Famous Artwork | 'മൊണാലിസ' പെയിന്റിങ് ഇത്ര വിലപിടിപ്പുള്ളതാവാൻ എന്താണ് കാരണം? രഹസ്യങ്ങൾ അറിയാം

 
Mona Lisa painting displayed in the Louvre Museum, Paris.
Mona Lisa painting displayed in the Louvre Museum, Paris.

Photo Credit: Website/ Monalisa

● മൊണാലിസയുടെ മൂല്യം ഒരു ബില്യൺ ഡോളറായിരിക്കും.
● 1911-ൽ, ഇത് ലൂവർ മ്യൂസിയത്തിൽ നിന്നു മോഷ്ടിക്കപ്പെട്ടു.

റോക്കി എറണാകുളം

(KVARTHA) മനോഹരങ്ങളായ ചിത്രങ്ങൾ എന്നാൽ നമുക്ക് ഒക്കെ ഒരു പ്രത്യേക ഇഷ്ടമാണ്. അത് ഒരാൾ വരച്ചതാണെന്ന് പറഞ്ഞാൽ നമുക്ക് ആ ചിത്രത്തോട് ഒരു പ്രത്യേക ഇഷ്ടം തോന്നുക സ്വഭാവികം. നല്ല പെയിന്റിംഗ് കണ്ടാൽ അത് വാങ്ങുന്നവർ ഇന്നും നമ്മുടെ സമൂഹത്തിൽ നിരവധിയാണ്. ഒരോ മനോഹരങ്ങളായ പെയിൻ്റിംഗ് എവിടെ കണ്ടാലും നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖം മൊണാലിസയുടെത് ആകും. 

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പെയിന്റിംഗ് എന്നാണ് ഇറ്റാലിയൻ ആർട്ടിസ്റ്റ് ലിയോണാർഡോ ഡാവിഞ്ചി  വരച്ച മൊണാലിസയുടെ ചിത്രത്തെക്കുറിച്ച് പറയുന്നത്.  അതേക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് പുറത്തിറങ്ങിയ ഒരു വിവരണമാണ്  ശ്രദ്ധ നേടുന്നത്. അതിൽ മൊണാലിസയുടെ ചിത്രം ഇത്ര വിലപിടിപ്പുള്ളതാവാൻ  എന്താണ് കാരണം എന്നതിനെക്കുറിച്ചുള്ള കൃത്യമായ സൂചനകളാണ് ഉള്ളത്. കുറിപ്പിൽ പറയുന്നത്:

വർഷം 1911 ആഗസ്റ്റ് 21. ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലെ ഒരു തിങ്കളാഴ്ച പ്രഭാതം.  ഒരുപാട് ആളുകൾ പല ആവശ്യങ്ങൾക്ക് വേണ്ടി വഴിയിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ലൂബർ മ്യൂസിയത്തിൽ നിന്ന് മൂന്നുപേർ പുറത്തേക്ക് വരുന്നു. ഇവർ മൂന്നുപേരും തലേദിവസം തന്നെ മ്യൂസിയത്തിന്റെ ഉള്ളിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു. അവർ വെളിയിൽ ഇറങ്ങി വന്നപ്പോൾ അവരുടെ കയ്യിൽ ആ മ്യൂസിയത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒരു വസ്തു ഉണ്ടായിരുന്നു. അതിനെ അവർ ഒരു കമ്പിളിയിൽ പൊതിഞ്ഞു കൊണ്ട് പുലർച്ചെ തന്നെ രക്ഷപ്പെടുകയായിരുന്നു.  

അവർ മൂന്നുപേരും അവിടെ നിന്ന് രക്ഷപ്പെട്ട് റെയിൽവേ സ്റ്റേഷനിൽ എത്തി. 7:45 ന് വന്ന തീവണ്ടിയിൽ കയറി ഇരിക്കുന്നു. എങ്ങോട്ടോ അപ്രത്യക്ഷമാകുന്നു. അവർ മോഷ്ടിച്ചത് മറ്റൊന്നുമല്ല, ലോകത്തിലെ തന്നെ ഏറ്റവും ഫേമസ് ആയ പെയിന്റിംഗ് ആയിരുന്നു. അത് ദി മൊണാലിസ. ഇന്നത്തെ കാലഘട്ടം അനുസരിച്ച് ഈ പെയിന്റിങ്ങിന്റെ വില ഏകദേശം ഒരു ബില്യൺ ഡോളേഴ്സ് ആണ്. ഈ ചിത്രം ഇത്ര വിലപിടിപ്പുള്ളതാവാൻ എന്താണ് കാരണം?  എന്താണ് ആ ചിത്രത്തിനുള്ളിലെ ആ രഹസ്യം? 

മൊണാലിസ  ഒരു പെയിന്റിംഗ് മാത്രമല്ല, 1503ലായിരുന്നു  ഇറ്റാലിയൻ ആർട്ടിസ്റ്റ് ലിയോണാർഡോ ഡാവിഞ്ചി   മൊണാലിസ പെയിന്റിംഗ് വരച്ചത്. ഡാവിഞ്ചിയെ ഒരു നിസ്സാരണക്കാരനായി കാണാൻ സാധിക്കില്ല . അദ്ദേഹം ഒരു പെയിന്റർ മാത്രമല്ലായിരുന്നു. മറിച്ച് എൻജിനീയർ, സയന്റിസ്റ്റ്, സ്കൾച്ചർ ആർക്കിടെക്റ്റ്, തിയറിസ്റ്റ് എന്ന രീതിയിലും വളരെ കഴിവുള്ള ഒരാളായിരുന്നു. അദ്ദേഹത്തിന് അറിയാത്തതായി ഒന്നും തന്നെ ഇല്ലായിരുന്നു. പ്രത്യേകിച്ച് പെയിന്റിംഗ്, കാർട്ടോഗ്രഫി, ആസ്ട്രോണമി, അനാട്ടമി, ബോട്ടണി , ഹൈഡ്രോളജി, ജിയോളജി, പാരിന്റോളജി , തുടങ്ങിയ അനവധി കാര്യങ്ങളെ പറ്റിയുള്ള കൃത്യമായ അറിവ് ആ കാലഘട്ടത്തിൽ ഒരു മനുഷ്യനുണ്ടാവുക ഒരിക്കലും വിശ്വസിക്കാൻ പോലും സാധിക്കില്ല. 

ആരാണ് മൊണാലിസ? 

ആരാണ് ചിത്രത്തിലെ ചെറിയ  പുഞ്ചിരിയുള്ള ആ യുവതി?  പല ആളുകളും പല കഥകളും പറയാറുണ്ട്.  ചിലർ പറയുന്നു ഇതൊരു യഥാർത്ഥ സ്ത്രീ ആയിരുന്നു എന്ന്. ഡാവിഞ്ചിയുടെ കാമുകി ആയിരുന്നു എന്നും മറ്റു ചിലർ പറയുന്നു. ഇത്  ഡാവിഞ്ചി  സ്വന്തം ചിത്രം പെൺ രൂപത്തിൽ വരച്ചതാണെന്നും പറയപ്പെടുന്നുണ്ട്. ഈ ചിത്രത്തെ പറ്റിയുള്ള പല സിദ്ധാന്തങ്ങളും കഥകളും നമുക്ക് പരിശോധിച്ചു നോക്കാം. വർഷം 1550 ൽ ജിയോർജി വസാരി എന്ന് പേരുള്ള ഒരു ഇറ്റാലിയൻ ആർട്ടിസ്റ്റ് ഡാവിഞ്ചിയുടെ ആത്മകഥ എഴുതുകയുണ്ടായി.  വസാരിയുടെ ആ ബുക്കിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് ഈ ചിത്രത്തിൽ കാണുന്ന യുവതിയുടെ പേരാണ് ലിസ ഗെറാഡിനി അഥവാ മൊണാലിസ. ഈ യുവതിയുടെ വിവാഹം ഫ്ലോറൻസ് പട്ടണത്തിലെ ഒരു സിൽക്ക് വ്യാപാരിയായിരുന്ന ഫ്രാൻസിസ്കോ ടെൽ ജിയോകോണ്ടയുമായി നടന്നിരുന്നു. 

