ഫേസ്ബുക്കിനെതിരെ വിദ്യാര്‍ഥികള്‍ കോടതിയിലേക്ക്

 


ഫേസ്ബുക്കിനെതിരെ വിദ്യാര്‍ഥികള്‍ കോടതിയിലേക്ക്
ലണ്ടന്‍: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന ഫേസ്ബുക്കിന്റെ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ കോടതിയിലേക്ക്.ഓസ്ട്രിയയിലെ യൂറോപ്പ്‌വിഫെയ്‌സ്ബുക്ക്  എന്ന വിദ്യാര്‍ഥി കൂട്ടായ്മയാണ് ഫേസ്ബുക്കിനെതിരെ കോടതിയെ സമീപിക്കുന്നത്.ഫേസ്ബുക്ക് അക്കൗണ്ട് ഉടമകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് പ്രൈവസി  പോളിസി പരിഷ്‌കരിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

ഫോണില്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലേക്ക് സ്വമേധയാ അപ്ലോഡ് ആകുന്ന മൊബൈല്‍ ആപ്‌സിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഓസ്ട്രിയന്‍ വിദ്യാര്‍ഥി ഗ്രൂപ്പ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഈ വിദ്യാര്‍ഥി കൂട്ടായ്മ ഫേസ്ബുക്കിനെതിരെ ഇരുപതിലധികം പരാതികള്‍ നല്‍കിയിരുന്നു.ഫേസ്ബുക്കിലെ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സൗകര്യം യൂറോപ്പില്‍ നിര്‍ത്തലാക്കിയത് ഈ സംഘടനയുടെ ഇടപെടല്‍ മൂലമാണ്.

ഇതേസമയം യൂറോപ്യന്‍ യൂണിയന്‍ അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണ് ഫേസ്ബുക്ക്  പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പ്രതികരിച്ചു. ഇതിനിടെ സ്വകാര്യത നയത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ഉപയോക്താക്കളില്‍ നിന്ന് അഭിപ്രായം തേടാനും ഫേസ്ബുക്ക് തീരുമാനിച്ചു.

Key Words:
Android,Africa, Non-Members,Google, Android, Mobile, Software, Platform, Facebook, Messenger
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia