ഇതൊരല്‍പം കൂടിയ കിറുക്ക്! സ്വന്തം വീടിന് തീയിട്ട് മുറ്റത്ത് കസേരയില്‍ ഇരുന്ന് ആസ്വദിച്ച് സ്ത്രീ, വിഡിയോ വൈറല്‍

 



അന്നപൊളിസ്: (www.kvartha.com 08.05.2021) ഒരല്‍പം കൂടിയ കിറുക്കുമായി അമേരികയിലെ മേരിലാന്‍ഡില്‍ ഒരു സ്ത്രീ വീട് തീയിട്ട് ചാമ്പലാക്കി. സ്വന്തം വീടിന് തീയിട്ടതിന് ശേഷം മുറ്റത്ത് കസേരയില്‍ ഇരുന്ന് അത് ആസ്വദിച്ച് നോക്കിയിരിക്കുകയാണ് ഈ സ്ത്രീ. അയല്‍വാസി പകര്‍ത്തിയ ഞെട്ടിക്കുന്ന സംഭവത്തിന്റെ വിഡിയോ ദ്യശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

സ്ത്രീയും മറ്റൊരാളും തമ്മില്‍ വീടിന്റെ മുന്നില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നത് വിഡിയോയിലുണ്ട്. പിന്നീട് കാണുന്നത് വീടിന് അകത്ത് തീയിട്ട് മുറ്റത്ത് കസേരയിട്ട് ഒരു പുസ്തകവുമായി ശാന്തയായി ഇരിക്കുന്ന സ്ത്രീയെ ആണ്. പിന്നീട് ഇവര്‍ ഇവിടെനിന്നും സ്ഥലംവിട്ടെങ്കിലും മേരിലാന്‍ഡ് പൊലീസ് പിടികൂടി.

ഇതൊരല്‍പം കൂടിയ കിറുക്ക്! സ്വന്തം വീടിന് തീയിട്ട് മുറ്റത്ത് കസേരയില്‍ ഇരുന്ന് ആസ്വദിച്ച് സ്ത്രീ, വിഡിയോ വൈറല്‍


47കാരിയായ ഗെയില്‍ മെറ്റ്വാലിയാണ് പിടിയിലായത്. ഇവരടക്കം നാലു പേരാണ് വീട്ടില്‍ താമസിക്കുന്നതെന്നും സംഭവം നടക്കുമ്പോള്‍ രണ്ടു പേര്‍ സ്ഥലത്തില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു. വീടിന്റെ ബേസ്മെന്റില്‍നിന്നും മറ്റൊരു സ്ത്രീ സഹായത്തിന് നിലവിളിക്കുന്നത് കേട്ടെന്നും അയല്‍വാസികള്‍ അവരെ രക്ഷപ്പെടുത്തിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. കഷ്ടപ്പെട് നിര്‍മിച്ച വീട് പ്രകൃതി ദുരന്തത്തിലോ മറ്റോ നശിക്കുന്നതോ കേടുപാടുകള്‍ പറ്റുന്നതോ ചിന്തിക്കാന്‍ പോലും പറ്റാതിരിക്കുമ്പോഴാണ് ഇത്തരമൊരു വാര്‍ത്ത.

 

 Keywords:  News, World, America, Women, Fire, House, Video, Social Media, Woman sets her house on fire and then sits in lawn to watch it burn
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia