ഇടിമുഴക്കത്തില്‍ നിലത്ത് വീണ ആറുവയസുകാരന്‍ മരിച്ചു ജീവിച്ചു

 


ഇടിമുഴക്കത്തില്‍ നിലത്ത് വീണ ആറുവയസുകാരന്‍ മരിച്ചു ജീവിച്ചു
ലണ്ടന്‍: സ്‌കൂളില്‍ ബെഞ്ചിലിരിക്കുമ്പോള്‍ ഇടിമുഴക്കത്തിന്റെ ആഘാതത്തില്‍ താഴെവീണ ആറുവയസുകാരന്‍ മരിച്ചു ജീവിച്ചു. മാതാവും സ്‌കൂള്‍ അധികൃതരും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയമിടിപ്പ് നിലച്ചിരുന്നു. എന്നാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ കുട്ടി അനങ്ങിയത് ജീവന്‍ തിരിച്ച് കിട്ടാന്‍ സഹായകമായി. കുട്ടി ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുണ്ട്.

ബിര്‍മിങ്ഹാമിലെ ഗ്രേറ്റ് ബാറിലാണ് കൗതുകവും ഒപ്പം ജിഞ്ജാസയും ജനിപ്പിച്ച സംഭവം അരങ്ങേറിയത്. കല്ലം ബ്രിയന്‍ എന്ന ആറുവയസുകാരനാണ് മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ബിര്‍മിങ്ഹാമിലെ കുട്ടികളുടെ ആശുപത്രിയിലെത്തിക്കുമ്പോള്‍ കുട്ടിയുടെ ചുണ്ടുകളും മുഖവും പൂര്‍ണ്ണമായും വിളര്‍ച്ച ബാധിച്ച നിലയിലായിരുന്നുവെന്ന് ഡോകടര്‍മാര്‍ വെളിപ്പെടുത്തി.

ഇടിമുഴക്കത്തില്‍ നിലത്ത് വീണ ആറുവയസുകാരന്‍ മരിച്ചു ജീവിച്ചുകുട്ടിക്ക് ഇത്തരം വലിയ ശബ്ദങ്ങളെ ഭയമായിരുന്നു. ചെറിയ എന്തെങ്കിലും സാധനം നിലത്ത് വീണാല്‍പോലും കല്ലം ബ്രിയന്‍ ഭയചികിതനാകുമായിരുന്നു. അതിനാല്‍ ഇടിമുഴക്കമുണ്ടായപ്പോള്‍ കൊച്ചു കല്ലം ബ്രിയന്റെ ഹൃദയം പെട്ടെന്ന് നിശ്ചലമായി പോകുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിനുമുമ്പ് മാതാവ് കൃത്രിമശ്വാസം നല്‍കിയെങ്കിലും എഴുന്നേല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഇടിമുഴക്കം കേട്ട് സ്‌കൂളിന് തൊട്ടടുത്തുള്ള വീട്ടില്‍നിന്ന് ഓടിയെത്തിയതായിരുന്നു മാതാവ്. ആശുപത്രിയിലെത്തിച്ച് 33 മിനിറ്റ് പിന്നിട്ടപ്പോള്‍ കുട്ടിയുടെ ശരീരം ജീവന്‍രക്ഷാ യന്ത്രങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഒരു ദിവസം കഴിഞ്ഞപ്പോള്‍ മരുന്ന് നിര്‍ത്തി. തലച്ചോറ് നശിച്ച് എക്കാലവും ജീവച്ഛവമായി കഴിയേണ്ടിവരുമെന്ന ആശങ്കയിലായിരുന്നു ഡോക്ടര്‍മാര്‍ക്ക്. എല്ലാവരേയും അത്ഭുതപ്പെടുത്തികൊണ്ട് കല്ലം ബ്രിയന്‍ കണ്ണ് തുറന്ന് പുതിയ ജീവിതത്തിലേക്ക മടങ്ങി. കുട്ടി ഇപ്പോഴും ഡോക്ടമാരുടെ നിരീക്ഷണത്തിലാണ്.

Keywords:  London, Boy, World, Dead, Thunder      




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia