Ebrahim Raisi | ഇബ്രാഹിം റെയ്‌സി ഒരു രാഷ്ട്രീയക്കാരൻ മാത്രമല്ല; സംഘർഷങ്ങളും പ്രതിസന്ധികളും നിറഞ്ഞ കാലത്ത് ഇറാനെ നയിച്ച നേതാവിനെ അറിയാം
May 20, 2024, 11:27 IST
ടെഹ്റാൻ: (KVARTHA) ഇറാൻ്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽ ഹെലികോപ്റ്റർ തകർന്നതിനെ തുടർന്ന് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇറാനിലെ രാഷ്ട്രീയ - മതപരമായ കാര്യങ്ങളിൽ അവസാന വാക്കായ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പിൻഗാമിയായാണ് 63-കാരനായ ഇബ്രാഹിം റെയ്‌സി പണ്ടേ കണക്കാക്കപ്പെട്ടിരുന്നത്. കടുത്ത മതവിശ്വാസിയായ ഇദ്ദേഹം 2017 ൽ ആദ്യമായി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ 2021ൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
< !- START disable copy paste -->
ആദ്യകാല ജീവിതം
പ്രമുഖ പണ്ഡിതനായിരുന്ന ഇമാം അഹമ്മദ് അലമോൽഹോദയുടെ മകൾ ജമീലിഹ് അലമോൽഹോദയെ
1983-ൽ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. 1988-ൽ അഞ്ച് മാസക്കാലം, രാഷ്ട്രീയ തടവുകാരെ വധിക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന സമിതിയുടെ ഭാഗമായിരുന്നു അദ്ദേഹം. ഈ സമയത്ത് അമേരിക്ക അദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. 1989-ൽ, ഇറാൻ്റെ ആദ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല റുഹോല്ല ഖുമേനിയുടെ മരണശേഷം ടെഹ്‌റാനിലെ പ്രോസിക്യൂട്ടറായി അദ്ദേഹം നിയമിതനായി.
2016 മാർച്ച് ഏഴിന് മഷാദിലെ ഏറ്റവും വലിയ മതപരമായ കേന്ദ്രമായ അസ്താൻ ഖുദ്‌സ് റസാവിയുടെ ചെയർമാനായത് വഴിത്തിരിവായി. 2017ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ച ഹസൻ റൂഹാനിക്കെതിരെയാണ് റൈസി ആദ്യമായി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. റൂഹാനി ലോകശക്തികളുമായുള്ള ഇറാൻ്റെ 2015 ലെ ആണവ കരാറിൻ്റെ ചർച്ചകൾക്ക് മേൽനോട്ടം വഹിച്ചിരുന്നു, ഇറാൻ്റെ രാഷ്ട്രീയത്തിൽ മിതവാദിയായാണ് റൂഹാനിയെ വിലയിരുത്തുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇബ്രാഹിം റെയ്‌സിയുടെ നിലപാടുകൾ.
ആ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ശേഷം, റെയ്‌സി തൻ്റെ അടുത്ത പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആസൂത്രണം ചെയ്യാൻ തുടങ്ങി. 2021 ജൂണിൽ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം 62 ശതമാനം വോട്ട് നേടി വിജയിച്ചു. അപ്പോഴേക്കും, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കീഴിൽ ഇറാൻ ഉപരോധം വീണ്ടും ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇത് ഇറാൻ്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. കൂടാതെ കോവിഡ് മഹാമാരി കാര്യങ്ങൾ വഷളാക്കി. 2021 ഓഗസ്റ്റിൽ മരണസംഖ്യ 97,000 കവിഞ്ഞു.
