പരിസരം മറന്ന് സ്വിമ്മിംഗ് പൂളില്‍ നവദമ്പതികളുടെ ഹണിമൂണ്‍ ആഘോഷം; അതിനിടയിലേക്ക് വില്ലനായി അവന്‍ എത്തി; പിന്നീട് സംഭവിച്ചത്!

 


നെയ്‌റോബി: (www.kvartha.com 01.11.2019) സ്വിമ്മിംഗ് പൂളില്‍ പരിസരം മറന്ന് നവദമ്പതികളുടെ ഹണിമൂണ്‍ ആഘോഷം. ഇറ്റലിക്കാരിയായ നതാലിയയും ഭര്‍ത്താവും ആണ് ഹണിമൂണ്‍ ആഘോഷങ്ങള്‍ ഹരിതാഭമാക്കാന്‍ കെനിയയില്‍ എത്തിയത്. കാടിന്റെ നടുവിലുള്ള ഒറു റിസോര്‍ട്ടായിരുന്നു ഇവര്‍ തങ്ങളുടെ ഹണിമൂണ്‍ ആഘോഷത്തിനായി തെരഞ്ഞെടുത്തത്.

റിസോര്‍ട്ടിലെത്തിയ യുവമിഥുനങ്ങള്‍ സ്വിമ്മിഗ് പൂളിലായിരുന്നു ഏറെസമയവും ചെലവഴിച്ചത്. പരിസരത്തൊന്നും ആരുമില്ലാത്തതും അവര്‍ക്ക് സൗകര്യമായി. ഇതിനിടെയാണ് സ്വര്‍ഗത്തിലെ കട്ടുറുമ്പായി അവനെത്തിയത്. സ്വിമ്മിംഗ്പൂളില്‍ പ്രണയകേളികളില്‍ ഏര്‍പ്പട്ടിരുന്ന ദമ്പതികളുടെ നടുവിലേക്കാണ് വില്ലനായി ഒരു പാമ്പ് കടന്നുവന്നത്.

പരിസരം മറന്ന് സ്വിമ്മിംഗ് പൂളില്‍ നവദമ്പതികളുടെ ഹണിമൂണ്‍ ആഘോഷം; അതിനിടയിലേക്ക് വില്ലനായി അവന്‍ എത്തി; പിന്നീട് സംഭവിച്ചത്!

പിന്നെ പുകില് പറയാനുണ്ടോ? പാമ്പിനെ കണ്ടതും എന്തുചെയ്യണമെന്നറിയാതെ ഇരുവരും പേടിച്ചു നിലവിളിച്ചു. ഇതുകേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരാണ് ഒടുവില്‍ പാമ്പിനെ വലയിലാക്കി ദമ്പതികളെ രക്ഷപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Italian couple visit honeymoon trip in Kenya, News, Italy, Couple, Snake, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia