അസ്ഥികൂടത്തിനൊപ്പം നൃത്തംവച്ച് കന്യാസ്ത്രീ വേഷം ധരിച്ച ഒരാള്‍; സെമിത്തേരിയിലെ പേടിപ്പിക്കുന്ന ചിത്രങ്ങള്‍ വൈറല്‍
Sep 18, 2021, 10:39 IST
ലന്‍ഡന്‍: (www.kvartha.com 18.09.2021) പേടി തോന്നിക്കുന്ന ഒരു സംഭവത്തെ ചുറ്റിപ്പറ്റി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച കൊഴുക്കുകയാണ്. സെമിത്തേരിയില്‍ അസ്ഥികൂടവുമായി നൃത്തംവയ്ക്കുന്ന സ്ത്രീയുടെ ചിത്രങ്ങളാണ് വൈറലായത്. ഡെയ്ലി മെയിലാണ് വാര്‍ത്ത ആദ്യം റിപോര്‍ട് ചെയ്തത്. സംഭവം ഇന്ഗ്ലന്ഡിലാണ്.
സെപ്റ്റംബര്‍ 11ന് യോക്ഷെയറിലെ ഓള്‍ഡ് ഹള്‍ ജനറല്‍ സെമിത്തേരിയിലാണ് സംഭവം അരങ്ങേറിയത്. കന്യാസ്ത്രീകളുടേത് പോലുള്ള ഗൗണ്‍ ധരിച്ച് തലയും മറച്ച് സെമിത്തേരിയിലെത്തിയ സ്ത്രീ അവിടെ കണ്ട ഒരു അസ്ഥികൂടം എടുത്ത് അതിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു.
സെമിത്തേരിയുടെ അടുത്തുകൂടി കാറില്‍ പോയയാള്‍ പകര്‍ത്തിയ ചിത്രമെന്ന തരത്തിലാണ് പ്രചരിക്കുന്നത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന നായയ്ക്കൊപ്പം നൃത്തം ചെയ്തെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഇതു പ്രാങ്ക് ആകാനും ഒരുപക്ഷേ ഷൂടിങ് ആകാനും സാധ്യതയുണ്ടെന്നുമുള്ള കമന്റുകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Halloween came early.https://t.co/s5wxiAKdVx
— 9GAG (@9GAG) September 14, 2021
Keywords: London, News, World, Woman, dress, Skeleton, Dance, Woman dressed as nun plays, dances with human skeleton outside cemetery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.