Airports | ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങൾ, നിർമാണത്തിന് മുടക്കിയത് കോടികൾ; ഒന്നാം സ്ഥാനത്ത് സിംഗപ്പൂരിലെ ചാംഗി; പട്ടിക കാണാം
Mar 20, 2023, 14:31 IST
ലണ്ടൻ: (www.kvartha.com) യുകെ ആസ്ഥാനമായുള്ള സ്‌കൈട്രാക്‌സിന്റെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ വാർഷിക റാങ്കിംഗിൽ സിംഗപ്പൂരിലെ ചാംഗി എയർപോർട്ട് വീണ്ടും ഒന്നാമതെത്തി.
2013 മുതൽ 2020 വരെ തുടർച്ചയായി എട്ട് വർഷം ഈ വിമാനത്താവളം ലോകത്തിൽ ഒന്നാം സ്ഥാനത്തെത്തി റെക്കോർഡ് സ്ഥാപിച്ചിരുന്നു. എന്നിരുന്നാലും, കോവിഡ് കാരണം, 2021-ലും 2022-ലും കിരീടം നഷ്ടമായി. 2023-ലെ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങൾ പരിശോധിക്കാം.
സിംഗപ്പൂരിലെ ചാംഗി എയർപോർട്ട്
ഈ വിമാനത്താവളത്തിൽ അക്ഷരാർത്ഥത്തിൽ എല്ലാം ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. നിർമാണ ചിലവ് 1.7 ബില്യൺ ഡോളറാണ്. വിമാനത്താവളത്തിന്റെ ഹബ് 2014 ൽ മാത്രമാണ് നിർമിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 40 മീറ്റർ ഇൻഡോർ വെള്ളച്ചാട്ടം, ബട്ടർഫ്ലൈ ഗാർഡൻ, ഐമാക്സ് തിയേറ്റർ, കൂടാതെ 280-ലധികം ചില്ലറ വിൽപ്പന - ഭക്ഷണ ശാലകൾ ഇതിനകത്തുണ്ട്. പ്രതിവർഷം 85 ദശലക്ഷം യാത്രക്കാർ യാത്ര ചെയ്യുന്നു. 90-ലധികം വിമാന കമ്പനികൾ സർവീസ് നടത്തുന്നു. സിംഗപ്പൂരിനെ ലോകമെമ്പാടുമുള്ള 140 സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നു. ജിമ്മും വിശ്രമ സ്ഥലങ്ങളും 16 മീറ്റർ ഉയരമുള്ള ഇൻഡോർ പ്ലേ ഏരിയയും നീന്തൽക്കുളവും ഉണ്ട്. ടെർമിനൽ ഒന്ന് 10 നിലകളുള്ള ഷോപ്പിംഗ് കോംപ്ലക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷം സ്‌കൈട്രാക്‌സ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. വിമാനത്താവളത്തിൽ വിവിധ തരത്തിലുള്ള സൗകര്യങ്ങൾ ലഭ്യമാണ്. നിർമാണ ചിലവ് 15 ബില്യൺ ഡോളറാണ്, 2021ലും 2022ലും ഒന്നാം സ്ഥാനത്തായിരുന്നു. വിമാനത്താവളത്തിന്റെ രൂപകല്പന സുഗമവും സമകാലികവുമാണ്. വാട്ടർ ഡ്രോപ്പ് ആകൃതിയിലുള്ള പള്ളി, രണ്ട് ഹോട്ടലുകൾ, 12 ലോഞ്ചുകൾ, വലിയ ഡ്യൂട്ടി ഫ്രീ റീട്ടെയിൽ സെക്ഷനുകൾ, ഹെൽത്ത് ക്ലബ്, ജിം, നീന്തൽക്കുളം തുടങ്ങിയവ എയർപോർട്ടിൽ ഉണ്ട്. സ്വിസ് ആർട്ടിസ്റ്റ് ഉർസ് ഫിഷറിന്റെ പ്രശസ്തമായ 'ലാമ്പ് ബിയർ' ശിൽപവും വിമാനത്താവളത്തിൽ കാണാം.
മറ്റ് വിമാനത്താവളങ്ങൾ
ടോക്കിയോയിലെ ഹനേദ അന്താരാഷ്ട്ര വിമാനത്താവളം മൂന്നാം സ്ഥാനത്താണ്. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്ടിന് നാലാമത്തെ മികച്ച വിമാനത്താവളം എന്ന പദവി ലഭിച്ചു. ലോകത്തിന്റെ ഫാഷൻ തലസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന പാരീസിലെ ചാൾസ് ഡി ഗല്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് അഞ്ചാം സ്ഥാനം. ഈ വർഷം, നൂറ്റാണ്ടിലെ ഏറ്റവും വിനാശകരമായ ഭൂകമ്പമാണ് തുർക്കിയിൽ ഉണ്ടായത്, എന്നാൽ ഇസ്താംബുൾ വിമാനത്താവളം ആറാം സ്ഥാനത്താണ് എന്നത് തുർക്കിയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യമാണ്.
ജർമ്മനിയിലെ മ്യൂണിക്ക് എയർപോർട്ട് ഏഴാം സ്ഥാനം നേടി ആദ്യ 10-ൽ എത്തി. സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് വിമാനത്താവളത്തിന് എട്ടാം സ്ഥാനമാണ് ലഭിച്ചത്. ബുള്ളറ്റ് ട്രെയിൻ പ്രബലമായ ജപ്പാനിലെ നരിറ്റ ഇന്റർനാഷണൽ എയർപോർട്ട് മികച്ച വിമാനത്താവളത്തിന്റെ കാര്യത്തിൽ ഒമ്പതാം സ്ഥാനത്താണ്. ലോകത്തെ ഫുട്ബോൾ പ്രേമികൾ നിറഞ്ഞ രാജ്യമായ സ്പെയിനിലെ മാഡ്രിഡ്-ബരാജാസ് എയർപോർട്ട് പത്താം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള സഞ്ചാരികളിൽ നിന്ന് സർവേ റിപ്പോർട്ടുകൾ ശേഖരിച്ചാണ് സ്‌കൈട്രാക്‌സ് റാങ്കിങ് പ്രഖ്യാപിക്കുന്നത്.
Keywords: London,World,News,Airport,Singapore,Record,Dollar,Food,Latest-News,Top-Headlines, World's finest and most expensive airports in 2023: Singapore's Changi airport tops the list.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.