പുതിയതും പുതുക്കിയതുമായ ഇമോജി ഉപയോഗിക്കാന്‍ അവസരം ലഭിക്കും. ഇമോജിയെ ഇഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ക്ക് ഇത് തീര്‍ച്ചയായും ഒരു വലിയ അപ്ഡേറ്റാണ്. ആന്‍ഡ്രോയിഡ് 2.22.25.11 ബീറ്റാ പതിപ്പില്‍ ചില ഉപയോക്താക്കള്‍ക്ക് പുതിയ അപ്ഡേറ്റുകള് ലഭിച്ചിട്ടുണ്ട്.
കൂടാതെ വീഡിയോ കോളില്‍ ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കാന്‍ പോകുന്നുതായാണ് അറിയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വീഡിയോ കോളുകള്‍ക്കായി പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഫീച്ചര്‍ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുകയാണ്. നിലവില്‍ ഈ ഫീച്ചര്‍ ബീറ്റ പതിപ്പുകളില്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ അപ്ഡേറ്റിന് ശേഷം, വീഡിയോ കോളില്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് മറ്റ് ആപ്പുകള്‍ ഉപയോഗിക്കാനാവും.

Keywords: Latest-News, World, Top-Headlines, Whatsapp, Application, Social-Media, Report, WhatsApp to introduce 21 new emojis: Report.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.