Water toxicity | ചുരുങ്ങിയ നേരം കൊണ്ട് അമിതമായി വെള്ളം കുടിക്കാറുണ്ടോ? സൂക്ഷിക്കുക ജീവൻ തന്നെ അപകടത്തിലായേക്കാം! 20 മിനുറ്റിനുള്ളിൽ 4 കുപ്പി വെള്ളം കുടിച്ച യുവതിക്ക് ദാരുണാന്ത്യം; ഈ അവസ്ഥയെ അറിയാം

 


വാഷിങ്ടൺ: (www.kvartha.com) അമിതമായി വെള്ളം കുടിച്ചതിന് പിന്നാലെ അമേരിക്കയിൽ 35 കാരിയായ യുവതി മരിച്ചു. 'ജല വിഷബാധ' (Water toxicity) എന്ന അവസ്ഥയെ തുടർന്നാണ് ഇവർക്ക് ജീവൻ നഷ്ടമായതെന്നാണ് റിപ്പോർട്ട്. ഇന്ത്യാനയിലെ ആഷ്‌ലി സമ്മർ എന്ന യുവതിയാണ് മരിച്ചത്. ജൂലൈ നാലിന് തന്റെ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ഇന്ത്യാനയിലെ ഫ്രീമാൻ തടാകം സന്ദർശിക്കാൻ വന്നതായിരുന്നതായിരുന്നു ഇവർ.

Water toxicity | ചുരുങ്ങിയ നേരം കൊണ്ട് അമിതമായി വെള്ളം കുടിക്കാറുണ്ടോ? സൂക്ഷിക്കുക ജീവൻ തന്നെ അപകടത്തിലായേക്കാം! 20 മിനുറ്റിനുള്ളിൽ 4 കുപ്പി വെള്ളം കുടിച്ച യുവതിക്ക് ദാരുണാന്ത്യം; ഈ അവസ്ഥയെ അറിയാം

കനത്ത ചൂടിൽ ദാഹം അനുഭപ്പെട്ടതിനെ തുടർന്ന് യുവതി ചുരുങ്ങിയ സമയത്തിനുള്ളിൽ നാല് കുപ്പി വെള്ളം കുടിക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു. '20 മിനിറ്റിനുള്ളിൽ നാല് കുപ്പി വെള്ളം കുടിച്ചുവെന്നാണ് വിവരം. അതായത്, ഒരു ശരാശരി വെള്ളത്തിന്റെ കുപ്പിയിൽ അര ലിറ്റർ (16 ഔൺസ്) വെള്ളമാണ് ഉണ്ടാവുക. ഒരു ദിവസം മുഴുവൻ കുടിക്കേണ്ട വെള്ളമാണിത്', ആഷ്‌ലിയുടെ സഹോദരൻ ഡെവൺ മില്ലർ പറഞ്ഞു.

ആഷ്‌ലി സമ്മർ വീട്ടിൽ തിരിച്ചെത്തിയതിനു ശേഷം തലവേദനയും തലകറക്കവും സംബന്ധിച്ച് പരാതിപ്പെടുകയും, കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എന്താണ് ജലവിഷബാധ?

കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വെള്ളം കുടിക്കുമ്പോഴോ അല്ലെങ്കിൽ ആരോഗ്യപരമായ അവസ്ഥകൾ കാരണം വൃക്കകൾ വളരെയധികം വെള്ളം നിലനിർത്തുമ്പോഴോ ജലവിഷബാധ സംഭവിക്കുന്നു. പൊതുവെ അസ്വസ്ഥത അനുഭവപ്പെടുക, പേശിവലിവ്, വേദന, ഓക്കാനം, തലവേദന എന്നിവയാണ് ജല വിഷബാധയുടെ ലക്ഷണങ്ങൾ. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, വേനൽക്കാലത്ത് ഒരാൾക്ക് കടുത്ത നിജലീകരണം സംഭവിക്കാം അല്ലെങ്കിൽ പുറത്ത് ജോലി ചെയ്യുകയോ പതിവായി വ്യായാമം ചെയ്യുകയോ ചെയ്യുന്നവരിലും ഇതുണ്ടാവാം.

ഈ സമയത്ത് ആരെങ്കിലും വളരെ കുറച്ച് സമയത്തിനുള്ളിൽ വളരെയധികം വെള്ളം കുടിക്കുകയാണെങ്കിൽ, അവരുടെ ശരീരത്തിൽ പെട്ടെന്ന് ധാരാളം വെള്ളം നിലനിൽക്കാൻ സാധ്യതയുണ്ട്. റിപ്പോർട്ടുകൾ പറയുന്നത്, വൃക്കകൾക്ക് മണിക്കൂറിൽ 0.8 മുതൽ ഒരു ലിറ്റർ വരെ വെള്ളം മാത്രമേ നീക്കം ചെയ്യാൻ കഴിയൂ, വളരെ ഉയർന്ന ജല ഉപഭോഗം ശരീരത്തിന്റെ ഇലക്ട്രോലൈറ്റ് ബാലൻസ് തകരാറിലാക്കും. 

ഒരു വ്യക്തി അമിതമായി വെള്ളം ഉപയോഗിക്കുമ്പോൾ, ശരീരത്തിൽ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ വികസിക്കുന്നു, ഇത് ജല വിഷബാധ എന്നറിയപ്പെടുന്നു. അങ്ങേയറ്റത്തെ സാഹചര്യങ്ങളിൽ, ഈ അവസ്ഥ അപകടകരവും മാരകവുമാകാം. നിർജലീകരണം ഉണ്ടായാൽ, ഇലക്ട്രോലൈറ്റുകൾ, സോഡിയം, പൊട്ടാസ്യം എന്നിവ അടങ്ങിയ ദ്രാവകങ്ങൾ കുടിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നു.

Keywords: News, Water Toxicity, Drinking Water, Woman Died, Health, Tips, America, Woman dies after drinking 2 litres of water in 20 minutes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia