മുസ്ലീം രാജ്യങ്ങള്‍ക്ക് ഒബാമയുടെ താക്കീത്

 


മുസ്ലീം രാജ്യങ്ങള്‍ക്ക് ഒബാമയുടെ താക്കീത്
വാഷിംഗ്ടണ്‍: ഇന്നസെന്‍സ് ഒഫ് മുസ്ലിം എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്മാര്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍ വച്ചുപൊറിപ്പിക്കില്ലെന്ന്  പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍ പൗരന്മാരെ മുറിപ്പെടുത്താന്‍ അനുവദിക്കില്ല. അക്രമികളെ  നിയമത്തിന്റെ കൈയില്‍ നിന്ന് അവരെ രക്ഷപെടാന്‍ അനുവദിക്കില്ല. ഒബാമ പറഞ്ഞു. ഈ പ്രശ്‌നങ്ങളിലൊന്നും തളരുന്നവരല്ല അമേരിക്കക്കാര്‍. അമേരിക്കയുടെ അസ്തിത്വത്തെ പിടിച്ചുലയ്ക്കാന്‍ ആരെയും അനുവദിക്കില്ല- ഒബാമ പറഞ്ഞു.

പ്രവാചകനെ നിന്ദിക്കുന്ന സിനിമ പ്രദര്‍ശപ്പിക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു പശ്ചിമേഷ്യയിലേയും വടക്കന്‍ ആഫ്രിക്കയിലേയും ചില രാജ്യങ്ങളില്‍ അരങ്ങേറുന്ന അമേരിക്കന്‍ വിരുദ്ധ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഒബമായുടെ രൂക്ഷമായ പ്രതികരണം. അമേരിക്കയില്‍ മത സാതന്ത്ര്യമുണ്ട്. ഇസ്ലാം അടക്കമുള്ള ഒരു മതത്തെയും അപമാനിക്കില്ല. അക്രമത്തിനു ന്യായീകരണമില്ല. നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊല്ലുന്നതിനെ ഒരു മതവും അംഗീകരിക്കില്ലെന്നും ഒബാമ പറഞ്ഞു.

ഇതേസമയം, ഇന്നസെന്‍സ് ഒഫ് മുസ്ലിം എന്ന സിനിമയുടെ  ഡൗണ്‍ലോഡിംഗ് സംബന്ധിച്ചു പുനഃപരിശോധനവേണമെന്നു യുടൂബിന്റെ ഉടകളായ ഗൂഗിളിനോട് അമേരിക്ക ആവശ്യപ്പെട്ടു. വീഡിയോ നിരോധിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇത് പ്രചരിച്ചതില്‍ ഖേദം പ്രകടിപ്പിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി.

SUMMARY: As anti-American violence continued unabated across Muslim nations, President Barack Obama on Saturday warned that the US would not “tolerate” attacks on its citizens, with his administration mulling sending more specially-trained marines to the region to respond to the growing unrest.

key words: anti-American violence ,  Muslim nations, President , Barack Obama , US , tolerate, attacks , administration , unrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia