

● സന്തോഷം സാമ്പത്തിക അളവുകോലിൽ ഒതുങ്ങുന്നില്ല.
● മനുഷ്യന്റെ സൗഖ്യവും പ്രധാനമാണ്.
● കൗമാരക്കാരുടെ അക്രമവാർത്തകൾ സന്തോഷം കെടുത്തുന്നു.
● മദ്യവും മയക്കുമരുന്നും വലിയ ഭീഷണിയാണ്.
നവോദിത്ത് ബാബു
(KVARTHA) എല്ലാവർക്കും മാർച്ച് 20, ലോക സന്തോഷ ദിനം. മനുഷ്യന്റെ സന്തോഷവും ക്ഷേമവും വർദ്ധിക്കുന്നതാണ് പുരോഗതിയെന്ന് ലോകം തിരിച്ചറിഞ്ഞതിന്റെ ഭാഗമായാണ് മാർച്ച്-20 ലോക സന്തോഷ ദിനമായി ആചരിക്കുന്നത്. 2013 മാർച്ച് ഇരുപതിനാണ് ആദ്യമായി ഈ ദിനാചരണം നടത്തിയത്. ഇതിന്റെ ഉത്ഭവത്തെപ്പറ്റി പല കഥകളും പ്രചരത്തിലുണ്ട്. സാമ്പത്തികവും സാമൂഹികവും ശാസ്ത്രീയവുമായ വളര്‍ച്ചയുടേയും പുരോഗതിയുടേയും നടുവിലും മനുഷ്യനെ അസ്വസ്ഥനും സമാധാനമില്ലാത്തവനുമൊക്കെയാക്കി മാറ്റുന്നത് എന്തൊക്കെയാണെന്നആലോചനകള്‍ ഏറെ പ്രസക്തമായ സന്ദര്‍ഭമാണിത്.
സാമൂഹ്യ ജീവിയായ മനുഷ്യന്‍ അതിന് വിരുദ്ധമായി അവനവനിലേക്ക് ചുരുങ്ങുന്ന സങ്കുചിത ചിന്താഗതികളും എല്ലാം തനിക്ക് ആസ്വദിക്കുവാന്‍ വാരിക്കൂട്ടമെന്ന അതിമോഹവും ഹൃദയങ്ങള്‍ക്കിടയിലെ സൗഹൃദങ്ങളും ഇല്ലാതാക്കി. നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കുക എന്നതാണ് ഈ സന്തോഷ ദിനത്തിന്റെ പ്രമേയം. നമുക്ക് സന്തോഷമെവിടെയോ നഷ്ടപ്പെട്ടിരിക്കുകയാണെന്നും എന്തു വിലകൊടുത്തും അത് തിരിച്ചുപിടിക്കേണ്ടതുണ്ടെന്നുമാണ് പ്രമേയത്തിന്റെ വിവക്ഷ. ലോകത്ത് മനുഷ്യന് ഏറ്റവും വിലപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ലോക സന്തോഷദിനമെന്ന ആശയത്തിന് പ്രേരകം.
വികസനത്തിന്റെ മാനദണ്ഡം സാമ്പത്തികവും ഭൗതികവുമായ അളവുകോലില്‍ നിന്നും മാറ്റി ജനങ്ങളുടെ സൗഖ്യവും സന്തോഷവും കൂടി കണക്കിലെടുത്താണ് ശരിയായ വികസനം വിലയിരുത്തേണ്ടതെന്ന കാഴ്ചപ്പാടാണ് ഇതിന് അടിസ്ഥാനം. നമുക്ക് ചുറ്റുപാട് നിന്നും ഇന്ന് വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ പലതും സന്തോഷം എന്ന നമ്മുടെ വികാരത്തെ തികച്ചും നിഷ്പ്രഭമാക്കുന്ന രീതിയിലുള്ളതാണ്. കേരളത്തിൽ കൗമാരപ്രായക്കാരായ യുവാക്കൾ നടത്തുന്ന അവിശ്വസനീയമായ അക്രമ വാർത്തകളുമായാണ് ഓരോ ദിവസവും പുലരുന്നത്. സന്തോഷം എന്തെന്ന് പലരും മറന്നു പോകുന്ന ഒരു അവസ്ഥയാണ് പല കുടുംബങ്ങളിലും ഇത് സൃഷ്ടിച്ചിട്ടുള്ളത്.
സന്തോഷിക്കുവാനോ മനസ്സ് തുറന്നു ചിരിക്കുവാനോ പലരെയും അനുവദിക്കാത്ത വിധത്തിലുള്ള മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതമായ ഉപയോഗം മൂലം മനുഷ്യത്വം നഷ്ടപ്പെട്ടു പോകുന്ന ഒരു തലമുറ എന്ന ഭീതിദമായ സാഹചര്യത്തിൽ നിന്നും ഒരു സ്ഥിര മോചനം എന്നതായിരിക്കണം ഈ സന്തോഷത്തിന് നമുക്ക് മറ്റുള്ളവർക്ക് പകരാനുള്ള സന്ദേശം. പല കുടുംബങ്ങളുടെയും സന്തോഷവും സമാധാനവും എന്നന്നേക്കുമായി തകർക്കുന്ന ഈ സാമൂഹ്യ ദുരന്തത്തിനെതിരെ സംസ്ഥാന സർക്കാറും പൊതുജനങ്ങളും സാമൂഹ്യപ്രസ്ഥാനങ്ങളും കൈകോർത്ത് നടത്തുന്ന യജ്ഞങ്ങളിൽ എല്ലാവരും അവനവന്റെ പങ്ക് നിർവഹിക്കേണ്ടതും ഇത്തരം സാമൂഹ്യ ദുരന്തങ്ങളെ പടിക്ക് പുറത്താക്കേണ്ടതുമാണ്.
ജീവിതം ധന്യമാകുന്നത് നാം എല്ലാം നേടുമ്പോഴല്ല, മറിച്ച് നല്‍കുമ്പോഴാണ്. നമ്മെ കൊണ്ട് മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമ്പോഴാണ്. ആധുനിക ലോകത്തിന്റെ സ്വന്തത്തിലേക്കുള്ള ചുരുങ്ങലുകളില്‍ നിന്നും സൗഹാര്‍ദ്ദത്തിന്റെ വിശാലമായ അന്തരീക്ഷം സൃഷ്ടിക്കുവാനും നന്മയില്‍ സഹകരണവും ഉണ്ടാക്കുവാനും എല്ലാവർക്കും സാധിക്കട്ടെ എന്നതായിരിക്കട്ടെ സന്തോഷ ദിനത്തിലെ സന്ദേശം.
സന്തോഷ ദിനത്തെക്കുറിച്ചുള്ള ഈ ലേഖനം ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
World Happiness Day is celebrated on March 20th. The day emphasizes that human happiness and well-being are crucial indicators of progress. The article discusses the importance of happiness, the challenges faced by society, and the need to address issues like drug abuse and violence to restore happiness.
#WorldHappinessDay #Happiness #WellBeing #Society #Awareness #PositiveVibes