ഒരാഴ്ചയ്ക്കുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും പിടിച്ചടുക്കുമെന്ന് താലിബാന്‍

 


കാബൂള്‍: (www.kvartha.com 13.08.2021) ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും താലിബാന്റെ അധീനതയിലാവുമെന്ന് റിപോര്‍ടുകള്‍. താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച് സിഎന്‍എസ് ന്യൂസ്-18 ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തിരിക്കുന്നത്. വ്യാപകമായ ആക്രമണങ്ങളില്‍ താല്‍പര്യമില്ല. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിദേശ ദൗത്യ സംഘങ്ങളേയും എന്‍ജിഒകളേയും ആക്രമിക്കില്ലെന്നും താലിബാന്‍ പ്രതിനിധി പറഞ്ഞതായും ചാനല്‍ റിപോര്‍ട് ചെയ്യുന്നു.

ഒരാഴ്ചയ്ക്കുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും പിടിച്ചടുക്കുമെന്ന് താലിബാന്‍

താലിബാന്‍ ഇപ്പോള്‍ തീവ്രവാദികളെ വിവാഹം കഴിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട് ചെയ്യുന്നു. കാബൂളിലേക്ക് പലായനം ചെയ്യുന്ന അഫ്ഗാനികളെയും താലിബാന്‍ അധീന മേഖലകളിലുള്ളവരെയും ഉദ്ധരിച്ചുകൊണ്ട്, സിവിലിയന്മാര്‍ക്ക് നേരെയുള്ള അപ്രതീക്ഷിത ആക്രമണങ്ങള്‍ക്കും പിടിച്ചെടുത്ത സൈനികരുടെ വധശിക്ഷയ്ക്കും തങ്ങള്‍ സാക്ഷ്യം വഹിച്ചതായും റിപോര്‍ട് വ്യക്തമാക്കുന്നു.

സമുദായങ്ങളോട് അവിവാഹിതരായ സ്ത്രീകളെ ഭീകരരുടെ 'ഭാര്യമാരാക്കാന്‍' താലിബാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ഒരുതരം ലൈംഗിക അതിക്രമങ്ങളാണെന്നും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ താലിബാന്‍ പിടിച്ചെടുത്തതായുള്ള റിപോര്‍ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് കാണ്ഡഹാര്‍ പിടിച്ചെടുത്തതായി താലിബാന്‍ വക്താവ് പ്രഖ്യാപിച്ചത്.

'കാണ്ഡഹാര്‍ പൂര്‍ണമായും കീഴടക്കി. മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി' എന്നും ട്വീറ്റില്‍ പറയുന്നു. അഫ്ഗാന്‍ സര്‍കാര്‍ സൈന്യത്തെ നഗരത്തിന് പുറത്തുളള സൈനിക കേന്ദ്രത്തിലേക്ക് പിന്‍വലിച്ചതായി കാണ്ഡഹാര്‍ സ്വദേശിയും പറയുന്നുണ്ട്.

തലസ്ഥാനമായ കാബൂളില്‍ നിന്ന് 150 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഗസ്നിയുടെ നിയന്ത്രണം വ്യാഴാഴ്ച താലിബാന്‍ പിടിച്ചെടുത്തിരുന്നു. അഫ്ഗാന്‍ സൈന്യം തിരിച്ചടിക്കുമ്പോഴും ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പതിനൊന്ന് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാന്‍ നിയന്ത്രണത്തിലാക്കിയത്. നിലവില്‍ 34 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ മൂന്നിലൊന്നും അതിര്‍ത്തികളില്‍ തൊണ്ണൂറു ശതമാനവും താലിബാന്‍ നിയന്ത്രണത്തിലാണ്.

അതേസമയം രാജ്യത്തെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് വിശദീകരിക്കാനായി പ്രസിഡന്റ് അഷ്റഫ് ഘാനി വെള്ളിയാഴ്ചയോ ശനിയാഴ്ചയോ വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് വിവരം.

Keywords:  Will Completely Take Over in 7 Days, Including Kabul, Says Taliban; Prez Ghani May Address 'Today or Tomorrow', Kabul, News, Trending, Gun Battle, Report, Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia