ആരാണീ ഫെമെന്‍? എന്തിനാണവര്‍ പാരീസിലെ മുസ്ലീം കോണ്‍ഫറന്‍സ് തടസപ്പെടുത്താന്‍ ശ്രമിച്ചത്? വീഡിയോ കാണാം

 


പാരീസ്: (www.kvartha.com 15.09.2015) പാരീസില്‍ നടന്ന മുസ്ലീം കോണ്‍ഫറന്‍സ് തടസപ്പെടുത്താന്‍ ശ്രമിച്ച ഫെമെന്‍ പ്രവര്‍ത്തകരുടെ വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം രാത്രിയിലെ ചൂടന്‍ ചര്‍ച്ചാവിഷയം. അപ്രതീക്ഷിതമായി സ്‌റ്റേജില്‍ ചാടിക്കയറിയ ഫെമെന്‍ പ്രവര്‍ത്തകര്‍ പ്രസംഗിച്ചിരുന്ന ഇമാമുമാരെ ആട്ടിയോടിച്ച് സ്‌റ്റേജ് കീഴടക്കി. അവരുടെ മാറില്‍ എഴുതിയിരുന്നത് വ്യക്തമായിരുന്നു. Nobody makes me submit.'

ഉെ്രെകനില്‍ സ്ഥാപിതമായ ഒരു അന്താരാഷ്ട്ര സംഘടനയാണ് ഫെമെന്‍ ഇന്റര്‍നാഷണല്‍. പാരീസ് ആസ്ഥാനമായും ഇവരുടെ പ്രവര്‍ത്തനം ശക്തമാണ്. 3 ഇസങ്ങള്‍ സം യോജിപ്പിച്ചതാണ് ഇവരുടെ ആശയങ്ങള്‍. സെക്‌സ്ട്രീമിസം, നിരീശ്വരവാദം, ഫെമിനിസം.

ആരാണീ ഫെമെന്‍? എന്തിനാണവര്‍ പാരീസിലെ മുസ്ലീം കോണ്‍ഫറന്‍സ് തടസപ്പെടുത്താന്‍ ശ്രമിച്ചത്? വീഡിയോ കാണാം

നഗ്‌നരായാണിവര്‍ പ്രതിഷേധിക്കാനെത്തുക എന്നതും ഇവരുടെ മാത്രം പ്രത്യേകതയാണ്.

ഉെ്രെകന്‍, സ്വീഡന്‍, ഫ്രാന്‍സ്, ട്യൂണീഷ്യ എന്നിവിടങ്ങളില്‍ ഇവര്‍ അര്‍ദ്ധനഗ്‌ന പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്.

ഭാര്യയെ തല്ലാന്‍ ഭര്‍ത്താവിന് അവകാശമുണ്ടോ എന്ന ചര്‍ച്ച നടക്കുന്നതിനിടയിലായിരുന്നു ഇവര്‍ പ്രതിഷേധവുമായെത്തിയത്.



SUMMARY: Two topless FEMEN protesters disrupted a Muslim conference in Paris turning the video of the event into an overnight viral sensation. They jumped onto the stage, shouted slogans, and drove the imams off the stage, long before security caught hold of them. The flashing message written on their chests was crystal clear: 'Nobody makes me submit.'

Keywords: FEMEN, Protest, Paris, Muslim Conference,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia