Attack | ഗസ്സയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് സാക്ഷിയായി അൽ അഹ്‍ലി ആശുപത്രി; പുറത്തുവരുന്നത് ദാരുണമായ കാഴ്ചകൾ; നിലവിളിച്ച് കുഞ്ഞുങ്ങൾ; മൃതദേഹങ്ങൾ ചിതറിയ നിലയിൽ; സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ഇടത്ത് തന്നെ ദുരന്തം വിതച്ചു

 


ഗസ്സ: (KVARTHA) ബോംബാക്രമണത്തിൽ 500 ഓളം പേർ കൊല്ലപ്പെട്ടതോടെ അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ ഗസ്സ മുനമ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയുടെ വേദിയായി മാറി. പരുക്കേറ്റവരും അഭയം തേടിയവരുമായി ആയിരക്കണക്കിന് പേർ കഴിഞ്ഞിരുന്ന ആശുപത്രിയിലാണ് ചൊവ്വാഴ്ച വൻ സ്ഫോടനം ഉണ്ടായത്.

കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നൂറുകണക്കിന് ഇരകൾ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ തുടരുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2008നു ശേഷമുണ്ടായ അഞ്ച് യുദ്ധങ്ങളിലെ ഏറ്റവും വലിയ ആക്രമണമാണ് ആശുപത്രിക്ക് നേരെയുണ്ടായതെന്ന് ഫലസ്തീൻ സിവിൽ ഡിഫൻസ് പറഞ്ഞു.

ഗസ്സ മുനമ്പിലെ ഏറ്റവും പഴക്കമേറിയ ആശുപത്രിയാണ് അൽ-ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ. ഗസ്സ നഗരത്തിന്റെ മധ്യഭാഗത്ത് പലസ്തീനിയൻ നക്ബയ്ക്ക് അരനൂറ്റാണ്ടിലേറെ മുമ്പ് അൽ-സെയ്‌ടൗൺ പരിസരത്തെ തിരക്കേറിയ സ്ഥലത്ത് നിർമിച്ചതാണ് ഇത്. ആശുപത്രിക്ക് ചുറ്റുമായി സെന്റ് പെർഫ്യൂയസ് ചർച്ച്, അൽ-ഷമാ മസ്‌ജിദ്‌ എന്നിവയുണ്ട്.

Attack | ഗസ്സയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് സാക്ഷിയായി അൽ അഹ്‍ലി ആശുപത്രി; പുറത്തുവരുന്നത് ദാരുണമായ കാഴ്ചകൾ; നിലവിളിച്ച് കുഞ്ഞുങ്ങൾ; മൃതദേഹങ്ങൾ ചിതറിയ നിലയിൽ; സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ഇടത്ത് തന്നെ ദുരന്തം വിതച്ചു

ബോംബാക്രമണത്തിന് ശേഷം അൽ-അഹ്‌ലി ആശുപത്രിയിൽ നിന്ന് ദാരുണമായ കാഴ്ചകളാണ് പുറത്തുവരുന്നത്. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. പരുക്കേറ്റവരുടെ നിലവിളികളും ഉയർന്നു. അവരിൽ പലരും കൊച്ചുകുട്ടികളാണ്. പുതപ്പുകളും മറ്റ് സാധനങ്ങളും ചിതറി കിടക്കുന്നതും ആശുപത്രിക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങളും തകർന്ന വാഹനങ്ങളും കാണാം.

നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ താമസക്കാരോടും തെക്കൻ ഗസ്സ മുനമ്പിലേക്ക് മാറാൻ ഇസ്രാഈൽ ഉത്തരവിട്ടതിനെത്തുടർന്ന് ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ച് നൂറുകണക്കിന് ഫലസ്തീനികൾ കഴിഞ്ഞ ദിവസങ്ങളിൽ അൽ-അഹ്‌ലിയിലും മറ്റ് ആശുപത്രികളിലും അഭയം പ്രാപിച്ചിരുന്നു. സുരക്ഷിതമെന്ന് കരുതിയിരുന്ന ഇടത്താണ് ഇപ്പോൾ ദുരന്തം വിതച്ചത്.

അതേസമയം, ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് (PIJ) സായുധ സംഘം വിക്ഷേപിച്ച റോക്കറ്റാണ് ആശുപത്രിയിലെ സ്‌ഫോടനത്തിന് കാരണമെന്ന് ഇസ്രാഈൽ ആരോപിച്ചു. എന്നാൽ ആരോപണം പിഐജെ നിഷേധിച്ചു. ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കള്ളം പറയുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഫലസ്തീൻ ഉദ്യോഗസ്ഥൻ റിയാദ് മൻസൂറും പ്രതികരിച്ചു. 'ആശുപത്രിക്ക് സമീപം ഹമാസ് താവളം ഉണ്ടെന്ന് കരുതിയാണ് ഇസ്രാഈൽ ആക്രമണം നടത്തിയതെന്ന് അവരുടെ ഡിജിറ്റൽ വക്താവ് ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്തു. ആ ട്വീറ്റിന്റെ പകർപ്പ് ഞങ്ങളുടെ കൈവശമുണ്ട്', അദ്ദേഹം കൂട്ടിച്ചേർത്തു.

Attack | ഗസ്സയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക് സാക്ഷിയായി അൽ അഹ്‍ലി ആശുപത്രി; പുറത്തുവരുന്നത് ദാരുണമായ കാഴ്ചകൾ; നിലവിളിച്ച് കുഞ്ഞുങ്ങൾ; മൃതദേഹങ്ങൾ ചിതറിയ നിലയിൽ; സുരക്ഷിതമെന്ന് കരുതി അഭയം തേടിയ ഇടത്ത് തന്നെ ദുരന്തം വിതച്ചു

അതേസമയം, ആശുപത്രിയിലെ ആക്രമണം ജോ ബൈഡന്റെ ഇസ്രാഈൽ സന്ദർശനത്തെയും പ്രതിസന്ധിയിലാക്കി. ഗസ്സയെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ്‌ അബ്ബാസ് എന്നിവരുമായി ബുധനാഴ്ച അമ്മാനിൽ നടത്താനിരുന്ന ഉച്ചകോടി ജോർദാൻ റദ്ദാക്കി.

Photo Credit: ASSOCIATED PRESS

Keywords: News, World, Israel, Hamas, Palestine, Gaza, Israel-Palestine-War, Witness the largest massacre in Gaza's history.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia