ഒമിക്രോണിനെ നിസാരമായി കാണരുത്, രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകും; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

 


വാഷിങ്ടണ്‍: (www.kvartha.com 07.01.2022) ഒമിക്രോണ്‍ വകഭേദത്തിനെ നിസാരമായി കാണരുതെന്നും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നും ലോകാരോഗ്യസംഘടന (ഡബ്ല്യൂ എച് ഒ). ഒമിക്രോണ്‍ ആളുകളില്‍ ഗുരുതരസാഹചര്യം ഉണ്ടാക്കില്ലെന്ന് നേരത്തെ ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നും ഒമിക്രോണ്‍ വകഭേദത്തിനെ നിസാരവത്ക്കരിക്കരുതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്.

ഒമിക്രോണ്‍ വഴിയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഡെല്‍റ്റയുമായുള്ള താരതമ്യത്തില്‍ കുറവാണെങ്കിലും ജാഗ്രത ആവശ്യമാണെന്നും നിസാരമായി കാണുന്നത്, അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് മുന്നറിയിപ്പ് നല്‍കി. 

ഒമിക്രോണിനെ നിസാരമായി കാണരുത്, രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകും; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ആഗോളതലത്തില്‍ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞയാഴ്ച 100 ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. അമേരികയില്‍ കോവിഡ് കേസുകളുടെ എണ്ണം 100 ശതമാനത്തിലെത്തി. വ്യാഴാഴ്ച മാത്രം ബ്രിടനില്‍ 1,80,000ലേറെ കേസുകളാണ് റിപോര്‍ട് ചെയ്തത്. ഫ്രാന്‍സില്‍ കണ്ടെത്തിയ ഇഹു വകഭേദത്തിനെക്കുറിച്ചും പഠനങ്ങള്‍ തുടരുകയാണ്. 

Keywords:  Washington, News, World, Patient, COVID-19, WHO, Warning, WHO issues urgent Omicron warning 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia