US Visa | യുഎസ് വിദ്യാര്‍ഥി വിസ; ഇനി മുതല്‍ അകാഡമിക് പ്രോഗ്രാം തുടങ്ങുന്നതിന് ഒരു വര്‍ഷം മുന്‍പു തന്നെ അപേക്ഷിക്കാം

 


വാഷിങ്ടന്‍: (www.kvartha.com) യുഎസില്‍ വിദ്യാര്‍ഥി വിസ (എഫ്1, എം വീസകള്‍) വേണ്ടവര്‍ക്ക് ഇനി മുതല്‍ അകാഡമിക് പ്രോഗ്രാം തുടങ്ങുന്നതിന് ഒരു വര്‍ഷം മുന്‍പു തന്നെ അപേക്ഷിക്കാം. വിസ കിട്ടുന്നതിനുള്ള കാലതാമസം ഇല്ലാതാക്കാനാണ് പുതിയ പരിഷ്‌കാരം.

US Visa | യുഎസ് വിദ്യാര്‍ഥി വിസ; ഇനി മുതല്‍ അകാഡമിക് പ്രോഗ്രാം തുടങ്ങുന്നതിന് ഒരു വര്‍ഷം മുന്‍പു തന്നെ അപേക്ഷിക്കാം

എന്നാല്‍ വിസ ലഭിച്ചാലും പഠനം തുടങ്ങുന്നതിന് 30 ദിവസം മുന്‍പു മാത്രമേ ഇവര്‍ക്ക് യുഎസില്‍ ചെല്ലാന്‍ കഴിയൂ. മുന്‍പ് വിസാ ഇന്റര്‍വ്യൂകള്‍ 120 ദിവസത്തിനുള്ളില്‍ മാത്രമേ നടത്തിയിരുന്നുള്ളൂ. എഫ്1, എം വിസകളിലെത്തുന്നവരുടെ അനുബന്ധ വിവരങ്ങളടങ്ങിയ ഐ20 ഫോം സര്‍വകലാശാലകള്‍ക്ക് ഇനി 12- 14 മാസം മുന്‍പു തന്നെ നല്‍കാനാകും. ഇതുവരെ 46 മാസം മുന്‍പേ ഇതു പറ്റുമായിരുന്നുള്ളൂ.

Keywords: You can now apply for your US student visa a year before your program begins, Washington, News, Application, Students, Visa, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia