AIDS Day | ലോക എയ്ഡ്‌സ് ദിനം: ചരിത്രവും പ്രാധാന്യവും പ്രമേയവും അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) എയ്ഡ്‌സ് (HIV) മാരകമായ രോഗമാണ്. എച്ച്‌ഐവി ബാധിതനായ ഒരു വ്യക്തി ജീവിതകാലം മുഴുവന്‍ ഈ വൈറസിനെ പേറേണ്ടിവരുന്നുണ്ട്. എച്ച്ഐവിയെ ഇല്ലാതാക്കാനും ജനങ്ങളെ ബോധവാന്മാരാക്കാനും എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നിന് ലോക എയ്ഡ്സ് ദിനം ലോകമെമ്പാടും ആചരിക്കുന്നു.
            
AIDS Day | ലോക എയ്ഡ്‌സ് ദിനം: ചരിത്രവും പ്രാധാന്യവും പ്രമേയവും അറിയാം

ചരിത്രം:

മൃഗങ്ങളില്‍ നിന്നാണ് എച്ച്‌ഐവി ഉത്ഭവിച്ചതെന്നാണ് പറയുന്നത്. വിവരങ്ങള്‍ അനുസരിച്ച്, 19-ാം നൂറ്റാണ്ടില്‍ ആഫ്രിക്കയിലെ ഒരു പ്രത്യേക ഇനം കുരങ്ങുകളിലാണ് എയ്ഡ്‌സ് വൈറസ് ആദ്യമായി കണ്ടെത്തിയത്. കുരങ്ങുകളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടര്‍ന്നുവെന്നാണ് കരുതുന്നത്. ആഫ്രിക്കയില്‍ ജനങ്ങള്‍ കുരങ്ങുകളെ ഭക്ഷിച്ചിരുന്നു. കുരങ്ങുകളെ ഭക്ഷിച്ചതു കൊണ്ടാവാം വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് നിഗമനം.

1981 ലാണ് എയ്ഡ്സ് ആദ്യമായി കണ്ടെത്തിയത്. ലോസ് ഏഞ്ചല്‍സിലെ ഒരു ഡോക്ടര്‍ അഞ്ച് രോഗികളില്‍ വ്യത്യസ്ത തരം ന്യുമോണിയ കണ്ടെത്തി. ഈ രോഗികളുടെ പ്രതിരോധശേഷി പെട്ടെന്ന് ദുര്‍ബലമായി. അഞ്ച് രോഗികളും സ്വവര്‍ഗാനുരാഗികളായിരുന്നു. അതുകൊണ്ട് ഈ രോഗം സ്വവര്‍ഗാനുരാഗികള്‍ക്ക് മാത്രം സംഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ കരുതി. അതിനാല്‍ രോഗത്തിന് 'ഗേ റിലേറ്റഡ് ഇമ്മ്യൂണ്‍ ഡെഫിഷ്യന്‍സി' (GRID) എന്ന് പേരിട്ടു. എന്നാല്‍ പിന്നീട് ഈ വൈറസ് മറ്റ് ആളുകളിലും കണ്ടെത്തി, തുടര്‍ന്ന് 1982 ല്‍ യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഈ രോഗത്തിന് എയ്ഡ്‌സ് എന്ന പേര് നല്‍കി.

ലോക എയ്ഡ്‌സ് ദിനം:

ലോകാരോഗ്യ സംഘടന ആദ്യമായി ലോക എയ്ഡ്‌സ് ദിനം ആചരിച്ചത് 1987ലാണ്. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നിന് എയ്ഡ്‌സ് ദിനം ആചരിക്കാന്‍ തീരുമാനിച്ചു. എയ്ഡ്സിനെക്കുറിച്ച് എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബോധവല്‍ക്കരിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

എല്ലാ വര്‍ഷവും ലോക എയ്ഡ്‌സ് ദിനം ഒരു നിശ്ചിത തീമിലാണ് ആചരിക്കുന്നത്. 2022ലെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം 'സമത്വവല്‍ക്കരിക്കുക' എന്നതാണ്. അതായത്, 'സമത്വം' അഥവാ സമൂഹത്തില്‍ പടര്‍ന്നുപിടിച്ച അസമത്വങ്ങള്‍ നീക്കി എയ്ഡ്സിനെ വേരോടെ പിഴുതെറിയാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്.

Keywords:  Latest-News, World, Top-Headlines, AIDS, World-AIDS-Day, Health & Fitness, Health, World AIDS Day, World AIDS Day: Theme, History Significance And Importance.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia