UK Parliament | ബ്രിടീഷ് പാര്‍ലമെന്റില്‍ പുതിയ ചരിത്രമെഴുതിയവരില്‍ മലയാളിയും; ഋഷി സുനക് അടക്കം 62 ഇന്‍ഡ്യന്‍ വംശജര്‍ അഭിമാനം
ലേബര്‍ പാര്‍ടി 412 സീറ്റുകള്‍ നേടി അധികാരത്തിലെത്തി.
കണ്‍സര്‍വേറ്റീവ് പാര്‍ടിക്ക് നേടാനായത് 121 സീറ്റുകള്‍.
ലിബറല്‍ ഡെമോക്രാറ്റ്സ് 71 സീറ്റുകളുമായി മൂന്നാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.
ലന്‍ഡന്‍: (KVARTHA) കഴിഞ്ഞ ദിവസം നടന്ന ബ്രിടന്‍ തിരഞ്ഞെടുപ്പില്‍ ഋഷി സുനക് (Rishi Sunak) അടക്കം 62 ഇന്‍ഡ്യന്‍ വംശജരാണ് (Indian-origin MP) വിജയം വരിച്ചത്. ബ്രിടീഷ് പാര്‍ലമെന്റ് (British Parliament) തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ടിയ്ക്ക് (Conservative Party) കനത്ത തിരിച്ചടി നേരിട്ട് ഇന്‍ഡ്യന്‍ വംശജനും പ്രധാനമന്ത്രിയുമായിരുന്ന ഋഷി സുനകിന് പ്രധാനമന്ത്രി പദം നഷ്ടമായെങ്കിലും 26 ഇന്‍ഡ്യന്‍ വംശജര്‍ ബ്രിടീഷ് പാര്‍ലമെന്റിലെത്തിയത് അഭിമാന നേട്ടംതന്നെയാണ്.
കാരണം ആദ്യമായാണ് ഇത്രയും ഇന്‍ഡ്യന്‍ വംശജര്‍ ഒരുമിച്ച് ബ്രിടീഷ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. 107 ഇന്‍ഡ്യന്‍ വംശജരാണ് ഈ തിരഞ്ഞെടുപ്പില്‍ വിവിധ മണ്ഡലങ്ങളില്‍ മത്സരിച്ചത്. ലേബര്‍ പാര്‍ടിയിലെയും കണ്‍സര്‍വേറ്റിവ് പാര്‍ടിയിലെയും 26 സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 14 വര്‍ഷമായി അധികാരത്തിലിരിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ടിക്ക് ഇത്തവണ നേടാനായത് 121 സീറ്റുകള്‍ മാത്രമാണ്. ലേബര്‍ പാര്‍ടി 412 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്. ലിബറല്‍ ഡെമോക്രാറ്റ്സ് 71 സീറ്റുകളുമായി മൂന്നാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.
നേരത്തേ 15 ഇന്‍ഡ്യന്‍ വംശജരാണ് ബ്രിടീഷ് പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സില്‍ അംഗങ്ങളായിരുന്നത്. 2021ലെ സെന്‍സസ് പ്രകാരം 10 ലക്ഷത്തിലേറെ ഇന്‍ഡ്യന്‍ വംശജരാണ് ബ്രിടനിലുള്ളത്. ഇന്‍ഡ്യ വിരുദ്ധ നിലപാട് കാരണം 2019ല്‍ പരാജയപ്പെട്ട ലേബര്‍ പാര്‍ടിയാണ് ഇത്തവണ ഏറ്റവും അധികം ഇന്‍ഡ്യന്‍ വംശജരെ സ്ഥാനാര്‍ഥികളാക്കിയത്.
ഋഷി സുനകിന് പ്രധാനമന്ത്രി പദവി നഷ്ടപ്പെട്ടെങ്കിലും ആദ്യമായി ഇന്‍ഡ്യന്‍ വംശജന്റെ നേതൃത്വത്തില്‍ ഒരു പാര്‍ടി ജനവിധി തേടിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. ബ്രിടീഷ് പാര്‍ലമെന്റിലെത്തിയ, കേരളം മുതല്‍ പഞ്ചാബ് വരെ വേരുകളുള്ള ആ എംപിമാരില്‍ പ്രധാനപ്പെട്ട ചിലരെ പരിചയപ്പെടാം.
1.ഋഷി സുനക് (Rishi Sunak)
പാര്‍ടി : കണ്‍സര്‍വേറ്റീവ് പാര്‍ടി
മണ്ഡലം : റിച്മണ്ട് ആന്‍ഡ് നോര്‍തലെട്രോണ്‍
ഭൂരിപക്ഷം : 12,185
ബ്രിടീഷ് മുന്‍ പ്രധാനമന്ത്രി
2.പ്രീത് കൗര്‍ ഗില്‍ (Preet Kaur Gill)
പാര്‍ടി : ലേബര്‍ പാര്‍ടി
മണ്ഡലം : ബെര്‍മിങ്ഹാം എഡ്ഗബ്സ്റ്റണ്‍
ഭൂരിപക്ഷം : 8,368
മുന്‍ ഷാഡോ മിനിസ്റ്റര്‍ (ആരോഗ്യവകുപ്പ്)
(ബ്രിടനില്‍ ഭരണപക്ഷത്തിന് സമാന്തരമായി പ്രതിപക്ഷവും ഒരു കവല്‍ മന്ത്രിസഭയുണ്ടാക്കുന്ന രീതിയുണ്ട്. ഭരിക്കുന്നവരെ കൃത്യമായി വിലയിരുത്താനും പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്നെ ഭരണപരിചയം കിട്ടാനുമാണ് ഇത്തരമൊരു സംവിധാനം.)
