Heath Streak | സിംബാബ്വെ ക്രികറ്റിന്റെ സുവര്‍ണകാലത്ത് ദേശീയ ടീമിന്റെ നെടുന്തൂണായിരുന്ന ഹീത്ത് സ്ട്രീക് അന്തരിച്ചു

 


ഹരാരെ: (www.kvartha.com) സിംബാബ്വെ ക്രികറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക് അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. 49 വയസായിരുന്നു. സിംബാബ്വെ ക്രികറ്റിന്റെ സുവര്‍ണകാലത്ത് 
ദേശീയ ടീമിന്റെ നായകനായിരുന്നു സ്ട്രീക്. 

1993ല്‍ രാജ്യാന്തര ക്രികറ്റില്‍ അരങ്ങേറിയ സ്ട്രീക് 2005ലാണ് വിരമിച്ചത്. വിരമിച്ചതിനുശേഷം പരിശീലക വേഷത്തിലും സജീവമായിരുന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎലില്‍ കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിങ് പരിശീലകനായിരുന്നു. ബംഗ്ലദേശ്, സിംബാബ്‌വെ ടീമുകളെയും പരിശീലിപ്പിച്ചു.

1990കളിലും 2000ന്റെ തുടക്കത്തിലും സിംബാബ്വെയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട കായിക താരമാണ് സ്ട്രീക്. സിംബാബ്വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചു. 4933 റണ്‍സും 455 വികറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രികറ്റില്‍ സിംബാബ്‌വെയ്ക്കായി കൂടുതല്‍ വികറ്റ് നേടിയതിന്റെ റെകോര്‍ഡ് സ്ട്രീകിന്റെ പേരിലാണ്.

Heath Streak | സിംബാബ്വെ ക്രികറ്റിന്റെ സുവര്‍ണകാലത്ത് ദേശീയ ടീമിന്റെ നെടുന്തൂണായിരുന്ന ഹീത്ത് സ്ട്രീക് അന്തരിച്ചു


Keywords:  News, World, World-News, Obituary, Obituary-News, Zimbabwe, Cricket Legend, Heath Streak, Died, Zimbabwe Cricket Legend Heath Streak Dies From Cancer Aged 49.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia