ക്യാന്‍സര്‍ ബോധവല്‍ക്കരണം; തലമൊട്ടയടിച്ച ടിവി അവതാരകയ്ക്ക് ജോലി നഷ്ടമായി
Jun 26, 2012, 21:07 IST
ക്വാലാലമ്പൂര്‍: അര്‍ബുദരോഗത്തിന്റെ മാരകമായ ഭവിഷ്യത്തുകളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന് തലമൊട്ടയടിച്ച ചാനല്‍ അവതാരകയ്ക്ക് ജോലി നഷ്ടമായി. മുടി വളര്‍ന്ന ശേഷം അവതാരകയെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന നിലപാടിലാണ് ചാനല്‍ അധികൃതര്‍.
മലേഷ്യയിലെ പ്രമുഖ ചാനലായ എന്‍ടിവി7 ലെ അവതാരക റാസ് അദിബാ മുഹമ്മദ് രസ്ദിക്കാണ് കാരുണ്യപ്രവര്‍ത്തനത്തിന്റെ പേരില്‍ ജോലി നഷ്ടമായത്. നാഷണല്‍ ക്യാന്‍സര്‍ കൗണ്‍സിലില്‍ എന്ന സംഘടനയ്ക്ക് വേണ്ടി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് രസ്ദി തല മൊട്ടയടിച്ചത്.
മൊട്ടയടിച്ച രസ്ദിയെ വാര്‍ത്ത അവതാരകയാക്കുന്നത് പ്രേക്ഷകര്‍ക്ക് അരോചകമാകുമെന്നാണ് ചാനല്‍ അധികൃതര്‍ പറയുന്നത്. മുടി വളരുന്നതുവരെ തല്ക്കാലം വിഗ് വച്ച് പരിപാടികള്‍ അവതരിപ്പിക്കാമെന്ന് പദ്ധതിയിട്ടെങ്കിലും ചാനല്‍ അധികൃതര്‍ അതിനും തയ്യാറായില്ല. രസ്ദിയുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യാന്‍ തയ്യാറല്ലെങ്കിലും ജോലിക്കാര്യത്തില്‍ രസ്ദിക്ക് തീരുമാനമെടുക്കാമെന്ന നിലപാടാണ് ചാനല്‍ അധികൃതര്‍ക്ക്. തലമുണ്ഡനം വാര്‍ത്തയായതോടെ തൊപ്പി ധരിച്ചാണ് രസ്ദി പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

English Summery
Kuala Lumpur: A Muslim TV anchor's decision to support cancer awareness by chopping off her hair has cost the woman her job at a Malaysian channel, which wants her to grow back her mane to an "acceptable" length before being allowed to resume her work.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.