Wimbledon | വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സില്‍ ചരിത്രമെഴുതി ചെക് റിപബ്ലിക് താരം മാര്‍കേറ്റ വാന്ദ്രസോവയ്ക്ക് കിരീടം
Jul 15, 2023, 22:20 IST
ലന്‍ഡന്‍: (www.kvartha.com) വിമ്പിള്‍ഡന്‍ വനിതാ സിംഗിള്‍സില്‍ ചരിത്രമെഴുതി ചെക് റിപബ്ലിക് താരം മാര്‍കേറ്റ വാന്ദ്രസോവയ്ക്ക് കിരീടം. താരത്തിന്റെ കന്നി ഗ്രാന്സ്ലാം കിരീടമാണിത്. ഓപണ്‍ ഇറയില് വിമ്പിള്‍ഡന്‍ കിരീടം ചൂടുന്ന ആദ്യ സീഡില്ലാ താരമെന്ന ബഹുമതിയും വാന്ദ്രസോവയ്ക്ക് സ്വന്തം.
ഏകപക്ഷീയമായി മാറിയ കലാശപ്പോരാട്ടത്തില്‍ നിലവിലെ രണ്ടാം സ്ഥാനക്കാരിയായ തുനീസിയന്‍ താരം ഒന്‍സ് ജാബറിനെയാണ് വാന്ദ്രസോവ മുട്ടുകുത്തിച്ചത്. സ്കോര്‍: 6-4, 6-4. സെമിയില്‍ വാന്ദ്രസോവ യുക്രൈന് താരം എലിന സ്വിറ്റോലിനയെയും (63,63) ജാബര്‍ ബെലാറൂസ് താരം അരീന സബലേങ്കയെയുമാണ് (6-7,6-4,6-3) തോല്പിച്ചത്.
Keywords: Wimbledon 2023 final: Vondrousova beats Jabeur 6-4, 6-4 to lift maiden Grand Slam title, creates history, London, News, Wimbledon, Grand Slam title, Creates history, Vondrousova, Jabeur, Tunisian, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.