WHO report | കോവിഡ് കാരണം വിഷാദവും ഉത്കണ്ഠയും 25% വര്‍ധിച്ചതായി ലോകാരോഗ്യ സംഘടന; മാനസിക പ്രശ്നങ്ങള്‍ കാരണം സ്വയം പരിക്കേല്‍പ്പിക്കുന്നവരുടെയോ ആത്മഹത്യ ചെയ്യുന്നവരുടെയോ എണ്ണവും കൂടിയതായി വിദഗ്ധര്‍
Jul 5, 2022, 19:37 IST
ന്യൂയോര്‍ക്: (www.kvartha.com) ലോകാരോഗ്യ സംഘടന ലോക മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ റിപോര്‍ട് പുറത്തിറക്കി. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഗവണ്‍മെന്റുകള്‍, അകാഡമിക് വിദഗ്ധര്‍, ആരോഗ്യ വിദഗ്ധര്‍, പൊതുസമൂഹം തുടങ്ങിയവര്‍ക്ക് വിശദമായ പ്രവര്‍ത്തനത്തിനുള്ള രൂപരേഖ റിപോര്‍ട് നല്‍കുന്നു.
2019 ല്‍, ലോകത്തിലെ 14 ശതമാനം വരുന്ന കൗമാരക്കാര്‍ ഉള്‍പെടെ ഏകദേശം ഒരു ബില്യന്‍ ആളുകള്‍ മാനസിക വിഭ്രാന്തിയോടെയാണ് ജീവിച്ചത്. 100 മരണങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ആത്മഹത്യയാണ്. ആത്മഹത്യ ചെയ്തവരില്‍ 58 ശതമാനവും 50 വയസിന് താഴെയുള്ളവരാണ്. മാനസിക പ്രശ്നങ്ങളാണ് വൈകല്യത്തിന്റെ പ്രധാന കാരണം, ഒരാള്‍ ആറ് വര്‍ഷം വൈകല്യത്തോടെ ജീവിക്കാന്‍ കാരണമാകുന്നു എന്നും റിപോര്‍ട് ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ആത്മഹത്യ കേസുകളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായുള്ള ആത്മഹത്യാ പ്രതിരോധ സംഘടനയായ ആസാറിന്റെ മാനജിംഗ് ഡയറക്ടര്‍ ശുഭ്രനീല്‍ മിത്ര പറഞ്ഞു. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് വിളിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു, വിളിക്കുന്നവരില്‍ ഭൂരിഭാഗവും 18-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ്. 'കോവിഡ് മഹാമാരിയുടെ കാലത്ത്, ആദ്യ അഞ്ച് മാസങ്ങളില്‍ (2020 മാര്‍ച് മുതല്‍ ജൂലൈ വരെ) പ്രതിമാസ ആത്മഹത്യാ നിരക്ക് 14 ശതമാനം കുറഞ്ഞതായി ഞങ്ങള്‍ കണ്ടെത്തി. ഗവണ്‍മെന്റിന്റെ ഉദാരമായ സബ്‌സിഡികള്‍, കുറഞ്ഞ ജോലി സമയം, സ്‌കൂള്‍ അവധി എന്നിവയുള്‍പെടെയുള്ള സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ലഘുവായതോടെ ഇത് സംഭവിക്കാം. എന്നാല്‍ രണ്ടാം തരംഗത്തില്‍ (2021 ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ) പ്രതിമാസ ആത്മഹത്യാ നിരക്ക് 16% വര്‍ധിച്ചു. സ്ത്രീകളിലും (37 ശതമാനം) കുട്ടികളിലും കൗമാരക്കാരിലും (49 ശതമാനം) വലിയ വര്‍ധനവ് ഉണ്ടായി', മിത്ര കൂട്ടിച്ചേര്‍ത്തു.
കഠിനമായ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവര്‍ സാധാരണ മനുഷ്യരേക്കാള്‍ ശരാശരി 10 മുതല്‍ 20 വര്‍ഷം മുമ്പ് മരിക്കുന്നു, ഇവയില്‍ കൂടുതലും ചികിത്സിച്ച് ഭേദമാക്കാവുന്ന ശാരീരിക രോഗങ്ങള്‍ കാരണമാണ്. കുട്ടിക്കാലത്തെ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍, ഇരയാക്കല്‍ എന്നിവ വിഷാദരോഗത്തിന്റെ പ്രധാന കാരണങ്ങളാണ്. സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങള്‍, പൊതുജനാരോഗ്യ അടിയന്തരാവസ്ഥകള്‍, യുദ്ധം, കാലാവസ്ഥാ പ്രതിസന്ധി എന്നിവ മാനസികാരോഗ്യത്തിനുള്ള ആഗോള, സംഘടിത ഭീഷണികളാണ്. കോവിഡിന്റെ ആദ്യ വര്‍ഷത്തില്‍ മാത്രം വിഷാദവും ഉത്കണ്ഠയും 25 ശതമാനത്തിലധികം വര്‍ധിച്ചു.
പ്രത്യേകിച്ച് കോവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം, ഉത്കണ്ഠയും വിഷാദവും ഉള്ള കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് മാക്‌സ് സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ മുതിര്‍ന്ന സൈക്യാട്രിസ്റ്റ് സാകേത് പറഞ്ഞു. 'കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട പലരിലും വിഷാദരോഗത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ റിപോര്‍ട് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 1,069 വ്യക്തികളെ സാംപിളാക്കി ഞങ്ങള്‍ നടത്തിയ ഒരു പഠനമനുസരിച്ച്, പകുതിയിലധികം ആളുകളിലും ഇത് കണ്ടെത്തി. പ്രതികരിച്ചവരില്‍ കാര്യമായ ഉത്കണ്ഠാ ലക്ഷണങ്ങളുണ്ടായിരുന്നു, ഏകദേശം 27 ശതമാനം പേര്‍ സ്വയം സ്വയം പരിക്കേല്‍പ്പിക്കുന്നതിനെ കുറിച്ചോ ആത്മഹത്യയെക്കുറിച്ചോ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി', മാക്‌സ് സാകേത് മാനസികാരോഗ്യ-ബിഹേവിയറല്‍ സയന്‍സസ് വിഭാഗം ഡയറക്ടറും തലവനുമായ ഡോ. സമീര്‍ മല്‍ഹോത്ര പറഞ്ഞു.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ആളുകളെ അപമാനിക്കുന്നതും വിവേചനം കാണിക്കുന്നതും മനുഷ്യാവകാശ ലംഘനങ്ങളും സമൂഹത്തില്‍ എല്ലായിടത്തും മാനസിക പരിചരണ കേന്ദ്രങ്ങളിലും വ്യാപകമാണ്. 20 രാജ്യങ്ങള്‍ ഇപ്പോഴും ആത്മഹത്യാശ്രമം കുറ്റകരമാക്കുന്നു. ഈ രാജ്യങ്ങളിലുടനീളം, സമൂഹത്തിലെ ഏറ്റവും ദരിദ്രരും പിന്നാക്കം നില്‍ക്കുന്നവരുമാണ് മാനസിക അസ്വാസ്ഥ്യത്തിന്റെ ഏറ്റവും വലിയ അപകടസാധ്യതയുള്ളവര്‍, മതിയായ സേവനങ്ങള്‍ ലഭിക്കാനുള്ള സാധ്യത കുറവായവരും ഇവര്‍ തന്നെയാണ്.
കോവിഡിന് മുമ്പുതന്നെ, ഒരു ചെറിയ വിഭാഗം ആളുകള്‍ക്ക് ഫലപ്രദവും താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ മാനസികാരോഗ്യ സംരക്ഷണം ലഭ്യമാക്കിയിരുന്നു. ഉദാഹരണത്തിന്, ലോകമെമ്പാടും മതിഭ്രമം ഉള്ളവരില്‍ 71 ശതമാനം പേര്‍ക്കും മാനസികാരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നില്ല. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ മതിഭ്രമം ബാധിച്ച 70 ശതമാനം പേരും ചികിത്സയിലാണെന്ന് റിപോര്‍ട് ചെയ്യപ്പെടുമ്പോള്‍, താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ മാനസികാരോഗ്യ സംരക്ഷണം ലഭിക്കുന്നത് 12 ശതമാനം പേര്‍ക്ക് മാത്രമാണ്.
ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ പോലും, വിഷാദരോഗമുള്ളവരില്‍ മൂന്നിലൊന്ന് പേര്‍ക്ക് മാത്രമേ ഔപചാരിക മാനസികാരോഗ്യ പരിചരണം ലഭിക്കുന്നുള്ളൂ. വിഷാദരോഗത്തിന് മതിയായ ചികിത്സ ലഭിക്കുന്നത് 23 ശതമാനം പേര്‍ക്കാണ്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഇത് മൂന്ന് ശതമാനവുമാണെന്നും റിപോര്‍ട് വ്യക്തമാക്കുന്നു.
< !- START disable copy paste -->

Keywords: Latest-News, World, Top-Headlines, World Health Organisation, WHO, Report, Depression, Health, Mental Patient, WHO Reports Depression, WHO reports depression, anxiety went up by 25% due to COVID-19; expert says self-harm due to mental imbalance also increased.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.