അധികാര കാലം
ഗവൺമെൻ്റിൻ്റെയും സൈന്യത്തിൻ്റെയും നിയമനിർമ്മാണത്തിൻ്റെയും എല്ലാ ശാഖകളുമായും ശക്തമായ ബന്ധം നിലനിർത്താൻ ഭരണകാലത്ത് അദ്ദേഹത്തിന് കഴിഞ്ഞു. എന്നിരുന്നാലും, ഉപരോധം കൊണ്ടും ആഭ്യന്തര പ്രശ്‌നങ്ങൾ മൂലവും സംഘർഷവും പ്രതിസന്ധികളും നിറഞ്ഞ കാലത്താണ് അദ്ദേഹം ഇറാനെ നയിച്ചത്. 2022-ൻ്റെ അവസാനത്തിൽ, ഇറാനിലെ സദാചാര പൊലീസിൻ്റെ കസ്റ്റഡിയിൽ മഹ്‌സ അമിനിയുടെ മരണത്തിൽ പൊതുജന രോഷം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധം മാസങ്ങളോളം ഇറാനെ അലട്ടി. 500 ഓളം പേർ കൊല്ലപ്പെട്ടു.
റെയ്‌സിയുടെ ഭരണകാലത്തും ഇറാൻ യുറേനിയം സമ്പുഷ്ടീകരണ പരിപാടി തുടരുകയും ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി മുന്നോട്ട് പോകുകയും ചെയ്തു. ഏപ്രിൽ 15 ന്, ഇറാൻ 120-ലധികം ബാലിസ്റ്റിക് മിസൈലുകളും 170 ഡ്രോണുകളും 30 ലധികം ക്രൂയിസ് മിസൈലുകളും കൊണ്ട് ഇസ്രാഈലിനെ ആക്രമിച്ചിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കി.
അതേ കാലയളവിൽ, സൈനിക ഡ്രോണുകളുടെ റഷ്യയുടെ വിശ്വസ്ത വിദേശ വിതരണക്കാരായും ഇറാൻ ഉയർന്നു. കഴിഞ്ഞ വർഷം ഇറാൻ സൗദി അറേബ്യയുമായി കരാർ ഉണ്ടാക്കുകയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തതും വലിയ ചർച്ചയായിരുന്നു. 2025ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും അദ്ദേഹം മത്സരിക്കാനുള്ള സാധ്യത നിലനിൽക്കെയാണ് ഇപ്പോൾ വിടവാങ്ങിയിരിക്കുന്നത്.
1960-ൽ കിഴക്കൻ നഗരമായ മഷാദിൽ ആത്മീയ കുടുംബത്തിലാണ് ജനനം. 15-ാം വയസിൽ ഷിയാ മുസ്ലീങ്ങളുടെ വിശുദ്ധ നഗരമായി അറിയപ്പെടുന്ന മധ്യ ഇറാനിലെ നഗരമായ കോമിലെ പ്രശസ്‌തമായ മതപഠന കേന്ദ്രത്തിൽ നിരവധി മത പണ്ഡിതന്മാരുടെ കീഴിൽ പഠിക്കാൻ തുടങ്ങി. പിന്നീട് ടെഹ്റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറലുമായി ഉയർന്നു.
രാഷ്ട്രീയ ജീവിതം
രാഷ്ട്രീയ ജീവിതം
പ്രമുഖ പണ്ഡിതനായിരുന്ന ഇമാം അഹമ്മദ് അലമോൽഹോദയുടെ മകൾ ജമീലിഹ് അലമോൽഹോദയെ
1983-ൽ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. 1988-ൽ അഞ്ച് മാസക്കാലം, രാഷ്ട്രീയ തടവുകാരെ വധിക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന സമിതിയുടെ ഭാഗമായിരുന്നു അദ്ദേഹം. ഈ സമയത്ത് അമേരിക്ക അദ്ദേഹത്തിന് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. 1989-ൽ, ഇറാൻ്റെ ആദ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല റുഹോല്ല ഖുമേനിയുടെ മരണശേഷം ടെഹ്‌റാനിലെ പ്രോസിക്യൂട്ടറായി അദ്ദേഹം നിയമിതനായി.
2016 മാർച്ച് ഏഴിന് മഷാദിലെ ഏറ്റവും വലിയ മതപരമായ കേന്ദ്രമായ അസ്താൻ ഖുദ്‌സ് റസാവിയുടെ ചെയർമാനായത് വഴിത്തിരിവായി. 2017ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ച ഹസൻ റൂഹാനിക്കെതിരെയാണ് റൈസി ആദ്യമായി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. റൂഹാനി ലോകശക്തികളുമായുള്ള ഇറാൻ്റെ 2015 ലെ ആണവ കരാറിൻ്റെ ചർച്ചകൾക്ക് മേൽനോട്ടം വഹിച്ചിരുന്നു, ഇറാൻ്റെ രാഷ്ട്രീയത്തിൽ മിതവാദിയായാണ് റൂഹാനിയെ വിലയിരുത്തുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായിരുന്നു ഇബ്രാഹിം റെയ്‌സിയുടെ നിലപാടുകൾ.
ആ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ശേഷം, റെയ്‌സി തൻ്റെ അടുത്ത പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആസൂത്രണം ചെയ്യാൻ തുടങ്ങി. 2021 ജൂണിൽ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം 62 ശതമാനം വോട്ട് നേടി വിജയിച്ചു. അപ്പോഴേക്കും, അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ കീഴിൽ ഇറാൻ ഉപരോധം വീണ്ടും ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇത് ഇറാൻ്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചു. കൂടാതെ കോവിഡ് മഹാമാരി കാര്യങ്ങൾ വഷളാക്കി. 2021 ഓഗസ്റ്റിൽ മരണസംഖ്യ 97,000 കവിഞ്ഞു.
അധികാര കാലം
ഗവൺമെൻ്റിൻ്റെയും സൈന്യത്തിൻ്റെയും നിയമനിർമ്മാണത്തിൻ്റെയും എല്ലാ ശാഖകളുമായും ശക്തമായ ബന്ധം നിലനിർത്താൻ ഭരണകാലത്ത് അദ്ദേഹത്തിന് കഴിഞ്ഞു. എന്നിരുന്നാലും, ഉപരോധം കൊണ്ടും ആഭ്യന്തര പ്രശ്‌നങ്ങൾ മൂലവും സംഘർഷവും പ്രതിസന്ധികളും നിറഞ്ഞ കാലത്താണ് അദ്ദേഹം ഇറാനെ നയിച്ചത്. 2022-ൻ്റെ അവസാനത്തിൽ, ഇറാനിലെ സദാചാര പൊലീസിൻ്റെ കസ്റ്റഡിയിൽ മഹ്‌സ അമിനിയുടെ മരണത്തിൽ പൊതുജന രോഷം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധം മാസങ്ങളോളം ഇറാനെ അലട്ടി. 500 ഓളം പേർ കൊല്ലപ്പെട്ടു.
റെയ്‌സിയുടെ ഭരണകാലത്തും ഇറാൻ യുറേനിയം സമ്പുഷ്ടീകരണ പരിപാടി തുടരുകയും ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി മുന്നോട്ട് പോകുകയും ചെയ്തു. ഏപ്രിൽ 15 ന്, ഇറാൻ 120-ലധികം ബാലിസ്റ്റിക് മിസൈലുകളും 170 ഡ്രോണുകളും 30 ലധികം ക്രൂയിസ് മിസൈലുകളും കൊണ്ട് ഇസ്രാഈലിനെ ആക്രമിച്ചിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കി.
അതേ കാലയളവിൽ, സൈനിക ഡ്രോണുകളുടെ റഷ്യയുടെ വിശ്വസ്ത വിദേശ വിതരണക്കാരായും ഇറാൻ ഉയർന്നു. കഴിഞ്ഞ വർഷം ഇറാൻ സൗദി അറേബ്യയുമായി കരാർ ഉണ്ടാക്കുകയും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുകയും ചെയ്തതും വലിയ ചർച്ചയായിരുന്നു. 2025ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും അദ്ദേഹം മത്സരിക്കാനുള്ള സാധ്യത നിലനിൽക്കെയാണ് ഇപ്പോൾ വിടവാങ്ങിയിരിക്കുന്നത്.
Keywords: News, Malayalam News, world, Ebrahim Raisi, Helicopter, Iran president, Iran, Who is Iran’s President Ebrahim Raisi?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.