3.പ്രീതി പട്ടേല്‍ (Priti Patel)
പാര്‍ടി : കണ്‍സര്‍വേറ്റീവ് പാര്‍ടി
മണ്ഡലം : വിതാം (എസെക്സ് കൗണ്ടി)
ഭൂരിപക്ഷം : 18,827
മുന്‍ ആഭ്യന്തര സെക്രടറി
4.ഗഗന്‍ മൊഹിന്ദ്ര (Gagan Mohindra)
പാര്‍ടി : കണ്‍സര്‍വേറ്റീവ് പാര്‍ടി
മണ്ഡലം : സൗത്ത് വെസ്റ്റ് ഹെര്‍ട്സ്
ഭൂരിപക്ഷം : 16,458
മുന്‍ അസിസ്റ്റന്റ് വിപ്പ്
5.കനിഷ്‌ക നാരായണ്‍ (Kanishka Narayan)
പാര്‍ടി : ലേബര്‍ പാര്‍ടി
മണ്ഡലം : വേല്‍ ഓഫ് ഗ്ലാമോര്‍ഗന്‍
ഭൂരിപക്ഷം : 17,740
വെയ്ല്‍സിലെ ആദ്യ വംശീയ ന്യൂനപക്ഷ എംപി
6.നവേന്ദു മിശ്ര (Navendu Mishra)
പാര്‍ടി : ലേബര്‍ പാര്‍ടി
മണ്ഡലം : സ്റ്റോക്ക്പോര്‍ട്ട്
ഭൂരിപക്ഷം : 21,787
എംപിയാവുന്നത് രണ്ടാം തവണ
7.ലിസ നന്ദി (Lisa Nandy)
പാര്‍ടി : ലേബര്‍ പാര്‍ടി
മണ്ഡലം : വിഗനില്‍
ഭൂരിപക്ഷം : 19,401
മുന്‍ ഷാഡോ മിനിസ്റ്റര്‍ (വിദേശകാര്യം)
8.സുവെല്ല ബ്രേവര്‍മാന്‍ (Suella Braverman)
പാര്‍ടി : കണ്‍സര്‍വേറ്റീവ് പാര്‍ടി
മണ്ഡലം : ഫരെഹാം ആന്‍ഡ് വാട്ടര്‍ലൂവില്ലെ
ഭൂരിപക്ഷം : 26,085
മുന്‍ ആഭ്യന്തരമന്ത്രി
9.ശിവാനി രാജ (Shivani Raja)
പാര്‍ടി : കണ്‍സര്‍വേറ്റീവ് പാര്‍ടി
മണ്ഡലം : ലെയ്സെസ്റ്റര്‍ ഈസ്റ്റ്
ഭൂരിപക്ഷം : 14,526
എംപിയാവുന്നത് ആദ്യം
10.തന്‍മന്‍ജീത് സിഘ് ദേസി (Tanmanjeet Singh Dhesi)
പാര്‍ടി : ലേബര്‍ പാര്‍ടി
മണ്ഡലം : സ്ലോ
ഭൂരിപക്ഷം : 3,000
ടര്‍ബന്‍ ധരിച്ച് പാര്‍ലമെന്റിലെത്തിയ ആദ്യ എം പി
11.സോജന്‍ ജോസഫ് (Sojan Joseph)
പാര്‍ടി : ലേബര്‍ പാര്‍ടി
മണ്ഡലം : ആഷ്ഫഡ്
ഭൂരിപക്ഷം : 1779
കോട്ടയം സ്വദേശി
കോട്ടയം കൈപ്പുഴ സ്വദേശിയായ സോജന്‍ ജോസഫ് ബ്രിടീഷ് പാര്‍ലമെന്റിലെത്തുന്ന ആദ്യ മലയാളിയാണ്. കണ്‍സര്‍വേറ്റീവിന്റെ കുത്തകമണ്ഡലമായ ആഷ്ഫഡ് പിടിച്ചെടുത്താണ് സോജന്‍ ജോസഫ് താരമായത്.
ക്ലെയര്‍ കുടീഞ്ഞോ (Claire Coutinho), മുനീറ വില്‍സണ്‍ (Munira Wilson), വരിന്ദര്‍ ജസ് (Warinder Juss), സീമ മല്‍ഹോത്ര (Seema Malhotra), ഗുരിന്ദര്‍ സിങ് ജോസാന്‍ (Gurinder Josan), സോണിയ കുമാര്‍ (Sonia Kumar), ജാസ് അത്‌വാല്‍ (Jas Athwal), ബാഗി ശങ്കര്‍ (Baggy Shanker), സത്‌വീര്‍ കൗര്‍ (Satvir Kaur), ഹര്‍പീത് ഉപല്‍ (Harpreet Uppal), നദിയ വിറ്റോമി (Nadia Whittome), സുരീന ബ്രാകന്‍ബ്രിഡ്ജ് (Sureena Brackenbridge), കിരിത് എന്റ്‌വിസില്‍ (Kirith Entwistle), ജീവന്‍ സാന്ദര്‍ (Jeevun Sandher), വലേരി വാസ് (Valerie Vaz) എന്നിവരാണ് വിജയിച്ച ഇന്‍ഡ്യന്‍ വംശജരായ മറ്റ് സ്ഥാനാര്‍ഥികള്‍.