കേസില്‍ നിന്നും രക്ഷിച്ച ഭാര്യയെ മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവ് കൊലപ്പെടുത്തി

 


ന്യൂയോര്‍ക്ക്: (www.kvartha.com 23/02/2015) ഭാര്യയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജയിലിലായിരുന്ന ഭര്‍ത്താവ് മോചിപ്പിക്കപ്പെട്ട ഉടന്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ 27കാരനായ ഭര്‍ത്താവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വിര്‍ജീനിയക്കാരനായ കലേബ് ആണ് ഭാര്യ ആന്‍ഡ്രിയ ക്രൂ (31)വിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്.

2013ലാണ് പെട്രോള്‍ തലയിലേക്കൊഴിച്ച് ആന്‍ഡ്രിയയെ കലേബ് കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ ആന്‍ഡ്രിയ തന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണിലൂടെ പോലീസിനെ വിവരമറിയിച്ച് രക്ഷപ്പെടുകയായിരുന്നു . ഈ കേസില്‍ കലേബിനെ കോടതി ശിക്ഷിച്ചിരുന്നു. എന്നാല്‍ കേസ് പിന്‍വലിച്ച് ഒടുവില്‍ ആന്‍ഡ്രിയ തന്നെ കലേബിനെ ജയില്‍മോചിതനാക്കുകയായിരുന്നു. തന്റെ നാലു വയസും 11 മാസവും പ്രായമുള്ള പെണ്‍കുട്ടികളുടെ പിതാവാണെന്ന പരിഗണന വെച്ചാണ് ആന്‍ഡ്രിയ കലേബിനെ ജയില്‍മോചിതനാക്കിയത്.

കേസില്‍  നിന്നും രക്ഷിച്ച ഭാര്യയെ മണിക്കൂറുകള്‍ക്കുള്ളില്‍ ഭര്‍ത്താവ് കൊലപ്പെടുത്തികേസില്‍ നിന്ന് മോചിതനായ കലേബ്  ഭാര്യയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങവേ വണ്ടിയില്‍ വെച്ച് വീണ്ടും
വഴക്കിടുകയായിരുന്നു. വഴക്ക് മൂര്‍ച്ഛിക്കുകയും ഒടുവില്‍ കലേബ് ആന്‍ഡ്രിയയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു.

കേസില്‍ നിന്ന് രക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും കൊലപാതകം നടത്തിയത്. പണത്തെച്ചൊല്ലി കലേബ് ആന്‍ഡ്രിയയുമായി വഴക്കിടുക പതിവായിരുന്നു. നാവികനായിരുന്ന കലേബ് പലസ്ഥലങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Wife forgives hubby for attempt to murder... He gets out of court, kills her , Jail, Children, Police, Mobil Phone, House, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia