WhatsApp | ഡീലിറ്റ് ചെയ്ത മെസേജുകള്‍ തിരിച്ചെടുക്കാന്‍ സഹായിക്കുന്ന സംവിധാനവുമായി വാട്സ് ആപ്
Aug 21, 2022, 15:57 IST
സന്‍ഫ്രാന്‍സിസ്കോ: (www.kvartha.com) അബദ്ധത്തില്‍ ഡീലിറ്റ് ചെയ്ത മെസേജുകള്‍ തിരിച്ചെടുക്കാന്‍ സഹായിക്കുന്ന സംവിധാനവുമായി വാട്സ് ആപ്. വാട്സ് ആപ് ബീറ്റ ഇന്‍ഫോ എന്ന വെബ് സൈറ്റാണ് ഇക്കാര്യം റിപോര്‍ട് ചെയ്തിരിക്കുന്നത്.
'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഫീചറുമായി ബന്ധപ്പെട്ട് വരുന്ന പുതിയ അപ്ഡേറ്റ് ഇപ്പോള്‍ ചര്‍ചയാവുകയാണ്. ഈ ഫീചര്‍ ബീറ്റാ പതിപ്പില്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന.
ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കുന്ന തരത്തില്‍ നിരവധി അപ്ഡേറ്റുകള് അടുത്തിടെ വാട്സ് ആപ് കൊണ്ടുവന്നിരുന്നു. ഇതില്‍ പല അപ്ഡേറ്റുകളും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്കുന്നവയാണ്. നിലവില്‍ അണിയറയില്‍ ഒരുങ്ങുന്നതും അത്തരത്തിലുള്ള പുതിയ അപ്ഡേറ്റാണ്.
ഡീലിറ്റ് ചെയ്ത മെസെജ് തിരിച്ചെടുക്കാന്‍ ഒരു അണ്‍ഡു (UNDO) ബട്ടന് ഉണ്ടാകും. ഡീലിറ്റ് ഫോര്‍ മീ ബട്ടന് വഴി മെസേജുകള്‍ തിരിച്ചെടുക്കാനും പുതിയ അപ്ഡേറ്റ് സഹായിക്കും.
ചാറ്റ് വിന്‍ഡോയിലെ മെസേജ് മാത്രമേ ഈ രീതിയില്‍ തിരിച്ചെടുക്കാനാവൂ. അതായത് അയച്ച ആളിന്റെ വിന്‍ഡോയില്‍ നിന്ന് മാത്രമേ അണ്‍ഡു കൊടുക്കാന്‍ കഴിയൂ. ഈ മെസേജ് പീന്നിട് വേണമെങ്കില്‍ ഡീലിറ്റ് ഫോണ്‍ എവരിവണ്‍ കൊടുത്ത് ഡീലിറ്റ് ചെയ്യാം. ഗൂഗിള്‍ ബീറ്റാ പ്രോഗ്രാം വഴി തിരഞ്ഞെടുത്ത ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഈ അപ്ഡേറ്റ് ഉപയോഗിക്കാനാവും. അടുത്ത ആഴ്ചകളില്‍ ഈ അപ്ഡേറ്റ് മറ്റ് ഉപഭോക്താക്കള്‍ക്കും ലഭിച്ചു തുടങ്ങും.
നേരത്തെ വാട്സ് ആപ് 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഫീചറിന്റെ സമയപരിധി നിലവിലുള്ള ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെകന്‍ഡ് സമയ ഓപ്ഷനുകളില്‍ നിന്ന് രണ്ട് ദിവസവും 12 മണിക്കൂറുമായി നീട്ടിയിരുന്നു. തെറ്റായി അയച്ച സന്ദേശങ്ങള്‍ ഇല്ലാതാക്കാനുള്ള നീണ്ട സമയപരിധിയ്ക്ക് മികച്ച റിവ്യൂ ലഭിക്കുകയും ചെയ്തിരുന്നു. വാട്സ് ആപ് അപ്ഡേറ്റ് ചെയ്തവര്‍ക്കാണ് ഫീചര്‍ ലഭ്യമായുള്ളത്.
ഇതു കൂടാതെ സംഭാഷണങ്ങളില്‍ കൂടുതല്‍ നിയന്ത്രണം വരുത്തുക, പ്രൈവസി എന്നിവ ലക്ഷ്യമിട്ടാണ് വാട്സ് ആപ് മറ്റ് ഫീചറുകള്‍ കൂടി അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരേയും അറിയിക്കാതെ ഗ്രൂപ് ചാറ്റുകളില്‍ നിന്ന് ലെഫ്റ്റാകുക, ഓണ്‍ലൈനിലായിരിക്കുമ്പോള്‍ ആര്‍ക്കൊക്കെ കാണാനാകുമെന്നത് സെറ്റ് ചെയ്യുക, ഒരു തവണ കാണാന്‍ പറ്റുന്ന രീതിയില്‍ അയയ്ക്കുന്ന മെസേജിന്റെ സ്ക്രീന്‍ഷോടുകള്‍ എടുക്കുന്നത് തടയുക എന്നിവയാണ് മറ്റ് ഫീചറുകള്‍.
Keywords: WhatsApp will soon allow recovering messages deleted by mistake, but there's a catch, Message, News, Technology, Protection, Google, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.