Travel Advise | എന്തുകൊണ്ടാണ് ഇസ്രാഈലിലേക്കും ഇറാനിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്? കാരണങ്ങൾ അറിയാം

 


ന്യൂഡെൽഹി: (KVARTHA) ഇസ്രാഈലിലേക്കും ഇറാനിലേക്കും ഇന്ത്യൻ പൗരന്മാർ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം (Ministry of External Affairs) നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രദേശത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Travel Advise | എന്തുകൊണ്ടാണ് ഇസ്രാഈലിലേക്കും ഇറാനിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയത്? കാരണങ്ങൾ അറിയാം

കാരണങ്ങൾ:

ഏപ്രിൽ ഒന്നിന് ഡമാസ്കസിലെ ഇറാന്റെ നയതന്ത്രകാര്യാലയത്തിൽ വ്യോമാക്രമണം നടത്തി രണ്ടു ജനറൽമാരുൾപ്പെടെ 12 പേരെ ഇസ്രാഈൽ വധിച്ചിരുന്നു. ഇതിനു പകരംവീട്ടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങൾക്കിടയിലും സംഘർഷ സാധ്യത നിലനിൽക്കുന്നു. ഗസ്സയിൽ യുദ്ധം തുടരുന്നതിനിടയിലാണ് ഇറാന്റെ ഭീഷണിയും ഇസ്രാഈലിന് നേരിടേണ്ടിവരുന്നത്.

യുദ്ധഭീതി സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പരിഭ്രാന്തരായ ഇസ്രാഈലുകാർ അവശ്യസാധനങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്നാണ് വിവരം. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇറാൻ പ്രതികാര ആക്രമണം നടത്തിയേക്കുമെന്ന് ചില യുഎസ് ഉദ്യോഗസ്ഥർ കരുതുന്നതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. മേഖലയിൽ കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ സംയമനം പാലിക്കണമെന്ന് രാജ്യങ്ങൾ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ നിർദേശങ്ങൾ:

ഇസ്രാഈലിലും ഇറാനിലും നിലവിൽ താമസിക്കുന്ന ഇന്ത്യക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജൻസികളിൽ നിന്നുള്ള മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. ഈ രാജ്യങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകൾ പരിഗണിക്കണമെന്നും അധികൃതർ അറിയിച്ചു.

വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ മുന്നറിയിപ്പുകൾ പരിഷ്കരിക്കുകയും ചെയ്യും. ഇസ്രാഈലിലേക്കും ഇറാനിലേക്കും ഉള്ള യാത്രകള്‍ ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്‌ നിരന്തരം സന്ദർശിക്കുകയും ഏറ്റവും പുതിയ വിവരങ്ങൾ നേടുകയും ചെയ്യണം.

Keyworld: News, National, Palestine, Hamas, Israel, Gaza, Iran, Ministry of External Affairs, India, Why India has advised citizens not to travel to Israel and Iran
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia