Apple Watch | എന്തുകൊണ്ടാണ് ആപ്പിൾ വാച്ചിന് അമേരിക്കയിൽ നിരോധനം? മറികടക്കാൻ ഇദ്ദേഹം വിചാരിക്കണം!
Dec 20, 2023, 12:43 IST
വാഷിംഗ്ടൺ: (KVARTHA) ആപ്പിൾ വാച്ച് സീരീസ് 9, വാച്ച് അൾട്രാ 2 എന്നിവയുടെ വിൽപ്പന ഉടൻ അമേരിക്കയിൽ നിർത്തും. അടുത്തിടെ പുറത്തിറക്കിയ രണ്ട് ആപ്പിൾ വാച്ചുകളും ഡിസംബർ 21 മുതൽ ഓൺലൈനിൽ വാങ്ങാൻ ലഭ്യമാകില്ല. ഡിസംബർ 26 മുതൽ ആപ്പിൾ വാച്ച് സീരീസ് 9, അൾട്രാ 2 എന്നിവയ്ക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്തുമെന്ന് യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷൻ (ITC) അറിയിച്ചിട്ടുണ്ട്.
എന്താണ് കാരണം?
ആപ്പിളും മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ മാസിമോയും തമ്മിലുള്ള ദീർഘകാല പേറ്റന്റ് തർക്കത്തിന്റെ ഫലമാണ് ഈ നിരോധനം. വാച്ചിന്റെ ബ്ലഡ് ഓക്സിജൻ സെൻസർ (എസ്പിഒ2 സെൻസർ) സാങ്കേതികവിദ്യയെച്ചൊല്ലിയാണ് കേസ്. ആപ്പിൾ വാച്ചിന്റെ ബ്ലഡ് ഓക്സിജൻ സെൻസർ സാങ്കേതികവിദ്യ മാസിമോയുടെ പല പേറ്റന്റുകളും ലംഘിക്കുന്നതാണെന്നാണ് കമ്പനിയുടെ വാദം. തങ്ങൾ പേറ്റന്റ് നേടിയ ഈ സാങ്കേതികവിദ്യ അനുമതിയില്ലാതെ ആപ്പിൾ ഉപയോഗിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.
ഇദ്ദേഹം വിചാരിക്കണം!
ഐടിസി ഒക്ടോബറിലാണ് ഇറക്കുമതി നിരോധനം പുറപ്പെടുവിച്ചത്. കൂടാതെ ഇതിനകം ഇറക്കുമതി ചെയ്ത മാസിമോയുടെ പേറ്റന്റുകൾ ലംഘിക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിർത്താനും ഉത്തരവിട്ടു. എന്നിരുന്നാലും, നിരോധനം വീറ്റോ ചെയ്യാൻ പ്രസിഡന്റ് ജോ ബൈഡന് അവസരമുണ്ട്. 60 ദിവസമാണ് ഇതിനുള്ള സമയം. സമയപരിധി ഏതാണ്ട് അവസാനിക്കാറാകുകയാണ്. സമയപരിധി അവസാനിക്കുമ്പോഴേക്കും വീറ്റോ ഇല്ലെങ്കിൽ, നിരോധനം പ്രാബല്യത്തിൽ വരും. വീറ്റോ ചെയ്യാൻ പ്രസിഡന്റ് തയ്യാറാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ആരൊയൊക്കെ ബാധിക്കും?
ഐടിസി നിരോധനം അമേരിക്കയിലെ സീരീസ് 9, അൾട്രാ 2 എന്നിവയുടെ വിൽപ്പനയെ മാത്രമേ ബാധിക്കുകയുള്ളൂ, വാച്ചുകൾ ഇപ്പോഴും വിദേശത്ത് വിൽപ്പനയ്ക്ക് ലഭ്യമാകും. നിരോധന ഉത്തരവിനോട് ശക്തമായി വിയോജിക്കുന്നുവെന്നും ആപ്പിൾ വാച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാണെന്ന് ഉറപ്പാക്കാൻ നിയമപരവും സാങ്കേതികവുമായ നടപടികൾ സ്വീകരിക്കുമെന്നും ആപ്പിൾ വക്താവ്
പ്രസ്താവനയിൽ പറഞ്ഞു.
അപ്പീൽ നൽകാൻ പദ്ധതിയിടുന്നതായി ആപ്പിൾ ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്, എന്നാൽ അപ്പീൽ ചെയ്യുന്നത് നീണ്ട പ്രക്രിയയാണ്, ഏകദേശം 18 മാസമെടുക്കും. ഇറക്കുമതി നിരോധനം സ്റ്റേ ചെയ്യാൻ കമ്പനി ആവശ്യപ്പെടും, പക്ഷേ അത് അനുവദിക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധർ പറയുന്നു.
Keywords: News, World, Washington, Apple Watch, ITC, Technology, Masimo, Why the Apple Watch is being banned?
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.