Fire | ഹവായി ദ്വീപിൽ നാശംവിതച്ച് കാട്ടുതീ: 53 മരണം, കടലിലേക്ക് ചാടി ജനങ്ങൾ

 


ഹോണോലുലു: (www.kvartha.com) അമേരികയിലെ ദ്വീപ് സംസ്ഥാനമായ ഹവായിയിൽ കാട്ടുതീ പടരുന്നു. ചുഴലിക്കാറ്റിൽ നിന്ന് വീശിയടിച്ച കാട്ടുതീയിൽ ഹവായിയൻ ദ്വീപായ മൗയിയിൽ 53 പേരെങ്കിലും കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചതായും വിവരമുണ്ട്. പടർന്നുപിടിക്കുന്ന കാട്ടുതീ പ്രദേശവാസികൾക്കും സ്വത്തിനും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയാണ്.

Fire | ഹവായി ദ്വീപിൽ നാശംവിതച്ച് കാട്ടുതീ: 53 മരണം, കടലിലേക്ക് ചാടി ജനങ്ങൾ

തീപ്പിടിത്തം ഹവായിയുടെ പരിസ്ഥിതിയിലും പ്രകൃതി ചുറ്റുപാടുകളിലും ചെലുത്തുന്ന ആഘാതം വളരെ വലുതായിരിക്കുമെന്ന് വിദഗ്ധർ പറയുന്നു. ദുരന്തത്തിൽ 1,700-ലധികം കെട്ടിടങ്ങളും ബില്യൺ കണക്കിന് ഡോളറിന്റെ സ്വത്തുക്കളും നശിച്ചതായും, ലഹൈനയിൽ പടർന്ന തീ 80 ശതമാനവും നിയന്ത്രണവിധേയമായതായും ഹവായ് ഗവർണർ ജോഷ് ഗ്രീൻ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ വന്ന് തീ നിയന്ത്രണവിധേയമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

ഏറെ ആകര്‍ഷകമായ ടൂറിസ്റ്റ് കേന്ദ്രമായ ലഹൈനയിൽ അടുത്തടുത്തായി നൂറുകണക്കിന് വീടുകളും വലിയ ഹോടെലുകളുമാണുള്ളത്. ഇവയിൽ മിക്കതും അഗ്നിക്കിരയായി. 11,000 ടൂറിസ്റ്റുകളെ ദ്വീപില്‍നിന്ന് ഒഴിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. മൗയിയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്ന് പുകയും തീയും ഉയർന്നതിനെ തുടർന്ന് പ്രദേശവാസികൾ കടലിലേക്ക് ചാടിയതായും ഇവരെ യുഎസ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. 'കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശമായ ദുരന്തമാണ് ഞങ്ങൾ നേരിടുന്നത്. ലഹൈന മുഴുവൻ ചുട്ടുപൊള്ളുന്നു', പ്രദേശവാസികളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

Keywords: Wildfires on Hawaii Island: 53 dead, people jump into sea, Hawaii, Island, Fire, People, Jump, Sea, America, Maui, Death, Smoke, West, News, Malayalam.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia