രാജ്യദ്രോഹക്കുറ്റം: ബിബിസി റിപ്പോര്‍ട്ടര്‍ ഇറാനില്‍ അറസ്റ്റിലായി
Nov 14, 2011, 17:37 IST
ടെഹ്റാന്: രാജ്യദ്രോഹക്കുറ്റത്തിന് ബിബിസി റിപ്പോര്‍ട്ടര്‍ ഇറാനില്‍ അറസ്റ്റിലായി. ഹസന് ഫാത്തി എന്ന റിപ്പോര്‍ട്ടറാണ് അറസ്റ്റിലായത്. രാജ്യത്തിനെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും രാജ്യത്തെ ജനങ്ങളെ ഭരണനേതൃത്വത്തിന് എതിരാക്കാന്‍ ശ്രമിച്ചുവെന്നുമാണ് ഹസന് ഫാത്തിക്കെതിരായ കേസ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇറാനെതിരായ വാര്‍ത്തകള്‍ ബിബിസിയില്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നതിന് ഒരു സ്ത്രീയുള്‍പ്പെടെ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന്, ബിബിസിയുമായി ഇറാനിയന്‍ പൗരന്മാര് സഹകരിക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു പുറപ്പെടുവിച്ചിരുന്നു.
Keywords: BBC, Iran, Arrested, Reporter
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.