Earth | ഭൂമി മണിക്കൂറിൽ 1600 കിലോമീറ്റർ വേഗതയിൽ ഭ്രമണപഥത്തിൽ കറങ്ങുമ്പോൾ എന്തുകൊണ്ടാണ് നമ്മൾ വീഴാത്തത്? ഇതാണ് കാരണം

 


ന്യൂഡെൽഹി: (www.kvartha.com) അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. നമ്മൾ ജീവിക്കുന്ന ഭൂമിയെക്കുറിച്ച് നമുക്ക് ഒരുപാട് അറിയാം. അതിന്റെ ഭംഗിയും പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും കൂടാതെ, നമുക്ക് പൊതുവെ അറിയാത്ത പല രഹസ്യങ്ങളും ഇവിടെയുണ്ട്. ഭൂമി സൂര്യനെ ചുറ്റുകയും എപ്പോഴും അതിന്റെ അച്ചുതണ്ടിൽ കറങ്ങുകയും ചെയ്യുന്നു. ഭൂമി അതിന്റെ അച്ചുതണ്ടിൽ ഒരിക്കൽ കറങ്ങാൻ 23 മണിക്കൂറും 56 മിനിറ്റും നാല് സെക്കൻഡും എടുക്കുന്നു. വിവരമനുസരിച്ച്, മണിക്കൂറിൽ 1600 കിലോമീറ്റർ വേഗതയിലാണ് ഭൂമി കറങ്ങുന്നത്, പക്ഷേ നമുക്ക് അത് അനുഭവപ്പെടുന്നില്ല.

Earth | ഭൂമി മണിക്കൂറിൽ 1600 കിലോമീറ്റർ വേഗതയിൽ ഭ്രമണപഥത്തിൽ കറങ്ങുമ്പോൾ എന്തുകൊണ്ടാണ് നമ്മൾ വീഴാത്തത്? ഇതാണ് കാരണം

ഇത്രയും വേഗത്തിൽ ഭ്രമണം ചെയ്തിട്ടും നമുക്ക് ഭൂമിയുടെ ഭ്രമണം അനുഭവപ്പെടാത്തത് എന്തുകൊണ്ടെന്ന് അറിയാമോ? സ്‌കൂളിൽ പഠിപ്പിക്കുന്ന സ്ഥിരതയുടെ തത്വം ഇത് മനസിലാക്കാൻ സഹായകമാകും. പകൽ രാത്രിയായി മാറാൻ ഒരു ഭ്രമണം ആവശ്യമാണ്. നമ്മളും ഭൂമിയുടെ അതേ വേഗതയിൽ ഭ്രമണം ചെയ്യുന്നതിനാൽ നമുക്ക് അത് അനുഭവിക്കാൻ കഴിയില്ലെന്നതാണ് വാസ്തവം. പരിസ്ഥിതിയും നമുക്ക് ചുറ്റുമുള്ള എല്ലാ കാര്യങ്ങളും നമ്മൾക്കൊപ്പം കറങ്ങുകയും നമ്മുടെ ശരീരം ഈ വേഗതയ്ക്ക് ശീലമാവുകയും ചെയ്യുന്നു.

ഭൂമിയുടെ വേഗത സ്ഥിരമാണ്, അതായത് എല്ലാ സമയത്തും ഒരേ വേഗതയിൽ കറങ്ങുന്നു. ഭൂമി പെട്ടെന്ന് അതിന്റെ ഭ്രമണ വേഗത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താൽ, ഈ ഗ്രഹത്തിലെ എല്ലാ ജീവജാലങ്ങൾക്കും പെട്ടെന്ന് പ്രതിഫലനം അനുഭവപ്പെടും. നമ്മൾ ഒരു യാത്രയിലായിരുന്നുവെന്ന് അന്നേരം മനസിലാകും. ഒരു വിമാനത്തിൽ യാത്ര ചെയ്യുന്നതിന് സമാനമാണിത്. ഒരേ വേഗതയിൽ പോകുന്ന കാർ പെട്ടെന്ന് ബ്രേക്ക് ഇടുകയോ വേഗത കൂട്ടുകയോ ചെയ്താൽ നിങ്ങൾക്ക് അത് അനുഭവിക്കാൻ കഴിയും. അതുപോലെ തന്നെയാണ് ഭൂമിയുടെ കാര്യവും.

Keywords: Earth, Rotation, Science, Education, Study, Universe, Scientist, Axis, Sun, Moon, Why We Don't Fall When Earth Rotates On Its Axis.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia