ആകാശത്ത് ജന്മദിനാശംസകളെന്ന് എഴുതി കാണിക്കാന്‍ 520 ഡ്രോണുകള്‍; വളര്‍ത്തുനായയുടെ 10-ാം പിറന്നാള്‍ ആഘോഷിക്കാന്‍ യുവതി ചിലവാക്കിയത് 11 ലക്ഷം രൂപ! വീഡിയോ
Jan 7, 2022, 18:15 IST
ബെയ്ജിങ്: (www.kvartha.com 07.01.2022) ജനിച്ചതിന് ഒരു വ്യക്തിക്ക് കൂടുതല്‍ പ്രത്യേകത തോന്നുന്നതിനാണ് ജന്മദിനം ആഘോഷിക്കുന്നത്. നായകള്‍ക്ക് അത് ലഭിക്കുന്നില്ല, അതിനാല്‍ ഏത് ജന്മദിനാഘോഷവും ഉടമകളുടെ വിനോദത്തിനായി മാത്രമായിരിക്കും നടക്കുന്നത്. എന്നാല്‍ വിലയേറിയ വളര്‍ത്തുമൃഗത്തെ വളരെയധികം സ്നേഹവും പരിഗണനയും സമയവും കൊടുത്ത് ലാളിച്ചുകൊണ്ട് കൂടെ കൂട്ടുന്നവര്‍ക്ക് അവയ്ക്കായി പണം ചിലവാക്കാനും മടി കാണില്ല. അത്തരത്തിലൊരു ആഘോഷമാണ് ഇപ്പോള്‍ കേള്‍ക്കുന്നവരെ അമ്പരിപ്പിക്കുന്നത്.
ചൈനയിലാണ് സംഭവം. വളര്‍ത്തുനായയുടെ ജന്മദിനം ആഘോഷിക്കാന്‍ ചൈനീസ് യുവതി 11 ലക്ഷം രൂപയാണ് ചിലവാക്കിയത്. വളര്‍ത്തുനായയുടെ 10-ാം ജന്മദിനം ആഘോഷിക്കാന്‍ യുവതി ചിലവഴിച്ചത് 1,00,000 യുവാനാണ്. ഇത് ഏകദേശം 11 ലക്ഷത്തോളം ഇന്‍ഡ്യന്‍ രൂപയായിട്ട് വരും.
ചൈനയിലെ സിയാങ് നദിയുടെ ആകാശത്ത് വളര്‍ത്തുനായക്ക് പത്താം ജന്മദിനാശംസകളെന്ന് എഴുതി കാണിക്കാന്‍ 520 ഡ്രോണുകളാണ് യുവതി വാടകയ്ക്കെടുത്തത്. 'ഐ ലവ് യു' എന്ന വാക്യത്തിന് സമാനമായി മന്ദാരിന്‍ ലിപിയില്‍ ആകാശത്ത് എഴുതിക്കാണിക്കാനാണ് യുവതി ഇത്രയും ഡ്രോണുകള്‍ വാടകയ്ക്കെടുത്തത്.
ജന്മദിന കേകിന്റെയും വളര്‍ത്തുനായയുടെയും പാറ്റേണുകള്‍ ഇലക്ട്രോണിക് ഫ്ലൈയിങ് മെഷീനുകള്‍ ഉപയോഗിച്ച് രൂപകല്പന ചെയ്താണ് ഡ്രോണുകള്‍ പറത്തിയത്. എന്നാല്‍ ഡ്രോണുകള്‍ പറത്താന്‍ അനുമതിയില്ലാത്ത മേഖലയിലാണ് യുവതി പിറന്നാള്‍ ആഘോഷം നടത്തിയതെന്നും ഡ്രോണുകള്‍ ശ്രദ്ധയില്‍പെട്ടിരുന്നെങ്കില്‍ വെടിവച്ചിടുമായിരുന്നെന്നും ലോകല്‍ പൊലീസ് പറഞ്ഞു.
ജനങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ഡ്രോണുകള്‍ പറത്തുന്നതിന് മുന്‍പ് എല്ലാ പൗരന്മാരും പൊലീസിന്റെ അനുമതി വാങ്ങേണ്ടത് നിര്‍ബന്ധമാണെന്ന് പൊലീസ് കൂട്ടിചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.