Marburg virus | അതിഭീകരമായ മാര്‍ബര്‍ഗ് വൈറസ് ഘാനയില്‍ ആദ്യമായി സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 2 രോഗികളും മരിച്ചതായി അധികൃതര്‍; '98 പേരുമായി സമ്പര്‍ക്കം പുലര്‍ത്തി'
Jul 18, 2022, 17:44 IST
അക്ര: (www.kvartha.com) ആഫ്രികന്‍ രാജ്യമായ ഘാനയില്‍ മാരകമായ മാര്‍ബര്‍ഗ് വൈറസിന്റെ (Marburg virus) ആദ്യ രണ്ട് കേസുകള്‍ സ്ഥിരീകരിച്ചു. ഒരേ കുടുംബത്തിലെ രണ്ട് പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വൈറസ് ബാധയേറ്റ രണ്ട് പേര് മരിച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഈ രണ്ട് രോഗികളുടെയും സാംപിളുകള്‍ ജൂലൈ ആദ്യം നടത്തിയ പരിശോധനയില്‍ പോസിറ്റീവായിരുന്നുവെന്ന് ബിബിസി റിപോര്‍ട് ചെയ്തു. സെനഗലിലെ ഒരു ലാബിലും പരിശോധന നടന്നു.
രണ്ട് രോഗികള്‍ ഇതുവരെ 98 പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയതായി ഘാനയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെയെല്ലാം കണ്ടെത്തി വരികയാണ്. റിപോര്‍ട് അനുസരിച്ച്, മാര്‍ബര്‍ഗിന് ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ല. ധാരാളം വെള്ളം കുടിക്കുകയും പ്രത്യേക ലക്ഷണങ്ങള്‍ ചികിത്സിക്കുകയും ചെയ്യുന്നത് രോഗിയുടെ അതിജീവന സാധ്യത വര്‍ധിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. മാര്‍ബര്‍ഗ് വൈറസിന്റെ ലക്ഷണങ്ങള്‍ എബോളയുടെ ലക്ഷണങ്ങള്‍ പോലെയാണ്. പകര്‍ചവ്യാധിയായ ഇതിന്റെ മരണനിരക്ക് 88 ശതമാനമാണെന്ന് വിദഗ്ധര്‍ പറയുന്നു.
കോവിഡ്-19 പോലെ, ഈ വൈറസും വവ്വാലുകളില്‍ നിന്നാണ് പടരുന്നത്. തലവേദന, പനി, പേശിവേദന, രക്തം ഛര്‍ദി, രക്തസ്രാവം എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. പെട്ടെന്ന് ഭേദമായില്ലെങ്കില്‍ മരണം സംഭവിക്കാം. എല്ലാ മാംസ ഉല്‍പ്പന്നങ്ങളും നന്നായി പാകം ചെയ്യണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. പശ്ചിമാഫ്രികയില് ഇത് രണ്ടാം തവണയാണ് മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഗിനിയയില്‍ ഒരു കേസ് കണ്ടെത്തിയിരുന്നു. അംഗോള, കോംഗോ കെനിയ, ദക്ഷിണാഫ്രിക, ഉഗാന്‍ഡ എന്നിവിടങ്ങളിലും നേരത്തെ ഈ വൈറസിന്റെ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

Keywords: Latest-News, World, Top-Headlines, Africa, Death, Virus, Health, Treatment, COVID-19, WHO, World Health Organisation, Hospital, Alerts, Ghana, Marburg virus, With 2 deaths, Ghana confirms first cases of highly infectious Marburg virus.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.