ബറാക് ഒബാമ അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി

 


ബറാക് ഒബാമ അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി
കാബൂള്‍: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ഉസാമ ബിന്‍ ലാദനെ വധിച്ചതിന്റെ ഒന്നാംവാര്‍ഷികത്തിലാണ് ഒബാമ അഫ്ഗാന്‍ സന്ദര്‍ശനം നടത്തിയത്. അഫ്ഗാനിസ്ഥാന്റെ ഭാവിയില്‍ യുഎസിന്റെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണായക കരാറില്‍ ഒബാമയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും ഒപ്പിട്ടു.

2014ല്‍ അഫ്ഗാനില്‍ നാറ്റോ നടപടികള്‍ അവസാനിച്ചാലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കരാര്‍. കഴിഞ്ഞ പത്തുവര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുകയും പുതിയൊരു ബന്ധത്തിന് തുടക്കമിടുകയുമാണ് ചെയ്യുന്നതെന്ന് അഫ്ഗാന്‍ പ്രസിഡന്റ് സന്ദേശത്തിലൂടെ വ്യക്തമാക്കി. വേനല്‍ക്കാലം അവസാനിക്കുന്നതോടെ 23,000 സൈനികരെകൂടി പിന്‍വലിക്കുമെന്നും, എന്നാല്‍ അഫ്ഗാനില്‍ തീവ്രവാദത്തിനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്നും ഒബാമ പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക നടപടികള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണെന്നതാണ് ഒബാമയുടെ ഈ സന്ദര്‍ശനമെന്ന് വിലയിരുത്തപ്പെടുന്നു. ഉസാമ ബിന്‍ ലാദനെ വധിച്ചത് തന്റെ നേട്ടമാണെന്ന് വോട്ടര്‍മാരെ ഓര്‍മപ്പെടുത്താന്‍ കൂടിയുള്ളതായി ഒബാമയുടെ സന്ദര്‍ശനം. അതിനിടെ ഒബാമ അഫ്ഗാനില്‍ നിന്നു മടങ്ങിയതിന് തൊട്ടുപിന്നാലെ കാബൂളില്‍ കാര്‍ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടായി.

English Summery
US president Barack Obama Makes Surprise Visit To Afghanistan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia