അമ്മയുടെ നിര്‍ബന്ധം: ഗര്‍ഭിണിയാകാന്‍ പുരുഷന്‍മാരെ തേടി യുവതി സോഷ്യല്‍ മീഡിയയില്‍

 


മോസ്‌കോ:  (www.kvartha.com 15.03.2015) ഗര്‍ഭിണിയാകാന്‍ പുരുഷന്‍മാരെ തേടി യുവതി സോഷ്യല്‍ മീഡിയയില്‍. അമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് റഷ്യയിലെ 28 കാരി റഷ്യന്‍ ഫേസ്ബുക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോഷ്യല്‍ സൈറ്റായ വി കോണ്ടാക്ടില്‍ പുരുഷന്‍മാരെ തേടി പരസ്യം നല്‍കിയത്.

തന്റെ 29ാം ജന്മദിനത്തില്‍ സംഘടിപ്പിക്കുന്ന ഒരു മത്സരത്തിലൂടെയാകും യോജിച്ച പുരുഷനെ കണ്ടെത്തുകയെന്നും പരസ്യത്തില്‍ പറയുന്നു. ദക്ഷിണ റഷ്യയിലെ ഷെലിയാ ബിന്‍സ്‌കി നഗരത്തിലെ എലന എന്ന സുന്ദരിയാണ് സോഷ്യല്‍ മീഡിയയില്‍ അപൂര്‍വ പരസ്യം നല്‍കിയത്. മുത്തിശ്ശിയാകാനുള്ള അമ്മയുടെ ആഗ്രഹത്തിനു വഴങ്ങിയാണ് യുവതി പരസ്യവുമായി രംഗത്തുവന്നത്.

അതേസമയം വിവാഹ പ്രായം കഴിഞ്ഞിട്ടും അനുയോജ്യനായ വരനെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് യുവതി ഇത്തരമൊരു പരസ്യവുമായി രംഗത്തുവന്നതെന്നും റിപ്പോര്‍ട്ടുണ്ട്. പരസ്യം കണ്ട്് നിരവധി യുവാക്കളാണ് എലനയെ സമീപിച്ചു കൊണ്ടിരിക്കുന്നത്. എലനയുടെ അമ്മ നടത്താന്‍ ഉദ്ദേശിക്കുന്ന 'ലീവ് യുവര്‍ ട്രേസ് മീ' എന്ന മത്സരം ഏതുരത്തിലുള്ളതാകുമെന്ന് യുവാക്കളെ ആശങ്കപ്പെടുത്തുന്നു.

മകള്‍ക്ക് ജനിക്കുന്ന കുട്ടിക്ക് സൗന്ദര്യവും ബുദ്ധിയും വേണമെന്ന്് മുത്തശ്ശിക്ക് നിര്‍ബന്ധമുണ്ട്. അതിനായാണ് വരന്മാര്‍ക്ക് മത്സരം സംഘടിപ്പിക്കുന്നത്. ജനിക്കുന്ന കുട്ടി  പെണ്ണായിരിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. കുഞ്ഞിന് വേണ്ടുന്നതെല്ലാം ഒരുക്കി ഇപ്പോഴേ കാത്തിരിക്കുകയാണ് യുവതിയുടെ മാതാവ്‌
അമ്മയുടെ നിര്‍ബന്ധം: ഗര്‍ഭിണിയാകാന്‍ പുരുഷന്‍മാരെ തേടി യുവതി സോഷ്യല്‍ മീഡിയയില്‍

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Summary:  A Russian woman is urging men to have sex with her on Russian Facebook - because she wants to get pregnant to silence her nagging mother.

Elena is running a competition on the VK social network called Leave Your Trace In Me - in her bid to get pregnant.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia