Israel order | ഇസ്രാഈൽ ഗസ്സയിൽ മറ്റൊരു ശക്തമായ ആക്രമണത്തിലേക്കോ? റഫ നഗരത്തിൽ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ നിർദേശം നൽകി സൈന്യം; ഇനി എവിടേക്ക് പോകുമെന്ന് ഫലസ്തീനികൾ
May 6, 2024, 20:20 IST
ഗസ്സ: (KVARTHA) തെക്കൻ ഗസ്സയിലെ റഫ നഗരത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ഇസ്രാഈൽ സൈന്യം ആരംഭിച്ചു. ഒരു ദശലക്ഷത്തിലധികം ഫലസ്തീനികൾ റഫ നഗരത്തിൽ അഭയം പ്രാപിച്ചിട്ടുണ്ട്. ഇസ്രാഈൽ അതിർത്തിക്ക് സമീപമുള്ള കിഴക്കൻ പ്രദേശങ്ങളിൽ താമസിക്കുന്നവരോട് ഖാൻ യൂനിസിലേക്കും അൽ-മവാസിയിലേക്കും മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ടെൻ്റുകൾ, ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നീ സൗകര്യങ്ങൾ അവിടെ ഒരുക്കുമെന്ന് ഇസ്രാഈൽ സൈന്യം അവകാശപ്പെടുന്നു.
ഹമാസിനെ പരാജയപ്പെടുത്താൻ റഫയിൽ ആക്രമണം അനിവാര്യമാണെന്ന് ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. റഫയെ ആക്രമിക്കരുതെന്ന് പല മനുഷ്യാവകാശ സംഘടനകളും ഇസ്രാഈലിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇസ്രാഈൽ റഫയെ ആക്രമിച്ചാൽ ആയിരക്കണക്കിന് ഫലസ്തീനികൾ മരിക്കുമെന്ന ഭയം മനുഷ്യാവകാശ സംഘടനകൾ പ്രകടിപ്പിച്ചു.
വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇസ്രാഈലും ഹമാസും പരസ്പരം കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഒരു ലക്ഷം പേരെ ഒഴിപ്പിക്കുകയാണെന്ന് ഇസ്രാഈൽ സൈനിക വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗസ്സയിലെ മറ്റ് പ്രദേശങ്ങളിൽ ഇസ്രാഈൽ നടത്തിയ ആക്രമണങ്ങളാൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ നേരത്തെ റഫ നഗരത്തിൽ അഭയം പ്രാപിച്ചിരുന്നു. ഇതോടെ നഗരത്തിലെ ജനസംഖ്യ ഏകദേശം 1.4 ദശലക്ഷമായി വർധിച്ചതായി കണക്കാക്കപ്പെടുന്നു. ശക്തമായ സൈനിക ആക്രമണമുണ്ടായാൽ ഇനി എവിടേക്ക് പോകുമെന്നാണ് ഇവർ ചോദിക്കുന്നത്.
Keywords: Palestine, Hamas, Israel, Gaza, Rafah, Army, Order, Attack, Benjamin Netanyahu,‘Where to go?’: Israel orders Rafah evacuation as ground attack looms.
ഹമാസിനെ പരാജയപ്പെടുത്താൻ റഫയിൽ ആക്രമണം അനിവാര്യമാണെന്ന് ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. റഫയെ ആക്രമിക്കരുതെന്ന് പല മനുഷ്യാവകാശ സംഘടനകളും ഇസ്രാഈലിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇസ്രാഈൽ റഫയെ ആക്രമിച്ചാൽ ആയിരക്കണക്കിന് ഫലസ്തീനികൾ മരിക്കുമെന്ന ഭയം മനുഷ്യാവകാശ സംഘടനകൾ പ്രകടിപ്പിച്ചു.
വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇസ്രാഈലും ഹമാസും പരസ്പരം കുറ്റപ്പെടുത്തുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഒരു ലക്ഷം പേരെ ഒഴിപ്പിക്കുകയാണെന്ന് ഇസ്രാഈൽ സൈനിക വക്താവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗസ്സയിലെ മറ്റ് പ്രദേശങ്ങളിൽ ഇസ്രാഈൽ നടത്തിയ ആക്രമണങ്ങളാൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ നേരത്തെ റഫ നഗരത്തിൽ അഭയം പ്രാപിച്ചിരുന്നു. ഇതോടെ നഗരത്തിലെ ജനസംഖ്യ ഏകദേശം 1.4 ദശലക്ഷമായി വർധിച്ചതായി കണക്കാക്കപ്പെടുന്നു. ശക്തമായ സൈനിക ആക്രമണമുണ്ടായാൽ ഇനി എവിടേക്ക് പോകുമെന്നാണ് ഇവർ ചോദിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.