ലാസ് വേഗസ്: (www.kvartha.com 11.04.2014) മുന്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റനു നേരെ ചെരുപ്പേറ്. ലാസ് വേഗസിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌ക്രാപ് റീസൈക്ലിംഗ് ഇന്‍ഡസ്ട്രീസില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഹിലാരിക്ക് നോരെ സദസിലുണ്ടായുരുന്ന ഒരു സ്ത്രീ ചെരുപ്പെറിഞ്ഞത്.
വ്യാഴാഴ്ച വൈകുന്നേരം കാസിനോയിലെ മണ്ഡേലേ ബേ ഹോട്ടലിലാണ് സംഭവം. എന്നാല്‍ ചെരുപ്പ് ഹിലാരിയുടെ ശരീരത്തില്‍ കൊണ്ടില്ല. ചെരുപ്പെറിഞ്ഞ സ്ത്രീയെ സെക്യൂരിറ്റി കണ്ടെത്തുകയും ഹാളില്‍ നിന്നും പുറത്താക്കി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ തനിക്കെതിരെ നടന്ന ചെരിപ്പേറിനെ വളരെ ലാഘവത്തോടെയാണ് ഹിലാരി കണ്ടത്.
ഇത് സദസിനെ ചിരിപ്പിക്കുകയും ചെയ്തു. തന്നെ ആരെങ്കിലും വല്ലതും എറിഞ്ഞോയെന്നു ചോദിച്ച ഹിലാരി ഖരമാലിന്യ സംസ്‌കരണം ഇത്ര വിവാദ വിഷയമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞു.
തനിക്ക് നേരെ ചെരിപ്പെറിഞ്ഞ സ്ത്രീക്ക് തന്നെ പോലെ സോഫ്റ്റ് ബോള്‍ കളിക്കാന്‍ അറിയാതിരുന്നത് ഭാഗ്യമായെന്നും ഹിലാരി കൂട്ടിച്ചേര്‍ത്തു. സെക്യൂരിറ്റി സദസില്‍ നടത്തിയ തെരച്ചിലില്‍ ഓറഞ്ച് നിറത്തിലുള്ള ഷൂ കണ്ടെടുത്തു. സ്ത്രീക്കെതിരെ ക്രിമിനല്‍ നടപടികളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതാദ്യമായാണ് അമേരിക്കയില്‍ രാഷ്ട്രീയക്കാര്‍ക്ക് നേരെ ചെരിപ്പെറിയല്‍ സംഭവം ഉണ്ടാവുന്നത്. 2008 ഡിസംബറില്‍ ജോര്‍ജ് ഡബ്ലു ബുഷിനു നേരെ ഇറാഖ് സന്ദര്‍ശനവേളയില്‍ ചെറുപ്പേറ് നടന്നിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മദ്യപിച്ചെത്തിയ ഭര്‍ത്താവ് മുഖത്തടിച്ചു; കണ്ണിന് പരിക്കേറ്റ് യുവതി ആശുപത്രിയില്‍
Keywords: Woman throws object at Hillary Clinton, later says it was a shoe, Custody, Criminal Case, America, Politics, Iraq, Visit, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.