യുവതിയുടെ പ്രസവം ഭര്‍ത്താവ് മൊബൈലില്‍ ചിത്രീകരിച്ച് യൂട്യൂബില്‍ ഇട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വീഡിയോയില്‍ സീറ്റില്‍ ഇരുന്ന് യുവതി കുഞ്ഞിന് ജന്മം നല്‍കുന്നതും ഭര്‍ത്താവ് കാറോടിക്കുന്നതും വ്യക്തമായി കാണാന്‍ സാധിക്കും. ജന്മം നല്കിയ ഉടന്‍ തന്നെ യുവതി കുഞ്ഞിനെ കൈയ്യിലെടുത്ത് ലാളിക്കുന്നതും വീഡിയോയില്‍ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
“ഈ വാഹനത്തിലാണ് എന്റെ കുഞ്ഞ് ജനിച്ചത്. എന്ത് ഭംഗിയാണ് ഇവനെ കാണാന്‍. ദൈവം ഇവനെ അനുഗ്രഹിക്കട്ടെ”, കുഞ്ഞിനെ ലാളിച്ചു കൊണ്ട് യുവതി പറഞ്ഞു.
കുഞ്ഞിന് ശ്വാസം കിട്ടാന്‍ യുവതിയുടെ ഭര്‍ത്താവ് നിര്‍ദേശങ്ങള്‍ നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും. ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് ഇപ്പോള്‍ ജനിച്ചത്.
SUMMARY: Woman gave birth to a young child inside a moving car. She was on her way to hospital for the delivery.
Keywords: Woman, Birth, Child, Delivery, Video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.