വാസാരി പറയുന്നതനുസരിച്ച് ജിയോകോണ്ടോ തന്റെ ഭാര്യക്ക് വേണ്ടി വരപ്പിച്ചതാണ് ഈ ചിത്രം എന്നാണ്. അങ്ങനെയാണ് ഈ ചിത്രത്തിന് രണ്ടു പേരുകൾ ഉണ്ടാകുന്നത്. ആദ്യത്തെ പേരാണ് മൊണാലീസ. ഈ പേര് വന്നത് മഡോണ ലിസ എന്ന ഇറ്റാലിയൻ പേരിൽ നിന്നാണ്. ചരിത്രപരമായി പറഞ്ഞാൽ ഇറ്റലിയിൽ സ്ത്രീകളെ അഭിസംബോധന ചെയ്യാൻ വേണ്ടി മേഡം എന്ന വാക്കിന് പകരം ഉപയോഗിച്ചിരുന്ന പേരാണ് മഡോണ. അങ്ങനെ മഡോണ ലിസ ഷോർട്ട് ഫോം ആയ മൊണാലിസ ആകുന്നു. പക്ഷേ  ഇംഗ്ലീഷിൽ എഴുതിയപ്പോൾ ഒരു അക്ഷരം വിട്ടുപോകുകയും, മൊണാലിസയായി മാറുകയും ചെയ്തു.  

ഈ ചിത്രത്തിന്റെ മറ്റൊരു പേരാണ് ലാ ജിയോകൊണ്ട. വിവാഹത്തിനുശേഷം ലിസ ഗെരാഡിനെ പേര് മാറ്റി ലിസാ ഡൽ ജിയോകൊണ്ട ആയി മാറുന്നു. ഇറ്റാലിയൻ ഭാഷയിൽ ജിയോകൊണ്ട എന്ന വാക്കിന്റെ അർത്ഥം ഹെഡഡ് എന്നാണ്. മൊണാലിസ ചിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആ ചെറിയ പുഞ്ചിരി. ഫ്രഞ്ച് ഭാഷയിൽ ഈ പേര് എഴുതുന്നത് ലാ ജോക്കോണ്ടേ എന്നാണ്. അതുകൊണ്ടുതന്നെ ഫ്രാൻസിൽ പോയി ചിത്രം കണ്ടാൽ അവിടെ എഴുതിവെച്ചിരിക്കുന്നതും ഡേ ലാ ജോക്കോണ്ടേ എന്നായിരിക്കും. 1550 ൽ വസാരി ഇങ്ങനെ ഒരു പുസ്തകം എഴുതിയിട്ടും ആളുകൾ ഇത് വിശ്വസിക്കാൻ തയ്യാറല്ലായിരുന്നു. അങ്ങനെ പല കഥകളും ആളുകൾ പറയാൻ തുടങ്ങി. 

ചിലർ പറയുന്നു ഡാവിഞ്ചിയുടെ അമ്മയായിരുന്നു ഈ മൊണാലിസ എന്ന്. ഫ്ലോറൻസിൽ തന്നെയുള്ള ഒരു പ്രൊഫസർ ഗോസപ്പേ പല്ലാന്റി 25 വർഷങ്ങളായി നടത്തിയ റിസേർച്ചിനെ തുടർന്ന് 2004 ൽ അദ്ദേഹത്തിന് ഇതേ സംബന്ധിച്ച് ഒരു തെളിവുകൾ ലഭിച്ചു. അദ്ദേഹത്തിന് ലഭിച്ച തെളിവുകൾ അനുസരിച്ച് ഈ ചിത്രം ലിസാർഡിൽ ജിയോകോണ്ട തന്നെയാണെന്ന് ഉറപ്പിക്കാം. മാത്രമല്ല ജിയോകോണ്ടോ ഡാവിഞ്ചയുടെ അകന്ന ബന്ധുവാണെന്നും മൊണാലിസയുടെ കല്യാണം അവളുടെ പതിനാലാം വയസ്സിൽ 1495 മാർച്ച് അഞ്ചിനാണ് നടന്നതെന്നും അദ്ദേഹം കണ്ടെത്തി. മൊണാലിസയുടെ ഭർത്താവ് അവളെക്കാളും 16 വയസ്സിനു മൂത്തതായിരുന്നു. ഡാവിഞ്ചിയും ലിസിയുടെ ഭർത്താവും നല്ല പരിചയമുള്ളവരായിരുന്നു. 

മാത്രമല്ല ഈ ചിത്രം ഡാവിഞ്ചിയെ കൊണ്ട് വരപ്പിച്ചത് അദ്ദേഹത്തിന്റെ പിതാവാണെന്നും ആ ചിത്രം വരയ്ക്കുമ്പോൾ മൊണാലിസിക്ക് 24 വയസ്സായിരുന്നു എന്നും പ്രൊഫസർ പറയുന്നു. ഈ ചിത്രം വരപ്പിക്കാൻ ഉണ്ടായതായി പറയുന്ന കാരണങ്ങൾ രണ്ടാണ്. വർഷം 1503ൽ ലിസയും ഭർത്താവും സ്വന്തമായി വീട് വാങ്ങിച്ചപ്പോൾ വരപ്പിച്ചതാവാം, അല്ലെങ്കിൽ 1502 ഡിസംബറിൽ ലിസയുടെ രണ്ടാമത്തെ മകൻ ആൻഡ്രി ജനിച്ചപ്പോൾ വരപ്പിച്ചതാവാം. ഇതിൽ രണ്ടാമത്തെ കാരണമാണ് കൂടുതൽ വിശ്വസിക്കാൻ സാധിക്കുന്നത്.  കാരണം രണ്ടാമത്തെ മകൻ പിറക്കുന്നതിന് മൂന്നു വർഷം മുൻപ് അതായത് 1499 ൽ ലിസയുടെ മകൾ മരണപ്പെട്ടിരുന്നു. 

മൊണാലിസയുടെ ചിത്രത്തിൽ സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും, തലയുടെ മുകളിലൂടെ ഇട്ടിരിക്കുന്ന ഒരു തുണി. ഇതിനെ പലരും മോർണിംഗ് വെയിൽ എന്നാണ് വിളിക്കാറുള്ളത്. കുടുംബത്തിൽ ആരെങ്കിലും മരിക്കുമ്പോഴാണ് ഇങ്ങനെയുള്ള തുണി തലയിലൂടെ ഇടാറുള്ളത്. മൊണാലിസിയും ഡാവിഞ്ചിയും ഇറ്റലിക്കാർ ആയിരുന്നു. പക്ഷേ ഈ പെയിന്റിംഗ് എന്തുകൊണ്ടാണ് ഫ്രാൻസിൽ ഇരിക്കുന്നത് എന്നറിയാമോ. വർഷം 1516 ലാണ് ആ സംഭവം നടക്കുന്നത്.  ഫ്രാൻസിന്റെ രാജാവായിരുന്ന ഫ്രാൻസിസ് ഒന്നാമൻ ഡാവിഞ്ചിയെ തന്റെ രാജ്യത്തിലേക്ക് ക്ഷണിക്കുന്നു. അദ്ദേഹം താൻ വരച്ചുകൊണ്ടിരുന്ന ആ ചിത്രങ്ങളുമായി ഫ്രാൻസിലേക്ക് താമസം മാറുന്നു. ചരിത്രപരമായി തെളിവുകൾ ഒന്നുമില്ലെങ്കിലും ഡാവിഞ്ചി മൊണാലിസയുടെ ചിത്രം വരച്ചു തീർന്നില്ലായിരുന്നു എന്നാണ് പറയപ്പെടുന്നത്.

പെയിന്റിങ് തുടങ്ങി 15 വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം ആ ചിത്രത്തെ വരച്ചു കൊണ്ടേയിരുന്നു. അതിൽ പുതിയ പുതിയ മോഡിഫിക്കേഷൻസ് വരുത്തിക്കൊണ്ടേയിരുന്നു. പക്ഷേ 1519 മെയ് രണ്ടിന് കൊട്ടാരത്തിൽ വച്ച് തന്നെ അദ്ദേഹം മരണപ്പെടുന്നു. പക്ഷേ രാജാവ് ലിസയുടെ ചിത്രം തന്റെ പെയിന്റിംഗ് കളക്ഷൻസിന്റെ കൂടെ എടുത്തുവെച്ചു. പിന്നീട്  ഏകദേശം 150 വർഷങ്ങൾക്ക് ശേഷം 1797 ൽ അതായത് ഫ്രഞ്ച് വിപ്ലവം നടക്കുന്ന കാലത്ത് കൊട്ടാരത്തിൽ നിന്ന് മൊണാലിസയെ ലൂവർ മ്യൂസിയത്തിലേക്ക് മാറ്റുന്നു. പിന്നീട് 1911 ലാണ് ഈ ചിത്രം മോഷണം പോകുന്നത്. ഈ മോഷണത്തിന്റെ മാസ്റ്റർ മൈൻഡ് ആയിരുന്നു വിൻചന്റോ പെരൂഗിയ. അയാളാണ് തന്റെ രണ്ട് സുഹൃത്തുക്കളോടൊപ്പം പെയിന്റിംഗ് മോഷ്ടിച്ചത്. 

വിൻചന്റോ ഒരു ഇറ്റാലിയൻ നാഷണലിസ്റ്റ് ആയിരുന്നു. അയാൾ പറയുന്നത് ഈ പെയിന്റിംഗ് ഫ്രാൻസിന്റെ അല്ല ഇറ്റലിയുടെ കയ്യിലാണ് ഇരിക്കേണ്ടത് എന്നാണ്. ഈ വിൻചൻസോ ലൂവർ മ്യൂസിയത്തിൽ തന്നെ ജീവനക്കാരനായിരുന്നു. ഒരു ദിവസം അയാൾ മ്യൂസിയത്തിൽ തന്നെ ഒളിച്ചിരിക്കുന്നു. രാത്രി മുഴുവൻ അവിടെ ഇരുന്നിട്ട് രാവിലെ തന്നെ പെയിന്റിംഗ് മോഷ്ടിച്ചു കൊണ്ട് രക്ഷപ്പെടുന്നു. ലോകം മുഴുവൻ ഈ വാർത്ത കത്തിപ്പടർന്നു. നൂറോളം ഡിറ്റക്ടീവ്സ് മോഷണം അന്വേഷിക്കാൻ തന്നെ പുറപ്പെട്ടു. പക്ഷേ ആർക്കും അത് കണ്ടുപിടിക്കാൻ സാധിച്ചില്ല.  

രണ്ടു വർഷത്തോളം അയാൾ ആ പെയിന്റിംഗ് സ്വന്തം വീട്ടിൽ തന്നെ ഒളിപ്പിച്ചു വെച്ചു. എല്ലാം കൊണ്ടും  സഹിക്കാതെ അവസാനം അയാൾ പെയിന്റിംഗ് വിൽക്കാൻ തീരുമാനിച്ചു. അങ്ങനെ ഫ്ലോറൻസ് പട്ടണത്തിലെ ജിയോവാനി പോകി എന്നൊരു വ്യാപാരിയെ സമീപിക്കുന്നു. അതിന്റെ പുറകിലെ സ്റ്റിക്കർ  കണ്ട ആ വ്യാപാരി അത് വാങ്ങിക്കുകയും വിൻചൻസോയെ അധികാരികൾക്ക് കാട്ടിക്കൊടുക്കുകയും ചെയ്തു. അങ്ങനെ വിൻചൻസോയ്ക്ക് ആറു മാസത്തോളം ജയിൽ വാസം ലഭിച്ചു. പിന്നെ 1914 ജനുവരി നാലിന് രൂവർ മ്യൂസിയത്തിലേക്ക് മൊണാലിസ പെയിന്റിംഗ് തിരിച്ചുവരുന്നു. 

മൊണാലിസ പെയിന്റിംഗ് ഇത്ര പ്രത്യേകതയുള്ളതാവാൻ എന്താണ് കാരണം? 

സാധാരണ പെയിന്റിങ്സ് പോലെ ഈ പെയിന്റിംഗ് പേപ്പർ ക്യാൻവാസ് ക്ലോത്ത് ഒന്നിലുമല്ല വരച്ചിരിക്കുന്നത്.  ഡാവിഞ്ചി ഈ ചിത്രം വരച്ചത് പോപ്പുലർ മരത്തിന്റെ പലകയിലാണ്. അക്കാലത്തെ ചിത്രകാരന്മാരുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു പരുത്തി മരങ്ങളുടെ പലക കഷ്ണങ്ങൾ. ഈ പെയിന്റിംഗ് മറ്റുള്ള പെയിന്റിങ്സ് പോലെ ഒരുപാട് വലിയതല്ല . 53 സെ. മീ നീളവും 77 സെ. മീ ഉയരവുമാണ് ഈ ചിത്രത്തിനുള്ളത്.  ഇന്നത്തെ കാലഘട്ടത്തിൽ ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന ടെക്നിക്കാണ് ഹാഫ് ലിങ്ക് പോർട്രേറ്റ്.  പക്ഷേ അന്നത്തെ കാലത്ത് ഇതുപോലുള്ള പെയിന്റിംഗ് ആരും തന്നെ വരയ്ക്കാറില്ലായിരുന്നു. 

ഈ ഈ പെയിന്റിങ്ങിൽ ഉപയോഗിച്ചിരിക്കുന്ന കളറുകൾ നോക്കിയാൽ മനസ്സിലാകും, ഒരുപാട് ഡൾ കളേഴ്സ് ആണെന്ന്. യെല്ലോ ബ്രൗൺ നിറങ്ങൾ കൂടുതൽ ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് തന്നെ മൊണാലിസയുടെ ചിത്രം കണ്ട ഒരു പ്രൊഫസർ കൊളസ്ട്രോൾ പേഷ്യന്റ് എന്ന് വിളിച്ചിരുന്നു. ഇത്രയും ഡൾ ആയിട്ട് തോന്നാൻ രണ്ട് കാരണങ്ങളാണുള്ളത്. മരക്കഷണത്തിൽ വരച്ചിരിക്കുന്ന ചിത്രം ആയതുകൊണ്ട് തന്നെ മോയ്സ്ചർ കാരണം നശിച്ചു പോകാതിരിക്കാൻ വാർണിഷ് ചെയ്തിരുന്നു. മറ്റൊരു കാരണം അനുസരിച്ച്,  ഈ പെയിന്റിങ് ഇങ്ങനെയല്ലായിരുന്നു ആദ്യമേ എന്നും പറയപ്പെടുന്നു. ആദ്യം ഇത് നല്ല പെയിന്റിംഗ് ആയിരുന്നു എന്നും പിന്നീട് ഡാവിഞ്ചി പലതവണ മാറ്റിവരച്ചു എന്നും പറയപ്പെടുന്നു. 

ഡാവിഞ്ചി ഈ ചിത്രം വരയ്ക്കാനായി സുമാറ്റോ എന്നൊരു ടെക്നിക്ക് ഉപയോഗിച്ചിരുന്നു. ഏറ്റവും പ്രത്യേകത മൊണാലിസയുടെ ചിരിക്കാണ്. ഒരുപാട് നേരം ആ ചിരിയിൽ നോക്കിയാൽ ദേഷ്യമാണെന്ന് തോന്നും. പക്ഷേ മുഖത്തെ മറ്റു ഭാഗത്തേക്കോ ദൂരെ നിന്നോ നോക്കിയാൽ ചിരിക്കുന്ന പോലെ തോന്നും. ഈ ചിരി വരയ്ക്കാൻ വേണ്ടി ഡാവിഞ്ചി ഒരുപാട് വർഷങ്ങൾ എടുത്തു. അതിനുവേണ്ടി രാത്രികാലങ്ങളിൽ ഡാവിഞ്ചി ഫ്ലോറൻസിലെ ആശുപത്രിയിൽ പോകുമായിരുന്നു. അവിടെയുള്ള ശവശരീരങ്ങൾ പഠിക്കുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ചുണ്ടിന് ചിരി കൊടുക്കുന്ന മസിലുകൾ എല്ലാം തന്നെ അദ്ദേഹം സൂക്ഷിച്ചു പഠിച്ചു. 

അദ്ദേഹത്തിൻറെ ഒരു പുസ്തകത്തിൽ ഇങ്ങനെ എഴുതിയിരുന്നു 'ദി മസിൽ വിച്ച് മൂവ് ദി ലിപ്സ് ആർ മോർ ന്യൂമറസ് ഇൻ മാൻ ദാൻ ഇൻ എനി അതർ അനിമൽ'. കൂടുതൽ ഡീപ്പ് ആയി  പഠിക്കാൻ കുതിരയുടെ മുഖത്തെ മസിലുകളുമായി ചേർത്ത് വെച്ച് പഠിക്കാൻ തുടങ്ങി. ചരിത്രത്തിൽ ആദ്യമായിരിക്കും ഒരാൾ കുതിരയുടെയും മനുഷ്യന്റെയും മുഖത്തെ മസിലുകളെ ചേർത്തുവെച്ച് പഠിച്ചത്. ഒരു ചിരി നന്നാക്കാൻ വേണ്ടി ഇത്രയും കഷ്ടപ്പെട്ട ഡാവിഞ്ചി മൊണാലിസയുടെ കണ്ണുകൾക്ക് ഭംഗി കൂട്ടാനും മറന്നില്ല. പ്രകാശം കണ്ണിന്റെ ഒരു ഭാഗത്ത് വന്നു നിൽക്കുകയല്ല, റെറ്റിനയുടെ ഉള്ളിലും പ്രകാശം ചെല്ലുന്നുണ്ടെന്ന് ഡാവിഞ്ചിക്ക് മനസ്സിലായി. 

റെറ്റിനയുടെ ഉള്ളിലെ ഫോബി എന്ന ഭാഗമാണ് കൃത്യമായി കാണാൻ നമ്മളെ സഹായിക്കുന്നതെന്നും റെറ്റിനയുടെ ബാക്കി ഭാഗങ്ങളാണ് ഷാഡോസ് കാണാൻ സഹായിക്കുന്നതെന്നും അദ്ദേഹം മനസ്സിലാക്കി . പെരിഫെറൽ വിഷൻ, അതായത് ഏതു വശത്തുനിന്ന് നോക്കിയാലും മൊണാലിസ നമ്മളെയാണ് നോക്കുന്നത് എന്ന് തോന്നിപ്പിക്കുന്ന ഒരു മാജിക്. അതുകൊണ്ടുതന്നെ നമ്മൾ ചുണ്ടിലേക്ക് നോക്കിയാൽ ചിരിക്കുന്നില്ല എന്നും മറ്റെവിടെയെങ്കിലും നോക്കിയാൽ ചിരിക്കുന്നു എന്നും തോന്നും. 

ഇനി പറയാൻ പോകുന്ന കാര്യം നിങ്ങളെ നടുക്കും. മൊണാലിസയുടെ ഒരു പെയിന്റിംഗ് അല്ല, രണ്ട് പെയിന്റിംഗ് ഉണ്ട്. കോൺസ്പിറസി തിയറി അല്ല, സംഭവം സത്യമാണ്. 1504 ലാണ് ഈ സംഭവം നടക്കുന്നത്. റാഫേൽ എന്ന് പേരുള്ള മറ്റൊരു ചിത്രകാരൻ മൊണാലിസ പോലെ തന്നെയുള്ള മറ്റൊരു ചിത്രം വരയ്ക്കുന്നു.  അതും പേനയും മഷിയും ഉപയോഗിച്ച്. ഏകദേശം ഒരുപോലെ ഇരിക്കുന്ന ഈ ചിത്രം കണ്ടിട്ട് റിസേർച്ചേഴ്സിന് തോന്നി റാഫൽ മൊണാലിസ ഒരു ചിത്രം നോക്കി വരച്ചതാണെന്ന്. പക്ഷേ അതൊരു തെറ്റിദ്ധാരണ ആയിരുന്നു എന്ന് 1993 ൽ തെളിഞ്ഞു. മൊണാലിസിയെ പറ്റി പഠിച്ചുകൊണ്ടിരുന്ന അതേ പ്രൊഫസർ ഗുവേഴ്സപ്പേ പല്ലാന്റി തന്നെയാണ് ഈ കാര്യവും തെളിയിച്ചത്.  

അദ്ദേഹം പറയുന്നതനുസരിച്ച്,  റാഫേൽ കുറച്ചു വർഷങ്ങൾ ലിസയുടെ വീടിൻറെ സമീപത്ത് താമസിച്ചിരുന്നു എന്നാണ്. ഒരുപക്ഷേ റാഫേൽ ലിസയെ തന്നെ ഇരുത്തി അതേ പോസ് ചെയ്യിപ്പിച്ച് ചിത്രം വരച്ചതാവാം. സത്യം പറഞ്ഞാൽ വിൻചൻസോ പെയിന്റിംഗ് മോഷ്ടിച്ചില്ലായിരുന്നുവെങ്കിൽ നമ്മൾ മൊണാലിസയെ പറ്റി അറിയുക പോലുമില്ലായിരുന്നു. ആ മോഷണത്തിന് ശേഷമാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പെയിന്റിംഗ് ആയി  മൊണാലിസ മാറിയത്. 

ലിയോണാർഡോ ഡാവിഞ്ചി  വരച്ച മൊണാലിസയുടെ ചിത്രത്തെക്കുറിച്ച് ആർക്കും മനസ്സിലാകുന്ന തരത്തിൽ അറിവ് പകരുന്ന ഈ വിവരണം ചരിത്രാനേഷികൾക്കും കലാകാരന്മാർക്കും പ്രത്യേകിച്ച് പുതിയ തലമുറയിലെ ചിത്രകാരന്മാർക്കുമൊക്കെ കൂടുതൽ പഠനത്തിനും മറ്റും ഉപകരിക്കും. വർഷം എത്ര കഴിഞ്ഞാലും മൊണോലിസയുടെ ചിത്രം ഏത് കാലത്തെയും മനുഷ്യമനസ്സുകളിൽ തിളങ്ങി തന്നെ നിൽക്കും.

#MonaLisa, #LeonardoDaVinci, #ArtHistory, #FamousPaintings, #MonaLisaTheft, #LouvreMuseum

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia